17.1 C
New York
Tuesday, September 26, 2023
Home Literature ലോക പരിസ്ഥിതി ദിനം - ജൂൺ 5

ലോക പരിസ്ഥിതി ദിനം – ജൂൺ 5

ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥയാണ് അതിന്റെ സ്ഥിര
സമ്പത്ത്. മാനവരാശിയുടേയും ജീവജാലങ്ങളുടേയും നിലനിൽപ്പിന് പരിസ്ഥിതിസംരക്ഷണം അത്യന്താപേക്ഷിതമാണ്.

ജൂൺ 5 ലോക പരിസ്ഥിതിദിനമായി ആചരിക്കുകയാണ്.യുണറ്റഡ് നേഷൻസ് എൻവയോണ്മെന്റ്പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1972 ജൂൺ 5 മുതൽ 16 വരെ നടന്ന ഐക്യ രാഷ്ട്രസഭയുടെ ആദ്യ മാനവപരിസ്ഥിതി സമ്മേളനത്തിന്റെ ഓർമയ്ക്കാണ് ജൂൺ 5 പരിസ്ഥിതിദിനമായി തെരഞ്ഞെടുത്തത്.1972ൽ യു. എൻ. പൊതുസഭ പരിസ്ഥിതി ദിനചാരണ പ്രമേയം അംഗീകരിക്കുകയും 1973 ജൂൺ 5ന് ആദ്യ
ദിനാചരണം നടത്തുകയും ചെയ്തു.

പ്രകൃതിയേയും ഭൂമിയേയും സംരക്ഷിക്കുന്നതിനാവശ്യമായ ബോധവൽക്കരണം നടത്തുന്നതിനുംആഗോളതലത്തിൽ പരിസ്ഥിതി സംരക്ഷണം നടത്തേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതിനു മാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തിൽ. മരങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മരം ഒരു വരം എന്ന മുദ്രാവാക്യം നമുക്ക് വളരെ പരിചിതമാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചരികളുടെ പറുദീസയാണ്‌ കേരളം. കേരളത്തിന്റെ പച്ചപ്പുകൾ, ജലാശയങ്ങൾ, മലനിരകൾ,കണ്ടൽവനങ്ങൾ, കടൽത്തീരങ്ങൾ എല്ലാം വിദേശസഞ്ചാരികളെ ഹഠാദകർഷിക്കുന്നു. പ്രകൃതി രമണീയമാണ് കേരളം. പ്രകൃതിയെ സംരക്ഷിക്കുന്നതിന് നമുക്കു പ്രകൃതി സംരക്ഷണസമിതിയുണ്ട്. എന്നാൽ നമ്മുടെ ജനങ്ങൾ പല വിധത്തിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗം വയനാട്ടിലെ ഉന്നതമായ മലഞ്ചരിവുകൾ കിളച്ചു മറിച്ച് അക്കേഷ്യ എന്ന വിദേശമരം നട്ടു.
ഇതിനെതിരെ 1984 ൽ വയനാട്ടിലെ പ്രകൃതിസംരക്ഷണസമിതി ലക്ഷക്കണക്കിനു അക്കേഷ്യ തൈകൾ നശിപ്പിച്ചു. ആവാസ വ്യവസ്ഥ
യാണ് സ്ഥിരസമ്പത്ത് എന്ന മുദ്രാവാക്യവുമായി ഹിമാലയൻസാനുക്ക
ളിലെ കാടുകൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മഹാനായ സുന്ദർലാൽ ബഹുഗുണയെ നമുക്കു മറക്കാനാവില്ല. കുട്ടികളോടൊപ്പം ചിപ്‌കോ ഗെയിം കളിച്ച് മരങ്ങളെ സംരക്ഷിച്ചവ്യക്തിത്വം .വനനാശത്തിനെതിരെയുള്ള സമരമാണ് ചിപ്‌കോസമരം.

250 വർഷം മുൻപ് രാജസ്ഥാനിലെ അഡ്‌ വാനി എന്ന ബിസ്‌നോയി ഗ്രാമത്തിൽ അമൃതാദേവിയും അവരുടെ മകളും 166 സ്ത്രീളും രക്തസാക്ഷികളായ പ്രക്ഷോഭമാണ് ചിപ്‌കോ സമരം. മരം വെട്ടാൻ വന്ന രാജകിങ്കരന്മാരെ വകവെയ്ക്കാതെഅവർ മരങ്ങളെ ആലിംഗനം ചെയ്‌തു നിന്നു. ആ പാരമ്പര്യം
ഉൾക്കൊണ്ട് ഹിമാലയത്തിലെ സ്ത്രീകളാണ് സ്വാതന്ത്ര്യത്തിനുശേഷം വനനാശത്തിനെതിരെ ചിപ്‌കോ സമരം നടത്തിയത്. ആ സമരരൂപം ലോകമെമ്പാടും പടർത്തിയ പ്രചാരകനാണ് സുന്ദർ ലാൽബഹുഗുണ.1970 കളിൽസുന്ദർലാൽ ബഹുഗുണ കാശ്മീരിൽ നിന്ന് കൊഹിമ വരെ നടത്തിയ 4780 കിലോമീറ്റർ പദയാത്രയാണ് ഇന്ത്യയിൽ മരങ്ങളും വനങ്ങളുംസംരക്ഷിക്കാനുള്ള വലിയഅവബോധം സൃഷ്ടിച്ചത്.

പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ട് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുക, വയലേലകൾ മണ്ണിട്ടുനികത്തി കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുക, മരങ്ങൾ വെട്ടിനശിപ്പിക്കുക, കണ്ടൽവനങ്ങൾ നശിപ്പിക്കുക, തീരങ്ങളും വനങ്ങളും കയ്യേറി റിസോർട്ടുകൾ നിർമ്മിക്കുക, പാറമടകൾ പ്രവർത്തിപ്പിക്കുക,ആറുകളും തോടുകളും മലീമസമാക്കുക
തുടങ്ങി പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന നിരവധി പ്രവർത്തനങ്ങൾ കേരളത്തിൽഅരങ്ങേറുന്നുണ്ട്. നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗ
സ്ഥരുടെ മൗനാനുവാദത്തോടെയാണ് പലപ്പോഴും ഇതൊക്കെ നടക്കുന്നത് .

രാഷ്ട്രീയ സ്വാധീനവും വലിയ സമ്മർദ്ദവും ഇതിനു പിൻബലം നൽകുന്നു.
അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ,കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ എന്നിവയും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു.
ഇവയുടെ ഫലമായി അതിരൂക്ഷമായ കടലേറ്റം, മഹാപ്രളയങ്ങൾ , മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ നാം അനുഭവിക്കേണ്ടിവരുന്നു. കാലങ്ങൾ കൊണ്ട് മനുഷ്യൻ കെട്ടിപ്പൊക്കിയതെല്ലാം നിമിഷംകൊണ്ട് തകർന്നടിയുന്നു.എന്നിട്ടും
നാം എത്രത്തോളം പാഠം പഠിച്ചുഎന്ന് ചിന്തിക്കേണ്ട അവസരംകൂടിയാണിത്.


36 വർഷത്തെ സേവനത്തിനുശേഷം 2021 മെയ്‌ 31നു വിരമിച്ച കേരള പോലീസ് ആക്കാദമി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ സി. വി. പാപ്പച്ചൻ തന്റെ വിരമിക്കലിന്റെ ഓർമയ്ക്കായി അക്കാദമി കാമ്പസിൽ 36 പ്ലാവിൻ
തൈകൾ നട്ടത് നമുക്കു പ്രചോദനം നൽകുന്നു.നമ്മുടെ പരിസ്ഥിതി
യെ സംരക്ഷിക്കാൻ നമുക്ക്ഒത്തൊരുമിച്ചു പ്രവർത്തിക്കാം.

FACEBOOK - COMMENTS

WEBSITE - COMMENTS

4 COMMENTS

  1. പരിസ്ഥിതിദിനത്തിന്റെ ചരിത്രവും , പ്രകൃതിയെ സംരക്ഷിേക്കേണ്ടതിെന്റെ ആവശ്യകതയും മനോഹരമായവരികളിലൂടെ എഴുതിയ ഷീജ ഡേവിഡിന് നന്ദി

  2. 2020 എന്ന വർഷം നമ്മുടെ ജീവിതത്തെ തന്നെ തലകീഴായി മറിച്ച ഒരു വർഷം ആയിരുന്നു. ദുരിതങ്ങളും നഷ്ടങ്ങളും മാത്രം ആയിരുന്നു നേട്ടം.

    പക്ഷേ അത് ഒരു വലിയ കാര്യം നമ്മളെ ഓർമിപ്പിക്കുന്നു. മനുഷ്യൻ പ്രകൃതിയുടെ എതിരെ നീങ്ങിയാൽ ഉണ്ടാകുന്ന വിപത്ത്.
    വളരെ നല്ല ലേഖനം! അഭിനന്ദനങ്ങൾ

  3. ‘ലോക പരിസ്ഥിതി ദിനത്തേക്കുറിച്ചുള്ള ഷീജാ ഡേവിഡിൻ്റെ ലേഖനം ശ്രദ്ധേയമായി ..മനുഷ്യൻ്റെ നിലനില്പിനുതന്നെ വെല്ലുവിളിയാകുന്ന അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ. സ്വയംകൃതാനർത്ഥങ്ങളുടെ പരിണിത ഫലം അനുഭവിക്കുന്ന , വരും തലമുറകളെ നമുക്ക് ഓർക്കാം …. അവരുടെ നല്ല നാളുകൾക്കായ്:

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി .ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തിയാണ് ഏറ്റവും വലിയ പ്രതിഫലമെന്നു കാണണം.

ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി...

ജാഗ്രതാ നിര്‍ദ്ദേശം

പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ അടിയന്തിര അറ്റകുറ്റപണികള്‍ ആവശ്യമായി വന്നതിനാല്‍ ബാരേജിലെ ജലം പൂര്‍ണമായും പുറത്തേക്ക് ഒഴക്കി വിടേണ്ടതുണ്ട്. ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 26 മുതല്‍...

അധ്യപക ക്ലസ്റ്റര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിലുള്ള അധ്യാപക കൂട്ടായ്മയുടെ ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് (ഡി.ആര്‍.ജി) പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല ബി.ആര്‍.സിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു.പതിനൊന്ന് ഉപജില്ലകളില്‍ നിന്നുള്ള റിസോഴ്‌സ്...

ശബരിമല മണ്ഡല മകരവിളക്ക് അവലോകന യോഗം നാളെ ( സെപ്തംബര്‍ 27 )

2023-24 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി നാളെ ( സെപ്തംബര്‍ 27 ) വൈകിട്ട് മൂന്നിന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ്...
WP2Social Auto Publish Powered By : XYZScripts.com
error: