17.1 C
New York
Saturday, August 13, 2022
Home Literature ലോക പുകയില വിരുദ്ധദിനം - ധൂമവലയങ്ങളിലെ പ്രണയം ….(കവിത )

ലോക പുകയില വിരുദ്ധദിനം – ധൂമവലയങ്ങളിലെ പ്രണയം ….(കവിത )

ഹരീഷ് മൂർത്തി✍

ആദ്യപ്രണയത്തിന്റെ ചെറു ചൂട് വിരലുകളിൽ പകർന്നു ചുണ്ടേറിയവൾ. പൊടിമീശക്കു താഴ ധൂമവലയങ്ങളിൽ ആണത്തം ലോകത്തിനു കാട്ടി കൊടുത്തവൾ. ഇളം ചുണ്ടുകളിൽ കാലത്തിനു മായ്ക്കാനാവാത്ത കറുത്ത കറ പ്രണയാദ്രമായി ചേർത്ത് വരച്ചവൾ. രസങ്ങളിൽ കൂട്ടായി വന്നു പിന്നെ അതിസമ്മർദ്ദങ്ങളുടെ തലച്ചോറിനെ വെളുത്ത പുകയാൽ തണുപ്പിച്ചവൾ. ഏതൊരു ഇരുട്ടിലും ചുവന്ന
അഗ്നിത്തരിയായി ചുണ്ടിൽ എരിഞ്ഞവൾ. നേരമ്പോക്കിൽ നിന്നും ഏതു നേരവും ചുണ്ടുകൾക്ക് ഇണയായവൾ. രഹസ്യങ്ങൾ പങ്കിട്ടവൾ. ഓരോ രഹസ്യത്തിന്റെ നോവിലും പുകച്ചുരുളുകൾ കൊണ്ട് തലോടിയവൾ. പിരിയില്ല പരസ്പരമെന്നു ഹൃദയം കൊണ്ട്
ആണയിട്ടൊരു ഉറപ്പു വാങ്ങിയവൾ.
കറുപ്പുകൊണ്ടൊരു ചിത്രം വരച്ചു ശ്വാസനാളങ്ങളും, ഹൃദയവും വികൃതമാക്കി പ്രണയിച്ചവൾ.

ഒടുവിലൊരുനാൾ വഴിയടഞ്ഞ ശ്വാസനാളങ്ങളിലും, ഹൃദയ ധമനികളിലും ഇരുള് പടർന്നപ്പോഴും. വൃണഹൃദയത്തിൽ കരിന്തേളിൻ വിഷതീവ്രതയുടെ സമാന ഉന്മാദ വേദനന കുത്തിവച്ചവൾ. ചുമച്ചു തുപ്പിയ രക്തക്കട്ടകളുടെ ചെറു ചൂടിലും വീണ്ടും ചുണ്ടുകളെ ചുംബിച്ചവൾ.

അവസാന വഴിയുടെ അറ്റത്തു, വഴി തീരുന്ന മുനമ്പിൽ അർദ്ധബോധത്തിന്റെ പാതി തുറന്ന കണ്ണുകൾ ഇപ്പോഴും തേടുന്ന വെളുത്ത സുന്ദര രൂപമുള്ളവൾ. വീണ്ടുമൊന്നുകൂടി അവസാനമായെങ്കിലും അമർന്നിരിക്കാൻ വരണ്ട ചുണ്ടുകൾ ദാഹത്തോടെ മോഹിക്കുന്നവൾ. അടരുന്ന ആത്മാവിന്റെ ചിതയൊന്നു തണുപ്പിക്കാൻ മസ്തിഷ്ക്കം കൊതിക്കുന്നവൾ.

കാത്തിരിപ്പിന്റെ അക്ഷമതയിൽ ഹൃദയം വരണ്ട ചുണ്ടുകളോട് വിറച്ചു മന്ത്രിച്ചു പറയുന്നു, മെല്ലെ അവളോട് പറയാൻ.

“പരസ്പരം കടന്നേറി പോയവർ നമ്മൾ പിരിയുവാനാകാതെ. മൃദുവായി അമർന്നിരിക്കുക ചുവന്ന അഗ്നിപ്പൊട്ടും, വെളുത്ത പുകച്ചുരുളുകളുമായി ഒരുവട്ടം കൂടി അവസാനമായി ഈ ചുണ്ടുകളിൽ. അവസാനപ്പിടച്ചിലിനായി ജീവംശങ്ങൾ ഒത്തുചേരുന്ന ആത്മാവിന്റെ പിടച്ചിൽ തീരും വരെയെങ്കിലും പ്രണയമേ”…..

ഹരീഷ് മൂർത്തി✍

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: