✍️ ജിസിമോൾ – മസ്കറ്റ്.
എനിയ്ക്കിനിയും ജനിയ്ക്കണം,
നിൻ ഉദരത്തിൽ
മരിച്ചിടാതെ ജീവിയ്ക്കുവാനായി..
അമ്മതൻ ഓമന പൈതലായി വളരുവാൻ..
അച്ഛൻ തൻ തണലിൽ ഭയമേതുമില്ലാതെ ജീവിയ്ക്കുവാൻ..
ഇന്നീ ഭൂമിയിലെ മറ്റൊന്നുമേ കാണുവാനോ,അറിയുവാനോ ഇന്നെനിക്കാശയില്ല.
അത്രമേൽ ആകൃഷ്ടമായതെല്ലാം
ഇന്നീ ഭൂമിയ്ക്ക് അന്യമായി,
അമ്മതൻ സ്നേഹമൂറും അമ്മിഞ്ഞ പാലും,അച്ഛൻ തൻ സ്വാന്തനമേറും തലോടലും മാത്രം മതിയെനിയ്ക്കറിയുവാൻ..
എന്നെ വീണ്ടും ജനിയ്ക്കുവാൻ മോഹിപ്പിക്കുന്ന ആശകൾ
ഇനിയുമെന്നെ കൊന്നിടാതെ അമ്മേ..
ഉറക്കെ കരയുവാൻ പോലുമാകാതെ
ഞാൻ സഹിച്ച വേദന
കണ്ണുനീരായി ഇനിയുമുണ്ട് നിൻ ഉദരത്തിൽ.
ഞാൻ ഒഴുക്കിയ ചുടു ചോരയിന്നും ജീവനായുണ്ട്
നിന്റെ സിരകളിൽ ഇപ്പോഴും..
ജിസിമോൾ -മസ്കറ്റ്.