17.1 C
New York
Wednesday, September 22, 2021
Home Literature വഞ്ചിക്കപ്പെടുന്ന വാർദ്ധക്യം😔 🌹കഥ🌹

വഞ്ചിക്കപ്പെടുന്ന വാർദ്ധക്യം😔 🌹കഥ🌹

രത്നാ രാജു ✍️

ഈശ്വരമംഗലത്തു മാധവമേനോൻ.. ഒരുകാലത്ത് പേരെടുത്ത വാഗ്മിയും
പുരുഷകേസരിയും ആയിരുന്ന ഉന്നതകുലജാതൻ. അദ്ദേഹത്തിന്റെ ഭാര്യ ഓമന കുഞ്ഞമ്മ.. ആഢ്യത്തം തുളുമ്പുന്ന ആകാര സൗകുമാര്യതയും ഐശ്വര്യം നിറഞ്ഞ ദീപമായി തെളിഞ്ഞു കത്തുന്ന മുഖവും.. സർവ്വോപരി സ്നേഹ സമ്പന്നയുമായ ഒരു സ്ത്രീരത്നം..!
മുറ്റത്തു മാവിൽ പൂത്തുലഞ്ഞു നിൽക്കുന്ന മാമ്പൂക്കൾ കാറ്റിലാടി രസിക്കുന്നു…
ഇക്കുറി നന്നായി തൊടിയിലെ മാവെല്ലാം പൂത്തിരിക്കുന്നൂത്രേ….. പണിക്കാരിയാണ് പറഞ്ഞത് തനിക്ക് ഇപ്പോൾ നടക്കാനോ പുറത്തിറങ്ങാനോകഴിയില്ലല്ലോ….
ചാരുകസേരയിൽ കിടന്നു കൊണ്ട് കാണാവുന്നതൊക്കെ കാണാം..അത്രന്നെ….

“മക്കളെ കണ്ടും മാമ്പൂവ് കണ്ടും ആനന്ദിക്കരുത്”എന്ന പഴഞ്ചൊല്ല് അമ്മ പറഞ്ഞു ധാരാളം കേട്ടിരിക്കുന്നു.. മക്കളുണ്ടെങ്കിലും ഉപകരിക്കാത്ത അവസ്ഥ.., വയസ്സാകുമ്പോൾ മാതാപിതാക്കൾ അവർക്കൊരു ബാധ്യതയാണ്…അവരുടെ സ്വന്തം ജീവിതത്തിൽ വിലങ്ങുതടിയാകുന്നു അച്ഛനും അമ്മയും..!

മൂന്ന് ആൺമക്കൾ പിറന്നപ്പോൾ ഹൃദയം മധുരചഷകം മോന്തിയത് ഓർത്തുപോയി.. അനുജത്തിമാർക്ക് രണ്ടാൾക്കും പെൺമക്കൾ മാത്രം…
“നീയാണ് ഭാഗ്യവതി മരുമക്കളായെത്തുന്ന മൂന്ന് പെൺമക്കൾ നിനക്ക് സ്വന്തം”…
അവരന്നു പറഞ്ഞ വർക്കുകൾ…
“ഞങ്ങളുടെ പെൺമക്കൾ അന്യവീട്ടിലെ മക്കളാകും..വാർദ്ധക്യത്തിൽ ആരെങ്കിലും അടുത്തുണ്ടാകുമോ..ആവോ..,???
കാലങ്ങൾ എത്ര കഴിഞ്ഞുപോയി….
നെടുവീർപ്പിട്ട് ഓമനക്കുഞ്ഞമ്മ തിരിഞ്ഞുകിടന്നു… കട്ടിൽ അസഹ്യതയോടെ ഞരങ്ങി…
മൂന്നു ആൺമക്കളും വിവാഹിതരായി ഒരാൾ അമേരിക്കയിൽ…,അടുത്തയാൾ ബാംഗ്ലൂരിൽ…ഇളയവൻ ഹൈദ്രാബാദിൽ…!
മരുമക്കൾ എല്ലാവരും ഒന്നിനൊന്നു സുന്ദരികൾ.. എല്ലാവരും സ്നേഹസമ്പന്നർ ജോലിക്കാരും.!
അത് കാരണം അവർക്ക് ഭർത്താക്കന്മാർക്കൊപ്പം നിൽക്കാതെ വയ്യ…

അദ്ദേഹം കിടപ്പിലായപ്പോൾ താൻ വളരെ ശ്രദ്ധയോടെയും,സ്നേഹത്തോടെയും പരിചരിച്ചു… ആറേഴ് വയസ്സിന്റെ ആരോഗ്യം തനിക്ക് ആയിരുന്നല്ലോ കൂടുതൽ…! ആഗ്രഹിക്കുന്നതൊക്കെ സാധിച്ചുകൊടുത്തു… ഇഷ്ടമുള്ള കറികൾ..കൊണ്ടാട്ടങ്ങൾ.. പായസം.. ഉപ്പേരിവകകൾ എല്ലാം..
വാക്കറിലാണ് ഇരുത്തമെങ്കിലും മുറ്റത്തും തൊടിയിലുമെല്ലാം രണ്ടുപേരുംകൂടി കഴിഞ്ഞ കാലങ്ങൾ പങ്കുവെച്ചു… ഇലഞ്ഞിപൂക്കൾ പെയ്യുന്ന സന്ധ്യകളിൽ ആരാമത്തിലെ സിമന്റ് ബെഞ്ചിൽ രാത്രി എത്തുവോളം വിശ്രമം…

അന്നത്തെ സന്ധ്യയിൽ മഞ്ഞു വീണു കുതിർന്ന മുല്ലപ്പൂക്കൾ അടർത്തി താൻ മുറിയിലെത്തി….
പതിവുപോലെ പൂക്കൾ വാസനിപ്പിക്കുവാൻ മുഖത്തോടടുപ്പിച്ചു……താൻ തരിച്ചുപോയി.
വാസനിക്കാൻ ശ്വാസം ഉണ്ടായിരുന്നില്ല…
ആകെ തകർന്ന നിമിഷം…!!!!
തന്റെ സന്തതസഹചാരി തന്നെ ഏകയാക്കി വഴിപിരിഞ്ഞിരിക്കുന്നു…ഇനി…..ഇനി ഒറ്റയ്ക്ക്..?
അന്ന് ഹൃദയത്തിലുണ്ടായ വേദനകലാശിച്ചത് ഒരു മാറാരോഗത്തിലാണ്…..
ശരീരത്തിന്റെ ഒരു വശം തളർന്നു പോയി കിടക്കതന്നെ ശരണം…..!
മക്കൾ മാറിമാറിവന്ന് നിന്നു…
ഓരോ ആഴ്ചകൾ വീതം…പെട്ടെന്ന് തിരിച്ചു പോകണം, ലീവില്ല,……സ്ഥിരം പല്ലവി കേട്ട് ചെവി തഴമ്പിച്ചു… തിരക്കുള്ളവർ പോവട്ടെ..താനും പറഞ്ഞു…. കാശ് ഉള്ളവർക്ക് എന്ത് വിഷമം..
ഒരു ഹോം നേഴ്സിനെ ഏല്പിച്ച് അവർ കയ്യൊഴിഞ്ഞു.
നല്ല ഒരു മിടുക്കി പെണ്ണ്…!
തന്റെ എല്ലാകാര്യങ്ങളും നോക്കുകയും.. സ്നേഹവായ്പോടെ സംസാരിക്കുകയും., മകളെ പോലെ തന്നെ ആശ്ലേഷിക്കുകയും.. ഊട്ടുകയും ഒക്കെ ചെയ്തു….
കല്യാണം കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ ഭർത്താവ് മരണപ്പെട്ടുവത്രേ….ഒരു ആക്സിഡന്റിൽ…അവൾ ഒരു ചെറുപ്പക്കാരി എന്ത് ചെയ്യും,ജീവിതവൃത്തിക്ക് വേണ്ടി ഈ പണിക്കിറങ്ങി തിരിച്ചു..!
രാത്രികളിൽ അവളുടെ ഫോൺ ഇടതടവില്ലാതെ ബെല്ലടിച്ചു….
ആരായിരിക്കും അവൾക്ക് ഇത്രയധികം ഫോൺ കോൾ വരാൻ..?
ഉറക്കത്തിനു ഭംഗം നേരിട്ടപ്പോൾ വിക്കിവിക്കി ചോദിച്ചു..
” ആരാ….സുമിത്രേ… ഫോണിൽ…,
“അമ്മ ഉറങ്ങിക്കോളൂ എന്റെ ഒരു കൂട്ടുകാരിയാണ്.., എന്ന് പറഞ്ഞവർ കതകടച്ചു കുറ്റിയിട്ടു.. പുറത്തുപോയി…..ഗേറ്റ് തുറന്നടയുന്ന ശബ്ദം.. ആരുടെയോ കാൽപ്പെരുമാറ്റം കേൾക്കുന്നു…. ആരായിരിക്കും…????
ഒന്നും തനിക്കറിയില്ല താൻ ഉണരുമ്പോൾ അവൾ തറയിൽപുല്ലുപായയിൽ കിടന്നുറങ്ങുണ്ടായിരിക്കും..
ഒരു ദിവസം അവൾ എന്തൊക്കെയോ വാങ്ങണം എന്നും പറഞ്ഞ് ടൌണിൽ പോയി…
അടുത്ത വീട്ടിലെ രാധയെ കൂട്ടിന് ഏൽപ്പിച്ചു….

കേട്ട് വാർത്തകൾ ഞെട്ടിച്ചു.. രാധ പറയുന്നതൊക്കെ കേട്ടപ്പോൾ… വിശ്വസിക്കാനായില്ല……
രാത്രികാലങ്ങളിൽ ആരൊക്കെയോ വരുന്നുണ്ടെന്നും.,തെക്കുപുറത്തെ മുറികളിൽ ലൈറ്റും വെട്ടവും കാണാറുണ്ടെന്നും.. വെളുക്കാറാകുമ്പോൾ അവർ കാറിൽ കയറി തിരികെ പോകുമെന്നുമൊക്ക…..,,
ഹൃദയത്തിൽ വേദനയുടെ നരിച്ചീറുകൾ… ആർത്തിരമ്പി….
എങ്ങനെ താനിവിടെ കിടക്കും..?
ഒരു വഴിപിഴച്ച പെണ്ണിന്റെ നിലതെറ്റിയ ജീവിതം, തന്റെ ആഢ്യത്തമുള്ള കുടുംബത്തിന്റെ ഒരറ്റത്തു നടക്കുകയാണ്….. ആരോട് പറയാൻ..? പിന്നെ പിന്നെ തനിക്ക് വീണ്ടും വയ്യാതായി… ഒരേ കിടപ്പ് അല്ലെങ്കിൽ ചാരുകസേരയിൽ കിടത്തും ബെൽറ്റിട്ട്.. സ്വപ്നങ്ങളുടെ തേരോട്ടത്തോടെ എത്രയോ നേരം..? അബോധാവസ്ഥയിൽ ഉറക്കം….
അല്ല മയക്കം..വെറും… മയക്കംമാത്രം..!
അന്നാണ് മൂത്തമകൻ അമേരിക്കയിൽ നിന്നും വന്നത്…!
അടുത്ത വീട്ടിലെ രാധ ഉണ്ടായിരുന്നു…. അവളാണ് പറഞ്ഞത്,ഉറക്കഗുളികൾ ഡോസ് കൂട്ടി പാലിൽ ചേർത്ത് കൊടുത്തു കിടത്തും.
ഒന്നുമറിയാതെ താൻ മായാലോകത്ത് മന്ദീഭവിച്ചു കിടക്കും… അതറിഞ്ഞ് മകൻ അവളെ പറഞ്ഞുവിട്ടു വേറൊരുത്തിയെ നിയമിച്ചു…. ഒരു അറുപതുകാരിയെ…!!
മടുത്തു ഈ ജീവിതം…!
മരിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച നിമിഷങ്ങൾ…..തന്റെ മക്കൾക്കും മരുമക്കൾക്കും, താൻ ഒരധികപ്പറ്റാണ്…
പിന്നെന്തിന് ശേഷിച്ച ജീവിതം..?എന്നെ ഇനി അങ്ങു വിളിക്കൂ കൃഷ്ണാ……
“നടക്കാനും അവനവന്റെ കാര്യം നോക്കാനും പറ്റുന്നതുവരെയെ മനുഷ്യന് ആയുസ്സ് നൽകാവൂ”എന്ന് ഹൃദയം മുറിഞ്ഞു പ്രാർത്ഥിച്ചു… ആരുമില്ലാത്തവർക്ക് ഈശ്വരൻ തുണ…!
രാധയോട് പറഞ്ഞു മയങ്ങുന്ന ഗുളികകൾ എടുത്ത് അടുത്ത് വച്ചു.. “തീരെ ഉറക്കമില്ല… ഇന്ന് ഒന്നുറങ്ങണം..”
മോൻ അവരോട് പറഞ്ഞത്രേ ഇനി
ഉറങ്ങാനുള്ള മരുന്നൊന്നും കൊണ്ടുക്കണ്ടാന്ന്..,,
പുതിയ നഴ്സ് സ്നേഹവും സഹതാപവും ഉള്ള ആളാണ്….അത്യാവശ്യം ഭക്തിയുള്ള കൂട്ടത്തിലും..
അതു തനിക്കിഷ്ടമായി…. തന്റെ പേരിൽ ഒരു
രക്തപുഷ്പാഞ്ജലിയും, തൃമധുരവും കഴിപ്പിച്ചു വരാൻ ആയമ്മയെ അയച്ചു..
കൃഷ്ണന്റെ വിഗ്രഹത്തിലേക്ക് നോക്കി കൈ കൂപ്പി.
എത്ര ഭജിച്ചൂ നിന്നെ… ഇനി ഞാൻ നിന്റടുത്തേക്ക്…
അവർ അരികിലിരുന്ന ഗുളികകൾ ഒന്നൊന്നായി വായിലിട്ടു വെള്ളം കുടിച്ചു… വീണ്ടും വീണ്ടും ഗുളിക വായിലേക്കിട്ടു… പിന്നെ കുടിച്ച വെള്ളം കടവായിലൂടെ ഒലിച്ചുപോയി…..
കുടുംബക്ഷേത്രത്തിലെ ദീപാരാധനയുടെ മണിയടി കേൾക്കുന്നു ചന്ദനത്തിരിയുടെ സുഗന്ധം വഹിച്ച മന്ദസമീരൻ മുഖത്ത് പുൽകികടന്നുപോയതറിഞ്ഞു….. ഒരു കുളിർമ്മ…..പിന്നെയെല്ലാം അവ്യക്തം…
പുകമഞ്ഞിനൊപ്പം ഒഴുകി നീങ്ങുമ്പോലെ…!!

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...

ജനസമ്മതിയിൽ ജോ ബൈഡനെക്കാൾ ബഹുദൂരം ട്രംപ് മുന്നിലെന്ന് സർവ്വെ

വാഷിംഗ്ടൺ: റജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാൾ മുൻ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ്സി.എ.പി.എസ്സ്/ ഹാരിസ് സർവ്വെ വെളിപ്പെടുത്തിയതായി 'ഹിൽ റിപ്പോർട്ട് ചെയ്തു. റജിസ്ട്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രംപിന്...

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ലാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാസ ഭ്യാവകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം...

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും.

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ...
WP2Social Auto Publish Powered By : XYZScripts.com
error: