അതിരുകളില്ലാത്തസ്നേഹപിതാവേ…
അറിവിൻകനിനീയെനിയ്ക്കുനൽകി.
മിഴിചേർത്തിരിയ്ക്കുമ്പോൾ
നിൻരൂപമെന്നുള്ളിൽ
ശാന്തമായൊഴുകുന്നു
മൃദുസാന്ത്വനം.
മുൾക്കിരീടത്തിന്റെമുൾമുനകൊണ്ടപ്പോൾ
നീയറിഞ്ഞില്ലനിൻനൊമ്പരങ്ങൾ.
കാരിരുമ്പാണികൾകൈയ്യിൽത്തറഞ്ഞപ്പോൾ
നീയറിഞ്ഞില്ലനിൻനൊമ്പരങ്ങൾ.
അറിവില്ലാതലയുന്നമനുഷ്യരെക്കണ്ടപ്പോൾ
അറിയാതെമനംനൊന്തുനീകരഞ്ഞു ;
അവർക്കായല്ലയോ-നീ-കുരിശ്ശിലേറി?
സാഗരത്തിരമാലസംഹാരമായപ്പോൾ,
നെഞ്ചകംകാട്ടി-നീ-തിരിച്ചയച്ചു.
വേദനയിൽനൊന്തുരുകും മനുഭൂമിയിൽ,
നിന്മൊഴികൾപെരുമഴയായ് പെയ്തിറങ്ങി.
കൂട്ടംപിരിഞ്ഞൊരാകുഞ്ഞാടിനെത്തേടി
ഇന്നുംമനംനൊന്തുതളന്നുനീ.
യേശുവേ..എൻസ്നേഹരക്ഷകനേ…
നീയെന്നുമീലോകനിത്യസത്യം.
എൻ എം ജ്ഞാനമുത്ത്.
തകഴി.