17.1 C
New York
Monday, August 15, 2022
Home Literature വേനൽ (കവിത)-പ്രീതി. പി✍

വേനൽ (കവിത)-പ്രീതി. പി✍

ബന്ധങ്ങൾ വാക്കിന്റെ
കരിനീലിമയിൽ
പൊട്ടിയോഴുകി
വേനൽ മഴ തീർത്തപ്പോഴാകും
താലി അവൾക്കു ബന്ധനമായതും
വില്പന ചരക്കായി
വിപണിയിൽ എത്തിയതും

കറുത്ത ഒറ്റയടിപാതയിൽ
പതിയിരിക്കുന്ന
ഹിംസജന്തുക്കൾ
തലയ്ക്കു മീതെ കൊടുവാൾ
ഉയർത്തിയതും അറിഞ്ഞില്ല

ഇതുവഴി മറുവഴി
മാറി പോയ എത്രയോ
നക്ഷത്രങ്ങൾ കടലിന്റെ
ആഴങ്ങളിൽ
മുങ്ങി തോർന്നു പുതിയ
ആകാശം കണ്ടു

ജീർണ്ണിച്ച കാമങ്ങൾ
അവളുടെ ശരീരം
ഊറ്റി രക്ത ബലിയാക്കി

ദാമ്പത്യം സമ്മാനിച്ച
നഷ്ട ഗന്ധം ഉണ്ടാക്കുന്ന
സ്വപ്നങ്ങൾക്ക് വിട നൽകി
അവൾ ഫീനിക്സ് പക്ഷിയായി
പുനർജ്ജനിച്ചു

താമോഗർത്തങ്ങളുടെ
വിളളലുകളിൽ പുതിയ
രക്തപുഷ്പങ്ങൾ വിടർന്നു
അടർന്നു വീഴുന്ന ചിന്തകളെ
അവഗണിച്ചു
ഭാവനയുടെ തേരേറി
ആകാശ കാഴ്ച്ചകൾ
അവൾക്കു മുന്നിൽ നിരന്നു

ഇനിയുള്ള ഭാവിയും
വാർത്തമാനവും
പ്രതിമകളുടെ രാജ്യത്തിരുന്നു
കാമഭ്രാന്തന്മാർക്ക് എതിരേ
പ്രതികരിക്കും
ജയാളിയായി

വരണ്ടുണങ്ങിയ വേനൽപ്പാടങ്ങളിൽ
വിഷ സർപ്പങ്ങളേ പ്രാണവായു
കിട്ടാതെ ഓടുമ്പോൾ
ഞരമ്പുകളിൽ കാമം ജ്വലിക്കാത്ത
ദീർഘ നിശ്വാസങ്ങളിൽ
അവസാനമായി കണ്ടുമുട്ടാം.

പ്രീതി. പി✍

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: