17.1 C
New York
Thursday, October 21, 2021
Home Literature വിഷാദം (കവിത)

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീ
ഊഷരഭൂമിയിലെ കലപ്പയാവുന്നു മാനസം .
നോവുകടലിന്റെ ഉപ്പുരസം നുകർന്ന്
സായന്തനത്തിന്റെ പോക്കുവെയിലിൽ
വീശിയകന്ന ഉഷ്ണകാറ്റേറ്റ്
വരണ്ടുപോയ പുഞ്ചിരിയാലേ
തിരയിളക്കം നഷ്‌ടമായ മിഴികൾ
വിദൂരതയിൽ തേടുന്നതെന്തെന്നു
തിരിച്ചറിയാനാവാതെ
വിഷലിപ്ത ചിന്തകൾ
വാല്മീകമൊരുക്കുന്നു .

പറയാൻ മറന്നു വെച്ച വാക്കുകൾ
ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുമീ
നോവിന്റെ തീരങ്ങളിൽ
ഒറ്റയായ് മൗനസഞ്ചാരം തുടരുന്നു .
മറന്നു വെച്ച വേദനകൾ മറവിയെ
വകഞ്ഞു മാറ്റി തിരയിളക്കം സൃഷ്ടിച്ചലയടിച്ചുയർന്ന്
നെടുവീർപ്പിലലിഞ്ഞകലുന്നു .

സങ്കടങ്ങളെ നുണഞ്ഞു നുണഞ്ഞു
ഉറക്കത്തോട് പരിഭവിച്ചും പിണങ്ങിയും
മരണത്തെ പ്രണയിച്ചും ,
ഇരുട്ടിനെ പുണർന്നും
രാവിനെ പകലാക്കുമീ നിമിഷങ്ങളൊടുങ്ങുന്നെന്നും

✍ഷീന ബാബു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: