കരളേ നീയെൻ ഖൽബിനകത്തൊരു കദനമതാകുന്നു ,
കണ്ണുകൾനീറി മനസ്സുത്രസിച്ചു നീയെങ്ങോ മറയുന്നു ,
അന്നൊരുനാളിൽ ഒരുനിറവായി നിലാവുപരന്നിരുന്നു ,
ആയൊരു നാളിൽ നിൻമുഖശോഭ അഞ്ചിതമായിരുന്നു ….
എത്രദിനങ്ങൾ നിനക്കായ്മാത്രം ഉറക്കമൊഴിച്ചിരുന്നു ,
ലിഖിതങ്ങളിലേറ്റം നിൻപ്രിയ നാമം മനസ്സിൽ കുറിച്ചിരുന്നു ,
നിൻ വഴിത്താരയിൽ എൻ വരികളിൽ കവിത നീയായിരുന്നു ,
നീയതു വായിച്ചു ഈണമായി അതെൻ ഹ്യദയത്തിലായിരുന്നു …
രണ്ടു ഹൃദയങ്ങൾ ചേർന്നു ഗീതങ്ങൾ പാടി ഒന്നിച്ചിരുന്നിടുമ്പോൾ ,
എവിടെയോ വിഘ്നമാം ഭിത്തികൾ തീർത്തു തടവറയായല്ലൊ ,
ഭീകരയിരുളിൽ മുങ്ങിമറഞ്ഞു നീ അന്യമായ്പോയല്ലൊ ,
ഏകനായ് ഞാനുമെൻ വരികളും വിലാപമായ് തീർന്നല്ലൊ ….
ഷക്കീർAMS അറക്കൽ