📝ജയശങ്കർ. വി
ആരോ വലിച്ചെറിഞ്ഞ
വിത്താണ് ഞാൻ
മണ്ണിന്റെ മടിത്തട്ട്
എനിക്ക് ചൂടേകി
തണ്ണീർതുള്ളികളേകി
ദിനകര കിരണളേറ്റ്
എനിക്കെന്റെ ആലസ്യം
നഷ്ടമായി…
ശാപമോക്ഷം തേടി
അലഞ്ഞ എന്നിലെ
ദേഹം
പുനർജ്ജന്മത്തിനായി
ഉണർന്നിരിക്കുന്നു.
പഴയ കാലമെന്നോട്
ചോദിച്ച
ഉത്തരമാണിന്നു ഞാൻ.
നാളുകളെന്നിൽ
ശൈശവ ചിന്തകൾ
നിറച്ചു..
മഴത്തുള്ളികൾ എന്നിൽ
ചലനങ്ങളുണ്ടാക്കി.
ബാല്യങ്ങളിൽ ഞാൻ
കൃഷി പാഠങ്ങൾ
പഠിക്കുകയായിരുന്നു…
കൗമാരത്തിൽ
ചാഞ്ചല്യമെന്നിൽ
പടർന്നു കയറി.
പൂവിട്ട മോഹങ്ങൾ
എന്നിലേൽപ്പിച്ചത്
ഓർമകളുടെ
വസന്തത്തെയായിരുന്നു.
ഇന്ന് ഞാൻ അറിഞ്ഞത്
പൂർണ്ണതയെയായിരുന്നു.
ആരോ വലിച്ചെറിഞ്ഞ
ഞാനിന്നു
തണലേകുന്നു..
മന്ദസമീരന്റെ പരിരംഭണത്താൽ
എൻ മനമാകെ തരളിതമായി..
മണ്ണിന്റെ തല്പത്തിൽ
കിടന്ന ഞാനിന്നൊരു മരമായി
മാറി..
ആരോ വലിച്ചെറിഞ്ഞ
ഞാനിന്നു
ചിന്തകൾ കൊണ്ട്
തണൽ മരം തീർക്കും
മനോഹരമായ രചന! അഭിനന്ദനങ്ങൾ
അർത്ഥവത്തായ വരികൾ.. മനോഹരം 👌👌👌