കർണ്ണികാരംപൂത്തു
നിറമാലയായന്ന്
പീതവർണ്ണം ചാർത്തി
നിൽക്കുന്നു പൂമരം..
വിഷുപക്ഷിയാനന്ദ
ഗീതികൾ പാടി
വിഷുപ്പുലരിയെ വരവേ
ൽക്കുവാനൊരുങ്ങി
മേടമാസം വിരുന്നെ
ത്തും വിഭാതത്തിൽ
ഉണ്ണിക്ക് കണ്ണനെ
കണികണ്ടുണരണം
മയിൽപ്പീലിചാർത്തി
പൊൻവേണുവൂതുന്ന
കണ്ണനെയെന്നും കണി
കാണുന്നതാണുണ്ണി
വരവർണ്ണിനിപ്പൂക്കൾ
വിടർന്നു നിൽക്കുന്നൊരാ
മഞ്ഞ വസന്തവും
കണ്ടതാണുണ്ണി..
തൊടിയിൽ പടർന്നു
കിടക്കുന്ന വല്ലിയിൽ
കണിവെള്ളരിയും
മുമ്പേ കണ്ടതാണുണ്ണി
ഹരിതകംബളം ചുറ്റി
കാറ്റിലാടുന്നൊരാ
പാടത്ത് പലകുറി
പോയതാണുണ്ണി
കതിരുകൾ സ്വർണ്ണ
വർണ്ണമാകുന്നതും
പലവട്ടമിഷ്ടത്താൽ
കണ്ടതാണുണ്ണി
എങ്കിലുംവിഷുപ്പുലരി
യെത്തുന്നനേരം
എന്തെന്നില്ലാത്തൊരു
ത്സാഹമുണ്ണിക്ക്
ഓട്ടുരുളിയിൽ അമ്മ
യൊരുക്കിയ കാഴ്ചകൾ
കാണണം ഉണ്ണിക്ക്
വിഷുക്കണിയായ്
“ഉണ്ണീ ഉണരൂ” എന്നമ്മ
പുലരിയിലരുമയായ്
പതിയെ വിളിക്കുന്ന
വിളികേട്ടുണരണം
കണ്ണുകൾ പൊത്തി
പ്പിടിക്കുന്നൊരമ്മതൻ
കൈകളിൽ നിറഞ്ഞൊരാ
പൂമണം നുകരണം
‘നോക്കൂ ഉണ്ണീ”
എന്നമ്മചൊല്ലീടവെ
പതിയെ കണ്ണുകൾ
തുറക്കുന്ന നേരം
മന്ദഹാസംതൂകി
നിൽക്കുന്ന കണ്ണനും
കണ്ണനൊപ്പം കൊന്നപ്പൂ
ക്കളും കാണണം
കണിവെള്ളരിയും
കതിരും കനികളും
കൺനിറയെക്കണ്ടാ
മോദിച്ചീടണം
ഉണ്ണിയെ കാത്തിരി
ക്കുന്ന കണ്ണനെ തൊഴുകൈകളോടൊന്ന്
കണ്ടങ്ങ് നിൽക്കണം
കണികാണുന്നേരം
ചാരത്തു നിൽക്കും
അമ്മതൻ സ്നേഹത്ത
ലോടലൊന്നേൽക്കണം
കണിയാണ് ചിരിതൂകും
അമ്മയും അച്ഛനും
എന്നോർത്ത് മെല്ലെ
പുഞ്ചിരി തൂകണം
കണി കണ്ടുണരുന്ന
പുലരിയിലുണ്ണിക്കായ്
കരുതുന്ന കൈനീട്ടം
കൈനീട്ടി വാങ്ങണം
അച്ഛൻ നീട്ടിയ
കൈനീട്ടമുണ്ണിക്ക്
ഇനിവരും വിഷുവരെ
കളയാതെ കാക്കണം
അമ്മ വിളമ്പുന്ന
ചോറും കറികളും
രുചിയോടെയുണ്ണിക്ക്
ഇഷ്ടത്താലുണ്ണണം
വിഷുക്കട്ടയും പിന്നെ
പായസവും
മധുരിക്കും പലചേലിൽ
പലഹാരവും
മതിവരുവോളം
രുചിക്കണം ഉണ്ണിക്ക്
മറ്റൊരു വിഷുക്കാലം
വരുന്ന വർഷം
പൂവാലിപയ്യന്ന്
കണികാണുന്നേരത്ത്
അമ്മയ്ക്ക് മുമ്പിലായ്
ചേർന്നൊന്ന് നിൽക്കണം
പാടത്ത് വിത്തുകൾ
പാകുന്നനാളിൽ
ഉണ്ണിക്ക് പാടത്തെ
ചേറ്റിൽ കളിക്കണം
ഇന്നീപ്പുലരി വന്നെത്തി
നിൽക്കുമ്പോൾ
ഓർമ്മയിൽ നിറയുന്നു
വിഷുപ്പുലരികൾ പലതും
ഇന്നീപ്പുലരി വന്നെത്തി
നിൽക്കുമ്പോൾ
ഗദ്ഗതമാകുന്നു
ഹരിദ്രാഭ പുഷ്പങ്ങൾ
കാണാൻ കൊതിക്കുന്ന
കർണ്ണികാരങ്ങളും
തെളിയുന്നു നഷ്ടമാം
വിഷുപ്പൊൻപുലരിയും
ബൈജു തെക്കുംപുറത്ത്✍