17.1 C
New York
Saturday, August 13, 2022
Home Literature വേണ്ട നമുക്കിനി.. രക്തസാക്ഷികൾ (കവിത)

വേണ്ട നമുക്കിനി.. രക്തസാക്ഷികൾ (കവിത)

ബൈജു തെക്കുംപുറത്ത്✍

പ്രത്യയശാസ്ത്രത്തിൻ പൊരുളും തത്ത്വങ്ങളും
മാറ്റങ്ങളില്ലാതെ മനസ്സിൽക്കുറിച്ചും

സാഹോദര്യം മധു വാക്കാൽ പറഞ്ഞും
ഉള്ളിൽ വൈരമഗ്നിയായ് പടർത്തിയും..

പകർന്നുകിട്ടിയ കണിശചിന്തകൾ
കാലങ്ങളായ് വളർത്തുന്നൊരുകൂട്ടർ…

അപരനെസോദരനെന്നുറക്കെഘോഷിക്കണം
ആൾകൂട്ടത്തിലവനെപേർത്തുചേർത്തുനിർത്തണം

എങ്കിലുമന്യനവനെയതിരിട്ട് നിർത്തണം
അവൻ്റെചിന്തകൾ വേറിട്ടുകാണണം

അവൻ്റെകൊടിയല്ല നമ്മുടേതെന്നതും
കാഴ്ചപ്പാടുകളെതിരെന്നുമറിയണം

അവനെന്നും നമ്മെ വിരോധിയായ്ക്കാണുന്നവൻ
അവനെന്നും നമുക്ക് ബദ്ധവൈരിയെന്നോർക്കണം

അപരനിലൊരുമിത്രമില്ല
ശത്രുമാത്രമായ്..
കാണുമീ വികലചിത്തങ്ങൾ വളരുന്നുനാൾക്കുനാൾ

ആവേശമായ് വന്നുചേരുന്നൊരുവനെ
ചേർത്തുനിർത്തി വളർത്തുന്നു മുമ്പനായ്

അവനറിയാതെയവനിൽപകയേറെ പകർന്നും
ജ്വലിച്ചു നിൽക്കും കൈയിലായുധം നൽകിയും

അപരനെയവൻരക്തസാക്ഷിയായ് മാറ്റിയും
ഒടുവിലവൻതന്നെ രക്തസാക്ഷിയായ് മാറിയും

തുടരുന്നു നിണത്തിൻ തീരാക്കണക്കുകൾ
ഒടുക്കമില്ലാത്തൊരീ ചോരപ്പാടുകൾ..

കൊലചെയ്ത് കാലങ്ങൾ
കൂറുകാട്ടുന്നവർ
മനസ്സൊരുപലമായെന്നോ
മാറ്റിയോർ

വിശ്വസ്തരായെന്നും
നയിക്കുന്നവർ
ധീരപരിവേഷം അണികളാൽ ചാർത്തിയോർ

മാറാത്തവർ മനസ്സ്മാറ്റാത്തവർ
മാറ്റങ്ങളില്ലാത്ത കഠിനചിത്തർ

കാലങ്ങളായെത്രയരുംകൊലകൾ കണ്ടുനാം
കാലങ്ങൾ തുടരുന്നു കഥയിതൊരേമട്ടിൽ

നേരിൻരാഷ്ട്രീയപ്പൊരുളറിയാത്തവർ
പകമൂത്തഭ്രാന്തമാം നിഷ്ടൂര ഹൃദയങ്ങൾ

ഇരുളിൻ്റെമറവിൽ കൊല്ലൻ്റെയുലയിൽ
രക്തംകൊതിക്കുംവാളുകൾ രാവുന്നു..

നെഞ്ച്പിളർക്കുംവെടിക്കോപ്പുകളെങ്ങോ
നിറക്കുന്നുമുണ്ടാംവൈരങ്ങൾ തീർക്കുവാൻ..

അരുതിനിയുമീകഠിനചെയ്തികൾ
അരുതിനിയുമീകപടസാഹോദര്യം

അറിഞ്ഞരാഷ്ട്രീയസത്യങ്ങളും
തെളിഞ്ഞുനിൽക്കുംതത്ത്വങ്ങളും

നേരുംനെറിവുമായ് വന്നുചേരും
മിഴിവോടെ ഇരുളിൽ
പ്രകാശമേകും..

ആശയങ്ങളിൽപൊരുത്തമില്ലേതുമെ-
-ങ്കിലുമൊരേ ചോര നാമോർക്കുകിൽ

വിഭിന്നസ്വത്വമായ്കരുതിയേവരും
സോദരരായ്കഴിഞ്ഞിരുന്നുവെങ്കിൽ..!!

വേണ്ടനമുക്കിനിപുതുരക്തസാക്ഷികൾ
വേണ്ടനമുക്കിനിപുതുസ്മൃതിമണ്ഡപങ്ങളും..

കൊടികളെല്ലാംവാനിൽപറക്കട്ടെശാന്തമായ്…
സാഹോദര്യത്തിലുലാവട്ടെ മനസ്സുകൾ..

ബൈജു തെക്കുംപുറത്ത്✍

Facebook Comments

COMMENTS

- Advertisment -

Most Popular

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...

പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: