എവിടെയാണെവിടെയാണെൻ
പൂവസന്തം
തിരയുന്നു ഞാനിന്നാനല്ല
നാളുകൾ
തേടുന്നുഞാനാ ഹരിതാഭ
ഭൂമിയെ
തേജസ്സെഴുന്നൊരെൻ മലയാള
നാടിനെ
മാമരക്കൂട്ടം ചായും
തൊടികളിൽ
ഓടിക്കളിക്കുന്ന പൈതങ്ങൾ
എവിടെ
ഇരുൾ മൂടി നിൽക്കുന്ന
ഇടവഴിയോരത്ത്
ചെമ്പകപ്പൂമണം വീശുന്ന
കാറ്റെവിടെ
ശൂന്യമാണിന്നെവിടെയും
പൂവാകയും തേങ്ങുന്നു
തണൽ തേടിയണയുന്ന
പ്രണയമിഥുനങ്ങളെവിടെ
ഹൃദയങ്ങൾ കൈമാറും
സ്വപ്നങ്ങളെവിടെ
നിലയ്ക്കാതെ കണ്ണീർപൊഴിച്ചു
വിതുമ്പുന്നു പ്രകൃതിയും
നോവിൻ നെരിപ്പോടായ്
വിജനവീഥികൾ
വിഹ്വലവിലാപത്തിൻ ചീളുകൾ
തറയ്ക്കുന്നു ഹൃത്തിൽ
കാലംകോറിയിട്ട ദുരിതങ്ങൾ
പെരുകുന്നു ഭുവനത്തിൽ
എങ്ങുമേ നടമാടുന്നൂ
അശാന്തികൾ
ഹർഷ പുളകിതരായ്
ഒന്നുചേരുവാൻ
ആർത്തിയോടഞ്ഞിരുന്ന
തിരയുമിപ്പോൾ
സംഹാരിണിയായ് രൗദ്രഭാവം
പൂണ്ടു പകയോടെ
അലറിക്കുതിച്ചു കരയെ
അപ്പാടെയുംതച്ചുടയ്ക്കുന്നു
ഭുവനംനിശ്ചലമാക്കി പ്രാണൻ
പറിച്ചെടുത്ത്
താണ്ഡവമാടി തിമിർത്തു
നടക്കും മഹാമാരിയെ
തുരത്തുവാനാതെ പകച്ചൊരു
വേളയിലീശാസ്ത്രലോകവും
കണ്ണിമചിമ്മാതെ
കാവലാളായാതുരസേവകരും
ഇതെന്നൊടുങ്ങും കാണുവാൻ
വയ്യെനിയ്ക്കീ കാഴ്ചകൾ
പ്രാണനായ് പിടയുന്ന
സോദരങ്ങൾ
നിരാലംബമാം ദീനരോദനങ്ങൾ
കാതിൽ മുഴങ്ങുന്നു
ചുറ്റിലും ചുടലക്കളങ്ങൾ
നിറയുന്നു
പച്ചമാംസംകരിയുംപുകച്ചുരുൾ
മറയ്ക്കുന്നുകാഴ്ചയെ
ഭയമൊടുങ്ങാതെഭൂലോകമിന്ന്
വിറങ്ങലിച്ചു നിൽപ്പു
അന്യോന്യം കാണാതെ
സ്വഭവനങ്ങളിൽ ഒതുങ്ങുന്നു
ഇതല്ലയോ നാമിതുവരേയും
അറിയാതിരുന്നൊരാനരകം
ഇതുതന്നെയല്ലോ നാമിതുവരെ കാണാതിരുന്നൊരു കാഴ്ചകൾ
ഇനിയെത്ര നാളെകൾ
കാക്കണം നമുക്കിനി
ആമോദ ചിത്തരായി
വിശ്വത്തെ കാണുവാൻ
ഇനിയെത്ര രജനികൾ
മിഴി തുറക്കണം…
കൽഹാരം വിടരുന്ന പൊൻ
പ്രഭാതത്തിനായ്
ആഷ രാജ്✍