വീണ്ടും വിടരാനായി പൊഴിഞ്ഞതാണാ
വിശുദ്ധപുഷ്പം വിദൂരമാം വിജനതയില്‍
വിരഹദുഃഖത്താൽ വിതുമ്പിടുന്നു മാതാവും
വിടചൊല്ലിയകലുമാ സൂനത്തെ നോക്കി
മുൾമുനതൻ വേദനയാൽ പിടഞ്ഞതില്ല മേനി
പ്രിയജനങ്ങളുടെ ഒറ്റിയത്രേ നോവിച്ചതാ മനം
നന്മതൻ വിശുദ്ധിയിൽ സ്നേഹമൂറുമാ ജിഹ്വ
മാപ്പിരന്നുവത്രെ ഉടയനോടു പ്രിയരവർക്കായീ
നമിച്ചിടാം നാമിന്നു മറയില്ലാ മഹാമനസ്കതയെ
മനസ്സിലേറ്റാമെന്നുമാ മഹാനുഭാവന്റെ സ്നേഹത്തെ
ഉയിർത്തെഴുനേൽപ്പിൻ നാളിനായ് കാത്തിരിക്കാം
തിന്മയോടു കിന്നരിക്കാതെ നന്മയെ പ്രണയിക്കാം

ചന്ദ്രികാ മേനോൻ