അനന്തവും
അജ്ഞാതവും
അവർണനീയവും
ആയ ഈ
അഖിലാണ്ഡകോടിബ്രഹ്മാണ്ടത്തിന്റെ…
അനന്തമായ
ആകാശത്തിന്റെ
ആവരണമായ ഓസോൺ പാളികൾക്ക്..
ആദരാഞ്ജലികൾ….!!!
അറിവില്ലാഞ്ഞിട്ടല്ല…,
അറിയാമായിട്ടും
അറിവില്ലാത്തവനെ പോലെ നീ
അഭിനയിച്ചു…
ആർത്തിയും
അഹങ്കാരവും കൊണ്ട് നീ
അനന്തര തലമുറയ്ക്ക് കൂടി
അപചയം വരുത്തിവെച്ചു…!
കരിമ്പാറ കൂട്ടങ്ങൾ നീ
കണ്ടുപിടിച്
കരിങ്കൽ ക്വാറികളാക്കി…
കാണാത്ത ആഴങ്ങളിലെ,..
കാണാ കയങ്ങളിൽ പോലും നീ
കതിനാ വെച്ചു….!
ഈ ഭൂവിന്റെ
ഗർഭപാത്രം
തകർത്തു പൊട്ടിച്ചുടച്ചു…!
മയിലാടും ചോലകൾ
മണ്മറഞ്ഞു…!
മാമരങ്ങൾ വെട്ടിനിരത്തി
മനോഹരമായ റിസോർട്ടുകൾ പണിതു..!
പാവം കുഞ്ഞിപ്പക്ഷികൾ..,
കൂടുവെക്കാൻ ഇടംതേടിഅലഞ്ഞു!
ഒരു തണലെങ്കിലും തേടി അലഞ്ഞ
തെരുവോരത്തിലെ…
നൊന്തു പെറ്റ കുഞ്ഞിനെ
നെഞ്ചോടണച്ച
എന്റെ സഹോദരിയെ
നിങ്ങളുടെ റിസോർട്ടിന്റെ
കാവൽക്കാർ ആട്ടി ഓടിച്ചു…!
പുകക്കുഴലുകൾ രാസ മാലിന്യം തുപ്പി..
ജനം ശ്വാസം മുട്ടി ചത്തു കിടന്നു..
നദികൾ മലീമസങ്ങളായി….
സൂക്ഷ്മ ജീവികൾ പോലും
ചത്തു ചീഞ്ഞു ദുർഗന്ധം പരത്തി…!
അതിരില്ലാത്ത ആകാശത്തിനും
കര കാണാ കടലിനും വരെ കരാറുകൾ ഉണ്ടാക്കി…!
ജീവനുള്ള മനുഷ്യന്റെ
ജീവശ്വാസം വീണ ചന്ദ്രൻ.
അങ്ങകലെ
ചൊവ്വയിൽ പോലും
ഈ ഭൂമിയിൽ ഇരുന്നുകൊണ്ട്
ഹെലികോപ്റ്റർ പറത്തുന്നു..!
ശാസ്ത്രം കുതിക്കട്ടെ…,!
വെള്ളം കെട്ടി നിർത്തിയില്ലെങ്കിൽ
വൈദ്യുതി ഉണ്ടാകുമോ?
മരുന്നു കണ്ടുപിടിച്ചില്ലെങ്കിൽ
ജീവൻ നിലനിർത്താൻ ആവുമോ?
കള നശിപ്പിച്ചില്ലെങ്കിൽ
വിളകൾക്ക് വളരാനാവുമോ?
വെട്ടിവീഴ്ത്തുന്ന മണ്ണിൽ
കുതിപ് ,
കിതപ്പിനുവേണ്ടി ആകരുത്…,
വെട്ടി നിരത്താനാവരുത്…!
കളയും വിളയും
ഒന്നിച്ചു നശിക്കരുത്.
ജീവൻ വലുതാണ്.
അണുവിനും
ഈ ഭൂമിയിലെ സർവ്വ ജീവജാലങ്ങൾക്കും….!
ജീവിക്കാനുള്ള അവകാശം
അവർക്കു കിട്ടിയ അനുഗ്രഹമാണ്….!
ഓർക്കുക..
ഈ ഭൗമദിനത്തിൽ..
ഒരു മഹാ പ്രളയത്തിനു കാരണമായ മഴ
ഏതാനും ദിവസം തുടർച്ചയായി പെയ്തതെ ഉള്ളു…!
ഈ ഭൂമിയുടെ
മൂന്നിൽ ഒരു ഭാഗം മാത്രമേ ഉള്ളു
“‘വൻ കര “
മൂന്നിൽ രണ്ടു ഭാഗം
വെള്ളമാണ്… കടൽ..!
ഒരുമീറ്റർ കടൽ ഉയരുകയോ
ഭൂമി താഴുകയോ ചെയ്താൽ…?
എല്ലാ കോശങ്ങളിലും
ജീവന്റെ തുടിപ്പ് നിലനിൽക്കട്ടെ…,
അതു അവസാനിക്കുവോളം വരെ
ഈ ഭൂമിയോടുള്ള സ്നേഹവും…!!!!
പ്രസന്നകുമാർ✍