17.1 C
New York
Thursday, October 28, 2021
Home Literature വിരലുകളുടെ കഥ😔 (മിനിക്കഥ)

വിരലുകളുടെ കഥ😔 (മിനിക്കഥ)

✍രത്ന രാജു


“അച്ഛമ്മേ എനിക്കിന്ന് ഏത് കഥയാ പറഞ്ഞുതരിക..?
മകന്റെ കുട്ടിയാണ്… അഞ്ചുവയസ്സുകാരൻ വിനോദ്. എന്നും അവൻ തന്റെ അരികെ പറ്റി കൂടും എന്തെങ്കിലും കഥ കേൾക്കണം അവന്…
മകന്റെ ഇളയ കുട്ടിയാണ്… മൂത്തവൻഎട്ടാം ക്ലാസിൽ പഠിക്കുന്നു….മരുമകൾ
സാവിത്രി വീട്ടുജോലിക്കു പോകയാണ്… മോൻ
മേസ്തിരിപ്പണി ചെയ്യുന്നു…
രണ്ടു മക്കളിൽ മൂത്തത് മകളാണ്… അവളെ കെട്ടിച്ചുവിടാൻ താനെത്ര പാടുപെട്ടു…. കുട്ടികളുടെ നന്നേ ചെറുപ്പത്തിൽ തന്നെ അദ്ദേഹം വിട്ടുപിരിഞ്ഞു…
ആസ്തമയുടെ അസുഖം കലശ്ശലായിരുന്നു….
തയ്യൽപ്പണിയിൽ നിന്നും കിട്ടുന്ന വരുമാനം ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുമ്പോൾ ആണ് മോന് മേസ്തിരി പ്പണി കിട്ടിയത്… മിക്കവാറും ദിവസവും പണിയുണ്ടാകും.
അതാണ് ഒരു ആശ്വാസമായത്….
എങ്കിലും രണ്ടു കുഞ്ഞുങ്ങളുടെ പഠിത്തവും, ജീവിത
ചെലവും,നടത്തിക്കൊണ്ടുപോകാൻ നന്നേ.. പ്രയാസമായിരുന്നു, അപ്പോഴാണ്, സാവിത്രി വീട്ടുപണിക്ക് പോയിതുടങ്ങിയത്….
………. അച്ഛമ്മേ കഥ പറയ്യ്…. മോൻ ചിണുങ്ങാൻ തുടങ്ങി…..
എന്തെല്ലാം കഥ പറഞ്ഞു മോനെ…. ഇനിയൊന്നുമില്ല
തീർന്നു…..
അല്ല, അച്ഛമ്മ അച്ഛമ്മയുടെ വിരലിന്റെ കഥ പറയാമെന്ന്….
ഒരു ഞെട്ടലോടെ തന്റെ വലത്തെ കൈപ്പടം ഒന്നുകൂടി പൊതിഞ്ഞുപിടിച്ചു…….. അഞ്ചുവിരലും അറ്റു പോയ… തന്റെ വലതുകൈ…..!!!.
പിള്ളേരുടെ അച്ഛന്റെ മരണശേഷം ജീവിക്കാൻ ഒരു നിവൃത്തിയുമില്ലയിരുന്നു…എന്തു ചെയ്യും,
കുഞ്ഞുങ്ങളെ പട്ടിണിക്കിടാൻ പറ്റുമോ….?
കൊച്ചു കുഞ്ഞുങ്ങൾ….!!
മൊളും മോനും വിശന്നുകരയുന്നു….. റേഷൻ
കിട്ടിയ രണ്ടുകിലോ ഗോതമ്പു പൊടിപ്പിക്കാൻ
പോയതാണ്….. ഇതുകൊണ്ട് എത്ര ദിവസം കഴിയണം…… താൻ മാത്രമേ മില്ലിൽ ഉണ്ടായിരുന്നു
ള്ളു…..രണ്ടു വീടിനപ്പുറമുള്ള ശേഖരനാണ്, ധന്യങ്ങൾ പൊടിച്ചുകൊടുക്കുന്നത്…..
ഏതെങ്കിലും തരത്തിൽ അവിടെ മിച്ചം വരുന്ന
പൊടിയൊക്കെ അവൻ തരാറുണ്ട്……
തന്റെ ഗോതമ്പ് പൊടിച്ചു കഴിഞ്ഞ് അവൻ മോട്ടർ ഓഫാക്കാൻ പോയപ്പോൾ….. മിഷ്യനുള്ളിൽ തങ്ങിനിൽക്കുന്നു ഗോതമ്പു പൊടി തൂത്തെടുക്കാൻ ഒരു ശ്രമം നടത്തി……… നിർഭാഗ്യമെന്ന് പറയട്ടെ……
കറങ്ങി തീരാറായ ബ്ലേഡിനുള്ളിൽ കുടുങ്ങിയ വിരലുകൾ ഒന്നായിട്ടു താഴെവീണു…….!!!!! ഗോതമ്പുപൊടിയിൽ പൊതിഞ്ഞ വിരലുകൾ…..!!!!!
പിന്നീടൊന്നും ഓർമ്മയില്ലായിരുന്നു………!!
ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ… തന്റെ വലത്തെ കൈപ്പത്തിയിൽ ബാൻഡേജ് ചുറ്റിയിരുന്നു…….
ഒരാഴ്ചയ്ക്കുശേഷം കെട്ടഴിക്കാൻ ചെന്നപ്പോഴാണ്,
താൻ ആ കാഴ്ച കണ്ടത്….. അഞ്ചു വിരലുകളും അറ്റുപോയ തന്റെ വലതുകൈ…….!! ഹൃദയാന്തരാളത്തിൽ നിന്ന് ഒരു ആർത്തനാദം….
തൊണ്ടയിൽ കുരുങ്ങി നിന്നു….
“ഇനി എന്ത് ചെയ്യുമെന്റീശ്വരാ”….. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ….. തന്റെ വലതുകൈപ്പടമാണ് നഷ്ടപ്പെട്ടിരിക്കുന്നത്…… എന്ത് ജോലി ചെയ്യും….?
വരുമാനത്തിന് താൻ എവിടെ പോകും…….??? ഇടതുകൈ വശവുമില്ല…..
അങ്ങനെയാണ് വിശ്വംഭരൻ മുതലാളിയുടെ,
കൊപ്രക്കളത്തിൽ, കാക്കയെ ഓടിക്കാനുള്ള ജോലി
തനിക്ക് കിട്ടിയത്….. കൂലി കൂടാതെ അയാൾ
അറിഞ്ഞു സഹായിക്കുകയും ചെയ്തു….
അവിടുന്ന് കിട്ടിയ സമ്പാദ്യവും,നാട്ടുകാരുടെ കൈയയച്ച സഹായവും കൊണ്ടാണ് അന്ന് മോളേ കെട്ടിച്ചത്……
അങ്ങനെ ഒഴുക്കിനെതിരെ, തുഴഞ്ഞു
ഇവിടെ വരെയെത്തി….. ഇനി ബാക്കിയുള്ള ജീവിതം
അല്ലലില്ലാതെ പോകണമെന്ന് ഒരേ പ്രാർത്ഥനയേയുള്ളൂ….. കുഞ്ഞുങ്ങൾക്ക് കൂട്ടായി ഇരിക്കണം…. ഒടുവിൽ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകണം…. ഈശ്വരാ…. അവർ ഒരു ദീർഘനിശ്വാസം ഉതിർത്തു…..,,,
കഥ തീർന്നോ അച്ഛമ്മേ……., മോൻ ചോദിക്കുന്നു…

“തീർന്നു മോനെ ഇതാണ് അച്ഛമ്മയുടെ കഥ”
കണ്ണിൽ നിന്ന് ഊർന്നുവീണ കണ്ണീർകണങ്ങൾ
കവിളിലൂടെ ഒലിച്ചിറങ്ങി….. ഇടതു കൈകൊണ്ട് കണ്ണുനീർ തുടയ്ക്കാൻ ശ്രമിക്കവേ…..
അതിന് അച്ഛമ്മയെന്തിനാ കരയുന്നേ…
മോൻ തുടച്ചു തരാട്ടോ…….,,
നിഷ്കളങ്കമായ ആ വർത്തമാനം കേട്ടപ്പോൾ….
നനഞ്ഞ കണ്ണുകൾ പുഞ്ചിരിതൂകി…. ഹൃദയത്തിൽ ഒരു ആശ്വാസം മൊട്ടിട്ടു….!!

✍രത്ന രാജു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: