അന്ന് ….
എന്റെ മനസ്സൊരു കന്നി മണ്ണായിരുന്നു.
ആ മണ്ണിലൂടെ നീ കടന്ന് പോയപ്പോൾ
വെറുതെ വാരിവിതറിയ
വിത്ത് എന്തായിരുന്നു ?
കാലത്തിന്റെ കടുത്ത വേനലിൽ
ആ വിത്തുകൾ അവിടെ കിടന്ന്
ചുട്ടുപൊള്ളി…
മഞ്ഞും മഴയും പലത് കടന്ന് പോയെങ്കിലും
ആ വിത്തിൽ ഒന്ന് പോലും മുളച്ചില്ല.
ഒടുവിലൊരു ദിനം അതിലൊരു വിത്ത് മുളച്ചു.
രണ്ടില നാലിലയായങ്ങനെ വളർന്നു.
ഇന്ന് ….
അതൊരു ചെടിയല്ല ഒരു മരമായ് മാറി….
വെറും ഒരു മരമല്ല ഒരു വൻ മരം !
ഒരിക്കലും പൂക്കാത്ത, കായ്ക്കാത്ത വൻമരം !
ചില വിത്തുകൾ മുളക്കുന്നത്
ചെടിയോ മരമോ ആകുവാൻ അല്ല ….
വിത്തിന് മുളക്കുക എന്നതാണ് ലക്ഷ്യം.
കന്നി മണ്ണിന് തന്റെ നെഞ്ചിലെന്നും
ഒരു വിത്തിന്റെയെങ്കിലും വേര് ഉറപ്പിച്ച് നിർത്തുവാനാണ് മോഹം ….
തിരിച്ച് എന്ത് കിട്ടും എന്നതല്ല
തനിക്ക് എന്ത് നൽകാം
എന്നതാണ് ലക്ഷ്യം….
രചന: സുനർജി വെട്ടയ്ക്കൽ✍
അതിമനോഹരം.. അഭിനന്ദനങ്ങൾ
Thanks ❤️❤️❤️🙏🙏🙏
മനോഹരമായ വരികൾ
Thanks ❤️❤️❤️🙏🙏
നിറയെ പൂക്കുന്ന….
ചുറ്റും സുഗന്ധം നിറക്കുന്ന….
വന്മരമായി കവി വളരട്ടെ…
മലയാള കവിത ലോകത്ത് പടരട്ടെ…
നന്ദി… സ്നേഹം …..
പ്രിയനെ….❤️❤️❤️
മലയാള മണ്ണിന്റെ മനസ്സറിഞ്ഞ വരികൾ 😍😍👌👌👌👌👌
Thanks dear ❤️❤️❤️