17.1 C
New York
Thursday, December 2, 2021
Home Literature വീണ്ടും ആന്റണി (കഥ)

വീണ്ടും ആന്റണി (കഥ)

✍രേഖ തോപ്പിൽ

ആ വയനാടൻ ഗ്രാമത്തിലാ സംഭവം നടക്കുമ്പോൾ വെയിൽ ആകാശത്തിന്റെ ഉച്ചിയിൽ കയറി കിടന്നു ഉറങ്ങുവാൻ തുടങ്ങിയിരുന്നു. പച്ചയണിഞ്ഞ ആ പാതയോരത്തെതങ്കപ്പൻ ചേട്ടന്റെ കടയിൽ അന്ന് ഒത്തിരി തിരക്കുണ്ടായിരുന്നു. ആ ചായക്കടയ്ക്കുള്ളിൽ നാലുമണി പലഹാരങ്ങളുടെ മണത്തിനൊപ്പം അന്നത്തെ ന്യൂസ് പേപ്പറിലെ രാഷ്ട്രീയ വാർത്തകളും ഗ്രാമ ഗോസിപ്പുകളും ഒച്ചവെച്ചു. അത്തരം കൂട്ടത്തിൽ കൂടിയിരുന്ന് ചൂടുചായ മൊത്തിക്കുടിക്കുന്നതിനിടയിലാണ് ആൻറണിയ്ക്ക് പെട്ടെന്നൊരു നെഞ്ചുവേദന വന്നത്. ഒരു ചരദിലോടെ നെഞ്ചു പൊത്തിപിടിച്ചു ആൻറണി വേച്ച് വേച്ച് ഒരു വശത്തേയ്ക്ക് വീണു പോയി.

ആ കാഴ്ച കണ്ട് ചായ ഉയർത്തി വീശിയടിച്ചിരുന്ന തങ്കപ്പൻ ചേട്ടൻ “അയ്യോ എന്ന് ഉച്ചത്തിൽ കരഞ്ഞു. പാതി കുടിച്ച ചുടു കട്ടൻ ചായ മേശമേൽ ‘ടച്ചു. എന്നശബ്ദത്തോടെ വെച്ച് കുഞ്ഞുഞ്ഞും കാരനും ആൻറണിയുടെ അടുത്തേയ്ക്ക് ഓടിവന്നു. കണാരൻ ആന്റണിയെ മടിയിലേയ്ക്ക് എടുത്തു കിടത്തി. വേദന കൊണ്ടു പുളഞ്ഞിരുന്ന ആന്റണിയുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞു കവിഞ്ഞിരുന്നു.
“ഇസ്മയിലേ.. ആ ഓട്ടോ വേഗം ഇങ്ങോട്ടു നീക്കി കൊണ്ടു വാ നമ്മുടെ ആൻറണിയ്ക്ക് പൊട്ടന്നെന്തോ ഒരു അരുതാ.. വേഗം ആസ്പത്രിയിലാക്കണം. തങ്കപ്പൻ കടയിൽ നിന്ന് ഉച്ചത്തിൽ മാട്ടോക്കാരൻ ഇസ്മയിലിനെ വിളിച്ചു.

ഓട്ടോയിൽ ചാരിനിന്ന് ഫോണിൽ ആരോടോ കുശലം പറഞ്ഞു ചിരിയ്ക്കുകയായിരുന്ന ഇസ്മയിൽ അതുകേട്ടതും ഫോൺ കട്ട് ചെയ്തു. തന്റെ ഓട്ടോ ആ ചായകുടിക്കു മുന്നിൽ കൊണ്ടു വന്നു അങ്ങനെ പൈലിയും കുഞ്ഞുങ്ങും കണാരനും ആന്റണിയെ കൊണ്ടു തൊട്ടടുത്ത മിഷൻ ഹോസ്പിറ്റലിലേയ്ക്ക് കുതിച്ചു പാഞ്ഞു. ആ വേളയിൽ ആന്റണിയുടെ ഹൃദയവും നഗരവും ആകെ ബഹളമയമായിരുന്നു. ഓട്ടോയിലിരുന്ന് ആന്റണി വിക്കി വിക്കി ഇങ്ങനെ പറഞ്ഞു. എനിക്കെന്റെ ആനിയെയും ചെക്കനെയും ഒന്നു കാണണം

അതുകേട്ട് മൂന്നു പേരും വിഷമത്തോടെ തലകുലുക്കി..
ആ വയനാടൻ കുടിയേറ്റ ഗ്രാമത്തിലെ എല്ലാവർക്കുമറിയാം ആന്റണിയും ഭാര്യയും തമ്മിലുള്ള സ്നേഹം

എവിടെ പോകുമ്പോഴും ആന്റണിയും ഭാര്യയും ഒന്നിച്ചായിരിക്കും. തമ്മിൽ കൈകോർത്തു പിടിച്ചു
ആ ദമ്പതികളങ്ങിനെ നടന്നു പോകും. അവരുടെ ഓമനചെക്കൻ വറുഗീസ് ഒന്നുകിൽ കാൽവിരൽത്തുമ്പിലെ ഒരു കുഞ്ഞു കല്ല് വായുവിലേയ്ക്ക് ഊക്കോടെ പായിച്ച് അല്ലെങ്കിൽ അവന് വായിൽ തോന്നിയ ഏതെങ്കിലും ഒരു സിനിമാ പാട്ടു പാടി അവർക്കു മുന്നിൽ തുള്ളിച്ചാടി നടക്കും.

അങ്ങനെ എത്ര ആനന്ദത്തോടെയാണ് സ്നേഹത്തോടെയാണ് ആ കുടുംബം ജീവിച്ചിരുന്നതെന്നോ ആൻറണി നെഞ്ചുവേദന വന്ന് വലിയ ആസ്പത്രിയിലാക്കിയ വിവരമറിഞ്ഞ് ആ ഗ്രാമത്തിലെ വയസ്സു ചെന്ന ആമിനുത്ത കാതിലെ വലിയ സ്വർണ്ണ വളയങ്ങളിളക്കി വീടിന്റെ അരതിണ്ണയിലിരുന്ന് മുറുക്കാൻ തുപ്പൽ മുറ്റത്തേയ്ക്ക് നീട്ടിപ്പ് ഇങ്ങനെ പറഞ്ഞു.
“ഓൻ നല്ലാനാ. നല്ല മനസ്സുള്ളവൻ ഓന് പടച്ചോനൊന്നും വരുത്തുലാ..

അന്നേരത്ത് ആനിയും ആന്റണിയുടെ അമ്മ പെണ്ണമ്മച്ചിയും അയാളുടെ ആത്മാർത്ഥ സുഹൃത്ത് തോമസൂട്ടിയും ICU വിന്റെ മുന്നിൽ കരഞ്ഞു തളർന്നിരിയ്ക്കുകയായിരുന്നു.
കാര്യഗൗരവമറിയാതെ ചെക്കൻ വറുഗീസ് ആശുപത്രിയുടെ നിലത്തെ വെള്ള ടൈൽസ് കളങ്ങളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് ചാടി ചാടി കളിച്ചു.

അപ്പോൾ അതു വഴി നടന്നു വന്ന വെള്ള കുപ്പായവും തൊപ്പിയുമണിഞ്ഞ നേഴ്സിനെ കണ്ടപ്പോൾ അവന് പനിവന്നപ്പോൾ എടുത്ത ഇഞ്ചക്ഷന്റെ ഓർമ്മ വന്നു. ചെക്കൻ വറുഗീസ് ഭയപ്പാടോടെ ഓടി

ന്ന് ആനിയുടെ മടിയിൽ മുഖമൊളിപ്പിച്ചു.
വെറുമൊരു ശിലാ പ്രതിമ പോലെ ഇരുന്നിരുന്ന ആനി ചുറ്റും നടക്കുന്നതൊന്നും കണ്ടിരുന്നില്ല. അറിഞ്ഞിരുന്നില്ല. അവൾ മനസ്സിൽ ആന്റണിയുടെ മുഖം ചേർത്തുവെച്ച് കണ്ണീരോടെ വിശുദ്ധ തോമാശളീഹയുടെ പ്രാർത്ഥന ഉരുവിട്ടു കൊണ്ടിരുന്നു.

അപ്പോഴാണ് ICU വിലെ നേഴ്സ് ആന്റണിയെ കാണുവാനായി ആനിയെ അകത്തേയ്ക്ക് വിളിച്ചത്.
അവൾ ഒക്കൻ വറുഗീസിനെ ഒക്കത്തെടുത്തു. രണ്ടു നാളായി ജലപാനമില്ലാതെ തളർന്ന ശരീരത്തോടെ വേച്ച് വേച്ച് നഴ്സിന് പിറകെ ചെന്നു. കൂട്ടത്തിൽ താമസൂട്ടിയും അവളെ പിന്തുടർന്നു.
ശീതീകരിച്ച ICUവിൽ വൃത്തിയുള്ള വെള്ളവിരിപ്പിട്ട കിടക്കയിൽ വായിലും മൂക്കിലും ഘടിപ്പിച്ച ബുകളോടെ കുരിശിൽ തറക്കപ്പെട്ട യേശുനാഥന്റെ നിസ്സഹായതയോടെ ആൻറണി കിടന്നു. ആനിയെയും മകനെയും സുഹൃത്ത് താമസുട്ടിയെയും കണ്ടപ്പോൾ സങ്കടം കൊണ്ട് അയാളുടെ ഇടൽ വിതുമ്പി. അന്നേരം ആന്റണിക്ക് പ്രഷർ കൂടി രോഗം കൂടി അതുകണ്ട് ആനി പൊട്ടി കരഞ്ഞു. “ഇച്ചായാ..” എന്നവൾ വേദനയോടെ വിളിച്ചെങ്കിലും ആ വാക്ക് തൊണ്ടയിൽ കുരുങ്ങി.

അമ്മച്ചിയും അപ്പച്ചനും കരഞ്ഞപ്പോൾ ചെക്കൻ വറുഗീസും കരഞ്ഞു. അന്നേരം എല്ലാം ശരിയാവു മെടാ” എന്നു ചുണ്ടു കടിച്ചമർത്തി ആന്റണിയെ ആശ്വാസിപ്പിക്കാൻ ശ്രമിച്ച് തോമസുട്ടിയുടെ കൈയിൽ ആന്റണി മുറുകെ പിടിച്ചു. ആ കൈ ആനിയുടെ കൈകളിൽ ചേർത്തുവെച്ച് “ഞാൻ പോയാൽ നിന്റെ കുടുംബത്തെ നോക്കണം..” എന്ന് വിതുമ്പി.

അപ്പോൾ തോമസുട്ടിയുടെ കരതലത്തിലമർന്ന തന്റെ കൈ പൊള്ളിയതു പോലെ ആനിക്ക് തോന്നി. അവൾ ആ കൈ പെട്ടെന്ന് പിന്നിലേയ്ക്ക് വലിച്ചെടുത്തു. എന്താണ് സംഭവിക്കുന്നത്. തന്റെ ജീവിതതലങ്ങളിലെന്താണ് സംഭവിക്കുന്നത്. .. ഇച്ചായൻ ഇപ്പോൾ എന്താണ് പ്രവർത്തിച്ചത്. അവൾ സങ്കടം പെയ്യുന്ന കണ്ണുകളോടെ ആന്റണിയെ നോക്കി.
“വേണ്ട ഇച്ചായാ ഈ ജന്മം അതൊന്നും നടക്കില്ല. ഇച്ചായനല്ലാതെ.” അതു പറഞ്ഞ് ആ കൈതലത്തിലൊന്ന് മുഖം ചേർക്കാൻ ശ്രമിച്ച അവൾ നടുങ്ങിപ്പോയി.
ആന്റണി മരിച്ചു പോയിരിക്കുന്നു. തന്റെ പ്രിയപ്പെട്ടവന്റെ ജീവിത ഓളപ്പരപ്പിൽ നിന്നും മരണത്തിന്റെ അഗാധതയിലേയ്ക്ക് മറഞ്ഞിരിക്കുന്നു. ആ ചലനമറ്റ് കിടപ്പ് സത്യമാണോന്നറിയുവാനായി ആനി ആന്റണിയുടെ ശരീരം പിടിച്ചു കുലുക്കി. “ഉണരൂ.. ഉണരൂ” എന്ന് അലമുറയിട്ടു. ഒടുവിലാ നിശ്ശബ്ദ നിശ്ചലതക്കു മുന്നിൽ അവളൊരു പരാജിതയെപ്പോലെ തളർന്നുവീണു. തളർന്നുവീണ ആനിയേയും ചെക്കൻ വറുഗീസിനെയും താങ്ങിയെടുത്ത് തോമസൂട്ടി ഐ.സി.യുവിന്റെ പുറത്തേയ്ക്ക് നടന്നു.
സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ല. അതുപോലെ തന്നെയാണ് ആത്മാവും അത് ആരുടെയും സ്നേഹത്തിനും സ്വപ്നങ്ങൾക്കുമായി കാത്തുനിൽക്കാറില്ല. അത് അതിന്റെ സമയം വരുമ്പോൾ താൻ പാർത്ത ഉടൽ വിട്ട് ഒരു ഉടമ്പടിക്കും ഒത്തുതീർപ്പിനും കാത്തു നിൽക്കാതെ നമ്മുക്ക് കാണാനാവാത്ത ഒരിടത്തേയ്ക്ക് പറന്നു പോകുന്നു.
ആന്റണി മരിച്ച് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അനാഥരായ ചെക്കൻ വറുഗീസിനെയും ആനിയും ആന്റണിയുടെ അമ്മ പെണ്ണമ്മച്ചിയേയും ഒറ്റത്തടിയായ തോമസുട്ടി തന്റെ പഴയ ആ ഓടിട്ട വീട്ടിലേയ് കൂട്ടികൊണ്ടു പോയി.

അവിടെ തൊഴുത്തിലൊരു പുള്ളിപ്പശുവും കൂട്ടിൽ താൻകിടാങ്ങളും കോഴികളും നിറയെ കോഴി കുഞ്ഞുങ്ങളുമുണ്ടായിരുന്നു. അവിടുത്തെ വിശാലമായ മുറ്റത്ത് ചെത്തിയും ചെമ്പരത്തിയും വെള്ള മന്ദാരവും വിടർന്നു നിന്നു. വീടിന് പുറകിലെ പറമ്പിൽ കാപ്പിയും കശുമാവും തെങ്ങും മറ്റു പലമരങ്ങളും പടർന്നു നിന്നു.

അധികം വൈകാതെ തന്നെ ആൻറണി യുടെ വീട് ബാങ്കുകാർ ജപ്തി ചെയ്തു. അന്ന് ചായ കയിൽ വെച്ച് ആ ജപ്തി നോട്ടീസ് കണ്ടിട്ടാണ് ആന്റണിക്ക് ഹാർട്ട് അറ്റാക്ക് വന്നത്.
തുടർന്നുള്ള നാളുകളിൽ ആനി ആരോടും എന്തിന് ചെക്കൻ വറുഗീസ് നാടു പോലും അധികം സംസാരിച്ചില്ല.

അവൾ കിടക്കുന്ന മുറിയിൽ ആന്റണിയുടെ ചിരിക്കുന്ന മുഖമുള്ള ഒരു ചിത്രം തൂങ്ങി കിടന്നു. അവസാനമായി അണിഞ്ഞിരുന്ന ഒരു നീളൻ ജൂബ അവളെപ്പോഴും കിടക്കയിൽ കൂട്ടുവെച്ചു. പകലും രാത്രിയിലും അവൾ മൗനിയായി ചിന്തയിലാണ്ടു.
ഇതു കണ്ട് ഒരിക്കൽ ദുഃഖം സഹിക്കാനാവാതെ ആന്റണിയുടെ അമ്മ ആനിയോടിങ്ങനെ പറഞ്ഞു.
“പെണ്ണേ.. നിയൊന്നുകിൽ ഉച്ചത്തിൽ ഒന്നു പൊട്ടിക്കരയു, അല്ലെങ്കിൽ പൊട്ടിച്ചിരിയ്ക്കും. എനിക്ക് നിന്റെയീ കല്ലു പോലത്തെ മുഖഭാവം കാണുമ്പോൾ വല്ലാത്ത ഭയം തോന്നുന്നു.
ആനി കരഞ്ഞുമില്ല. ചിരിച്ചുമില്ല. എന്നാലവളൊരു പാവയെപ്പോലെ രാപ്പകൽ ചലിച്ചു കൊണ്ടിരുന്നു.

അവളെന്നും തോമസൂട്ടിക്കായി നല്ല ഭക്ഷണം പാകം ചെയ്തു. അയാൾ ഭക്ഷണം കഴിക്കാൻ വരുമ്പോൾ വിളമ്പി കൊടുത്തു. അയാൾ കഴിച്ചു തീരുന്നതുവരെ അവൾ അടുക്കളയിൽ ശബ്ദമുണ്ടാക്കാതെ കാത്തിരുന്നു.

അയാൾക്ക് പണിയുള്ള ദിവസങ്ങളിൽ നേരത്തെ എഴുന്നേറ്റു പോകുമ്പോൾ അവളും എഴുന്നേറ്റു കട്ടൻ കാപ്പി അനത്തി കൊടുത്തു. വരുമ്പോഴെയ്ക്കും മേലു കഴുകാനായി ചൂടു വെള്ളം ഉണ്ടാക്കി വെച്ചു.
പിന്നെ രാത്രി കാലങ്ങളിൽ ചെക്കൻ വറുഗീസിനെ ചേർത്തു പിടിച്ച് ഉള്ളിൽ നിന്നു വാതിലടച്ച് ആന്റണിയുടെ ഫോട്ടോയുള്ള മുറിയിലവൾ കിടന്നുറങ്ങി.

തോമസൂട്ടി അപ്പോൾ ഉമ്മറത്ത് പായ വിരിച്ചു. അയാൾക്കരികിൽ തന്നെ അപ്പോൾ അയാളുടെ വളർത്തു നായയും ചുരുണ്ടു കൂടി,

ഉറക്കം വരാത്ത രാത്രികളിൽ അയാൾ ആന്റണിയെ ഓർത്തു. അവരൊന്നിച്ചു നടന്ന ആ നാട്ടുവഴികളും തമ്മിൽ പങ്കുവെച്ച് സ്നേഹവും കാമവും തമാശകളുമോർത്തു. ആന്റണിയുടെ ബാല്യത്തിലും കൗമാരത്തിലും തീക്ഷ്ണൗവ്വനത്തിലും അയാളുടെ മനസ്സ് തന്നെയായിരുന്നു താമസൂട്ടി, കണാരനും കുഞ്ഞുഞ്ഞും ആനിയെ തോമസൂട്ടി തന്റെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോകുന്ന വിവരമറിഞ്ഞ “നിനക്ക് ഇങ്ങനെയൊരു ബന്ധം വേണോ ഇതിലും നല്ലതൊന്ന് കിട്ടുകില്ലേ?’ താമസൂട്ടി തലയിൽപ്പോൾ ഇങ്ങനെ ചോദിച്ചു.

തോമസൂട്ടിയുടെ മനസ്സിലപ്പോൾ മരിച്ചിട്ടും തന്നെ നോക്കി തുറന്നു കിടന്ന ആന്റണിയുടെ കണ്ണുകളിലെ യാചന ഭാവം തെളിഞ്ഞു വന്നു.
ഇപ്പോൾ ആന്റണി മരിച്ച് മൂന്നുമാസം കഴിഞ്ഞിരിക്കുന്നു.

അങ്ങനെയുള്ള ഒരു സന്ധ്യക്ക് മുറ്റത്തു കുഞ്ഞു താറാക്കളോടൊപ്പം ഓടിക്കളിക്കുന്ന മകനെ നോക്കിയിരിക്കുന്ന ആനിയോട് പെണ്ണമച്ചി ഇങ്ങനെ പറഞ്ഞു.
“പെണ്ണേ.. ആനി എനിക്കറിയാം നിനക്ക് ആന്റണിയെ മറക്കാനാവില്ല. സ്നേഹിച്ച് കാത്തുകാത്തിരുന്ന് കല്യാണം കഴിച്ചവർ ഒന്നിച്ചു ഏഴുവർഷം ജീവിച്ചവർ. പക്ഷേ.. എന്നാലും ആ തോമസൂട്ടി അവൻ പാവമല്ലേ.. ആണായി പിറന്ന അവനും ആഗ്രഹങ്ങൾ കാണുകയില്ല. എത്ര നാൾ പുറത്തിങ്ങനെ കാവൽക്കാരനായി അവൻ തുടരും.

ആനി കുറച്ചു നേരം മുഖം താഴ്ത്തി മൗനം പാലിച്ചിരുന്നു. പിന്നെയവൾ അടിവയറിലൊന്നു തൊട്ടു പെണ്ണമ്മച്ചിയെ നോക്കി പറഞ്ഞു.

“അമ്മച്ചി ഞാൻ ആന്റണിയിൽ നിന്നും രണ്ടാമതും ഗർഭിണിയാണ്. വറുഗീസിനിതാ ഒരു കൂടപിറപ്പുകൂടി പിറക്കാൻ പോകുന്നു.”

അതുകേട്ടതും പെണ്ണമ്മച്ചിയുടെ ഉള്ളാന്നാളി. “എന്റെ മാതാവേ അവരറിയാതെ നെഞ്ചത്ത് കൈവെച്ചു വിളിച്ചുപോയി.

ആ നേരത്തതുകേട്ട് ആനന്ദിക്കേണ്ടതാണവർ. എന്നാലാ വിവരം അവരെ ഭയപ്പെടുത്തുകയാണ് ചെയ്തത്. അവർ ആനിയെ മരുമകളായല്ല മകളായി തന്നെയാണ് കണ്ടിരുന്നത്.

അവരുടെ കാലശേഷം ആനിക്ക് തുണയായി താമസൂട്ടി ഉണ്ടല്ലോ എന്നാണ് ആ വൃദ്ധ സമാധാനിച്ചിരുന്നത്.

പക്ഷേ, എന്നാൽ ആനി രണ്ടാമതും ഗർഭിണിയാണെന്നറിയുമ്പോൾ തോമസൂട്ടി അവളെ ഉപേക്ഷിച്ചു കളയുമോ എന്ന ഭയം വൃദ്ധയെ വല്ലാതെ അലട്ടി. അവർ പുറത്തെ ഇരുട്ടിലേയ്ക്ക് നോക്കി ആകുലചിത്തയായിരുന്നു.
അന്നേരം ഗേറ്റിനരികിൽ ഒരു ചുമ കേട്ടു. തോമസുട്ടി പണി കഴിഞ്ഞു വരികയാണ്. കൈയിൽ

ക്കൻ വറുഗീസിനുള്ള തീനിയുണ്ട്. അതവന് കൊടുത്തിട്ട് മറ്റൊരു പ്ലാസ്റ്റിക്ക് കവർ തോമസുട്ടി പെണ്ണമ്മച്ചിക്കു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.
“ഇത് കുറച്ചു പച്ചമത്തിയാ… അവളോട് നന്നായി മസാല ചേർത്തു വറുക്കാൻ പറ

അതും പറഞ്ഞയാൾ കൈയിൽ എരിഞ്ഞിരുന്ന ബീഡി ഞെരിച്ച് ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.

പിന്നെ അയാൾ കുളിക്കാനായി തോർത്തും സോപ്പുമെടുത്ത് കുളിമുറിയിലേക്ക് കയറി.
അയാൾ പോയിടത്തേക്ക് നോക്കിനിന്ന് പെണ്ണമ്മച്ചി ഒരിക്കൽക്കൂടി കുരിശു വരച്ചു മാതാവേ.. എന്നു വിളിച്ചു.

എപ്രിൽ മാസത്തിലെ നല്ല ചൂടുള്ള ഒരു ഞായറാഴ്ച പകലിലാണ് ആനിക്ക് പ്രസവവേദന ആരംഭിച്ചു.

അവൾ ആശുപത്രിയിലെ ലേബർ മുറിയിൽ കിടന്നു വേദനകൊണ്ടു പുളഞ്ഞ് ഉച്ചത്തിൽ കരഞ്ഞു
അപ്പോൾ ലേബർ റൂമിന്റെ പുറത്തിരുന്ന് പെണ്ണമ്മച്ചി ആനിയുടെ പ്രസവം കേടുപാടുകളില്ലാതെ വേഗത്തിൽ നടക്കാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.

അപ്പോൾ പെണ്ണമ്മച്ചിയുടെ തൊട്ടടുത്തിരുന്ന തോമസുട്ടി ഓർക്കുകയായിരുന്നു ആനിയുടെ ചെക്കൻ വറുഗീസിന്റെ ജനന വേളയെക്കുറിച്ച്. ആദ്യ

അന്ന് ആന്റണിയും ഇവിടെ ഉണ്ടായിരുന്നു. അന്ന് ആന്റണി അകത്തു നിന്നുള്ള ആനിയുടെ കരച്ചിൽ കേട്ട് സ്വന്തം കരതലത്തിൽ മുഖം അമർത്തി തേങ്ങിക്കരഞ്ഞു.
തോമസൂട്ടി എന്റെ പെണ്ണിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് ആകുലപ്പെട്ടു.

പാവം ആന്റണി. അവന് ആനിയോട് വല്ലാത്ത സ്നേഹമായിരുന്നു. തോമസൂട്ടി അങ്ങനെ ആത്മഗതം ചെയ്തപ്പോൾ “നീ എന്തെങ്കിലും പറഞ്ഞോടാ തൊട്ടടുത്തിരുന്ന പെണ്ണമ്മച്ചി ചോദിച്ചു.

“ഏയ് ഒന്നുമില്ല. തോമസൂട്ടി ചുമൽ കുച്ചി

സമയം ഇഴഞ്ഞു നീങ്ങി. വെയിൽ വാടിതളർന്നു.
ഉത്കണ്ഠാകുലമായ നിമിഷങ്ങളിലൂടെ പെണ്ണമ്മച്ചിയും തോമസൂട്ടിയും കടന്നുപോയി. അപ്പോഴാണ്
ആ ചോദ്യം അവരുടെ കാതിലലച്ചത്. ആരാണ് ആനിയുടെ കൂടെയുള്ളവർ.
ആ ചോദ്യം ലേബർ റൂമിലെ നേഴ്സിന്റെതായിരുന്നു. അതു കേട്ടതും തോമസൂട്ടിയും പെണ്ണമ്മച്ചിയും വേഗം അവരുടെ അരികിലേയ്ക്ക് ഓടിച്ചെന്നു.

ആ നഴ്സിന്റെ കൈകളിലതാ വെള്ളയുടുപ്പണിഞ്ഞ് പാതി കണ്ണു മിഴിചൊരു ചോര പൈതലങ്ങനെ കിടക്കുന്നു.

ആൺകുട്ടിയാണ് നഴ്സ് പുഞ്ചിരിയോടെ കുഞ്ഞിനെ പെണ്ണമ്മച്ചിയുടെ കൈയിൽ കൊടുത്തു. അവരാ കുഞ്ഞിനെ മാറോടു ചേർത്തുപിടിച്ചു. തോമസുട്ടി കൗതുകത്തോടെ അവനെ നോക്കി. പിന്നയാ കുഞ്ഞു വിരലിൽ തൊട്ടു തലോടി വാത്സല്യത്തോടെ പറഞ്ഞു.

“ഇവന്റെ കണ്ണും മൂക്കും ചുണ്ടുമെല്ലാം നമ്മുടെ ആന്റണിയെ പറിച്ചു വെച്ചപോലെ തന്നെയല്ലേ അമ്മച്ചീ. നമ്മുക്ക് ഇവനെ ആന്റണി എന്നുതന്നെ വിളിയ്ക്കാം.

അങ്ങനെ പറഞ്ഞു തോമസൂട്ടി ആ കുഞ്ഞു കാതിൽ മന്ത്രിച്ചു.
“ആന്റണി ആന്റണി

ആ ശബ്ദം ഒരു മന്ത്രം പോലെ ഭൂമിയിലും കടലാഴങ്ങളിലും ആകാശ പരപ്പുകളിലും പ്രതിധ്വനിച്ചു.

✍രേഖ തോപ്പിൽ

COMMENTS

1 COMMENT

  1. 🌸 രേഖാ , കഥ കൊള്ളാം …
    സമൂഹത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന നല്ല മൂല്യങ്ങളെ ഓർമ്മപ്പെടുത്താൻ ഇത് സഹായിക്കും . യഥാർത്ഥ സൗഹൃദം എന്താണെന്നും എങ്ങനെയാവണമെന്നും ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു …

    ❤️❤️ രേഖാ , ഹാർദ്ദമായ അഭിനന്ദനങ്ങൾ .
    സ്നേഹ പൂർവ്വം ,

    മോഹൻദാസ് പഴമ്പാലക്കോട് 🦋

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: