വാനിൽ പൊന്നമ്പിളി വെട്ടംതെളിഞ്ഞു ,
വന്നണഞ്ഞു പൊൻപുണ്യമാസം ,
റംസാൻ രാവ് ഭക്തി സാന്ദ്രമാകും ,
റാന്തൽ വിളക്കും പ്രാർത്ഥനാ ലയമായിടും ….
നല്ലത് ചൊല്ലും മാസമല്ലാെ റമദാന് ,
നന്മകളേറും ശഹറു റമദാന് ,
അമലുകൾക്കേറെ പ്രതിഫലമാകും റമദാന് ,
ദൈവത്തിൻ കാരുണ്യമേറും റമദാന് ….
ഒന്നിക്കെഴുപതിനായിരം കൂലിയും റമദാന്,
ഒന്നിച്ചു തരും പുണ്യമായുള്ള റമദാന് ,
തൌബയായ് തെറ്റുകൾ തിരുത്താനുതകും ,
പശ്ചാത്താപത്താൽ എല്ലാം പൊറുക്കുന്ന മാസം …….
പാപങ്ങളേറെ പൊറുക്കുമീ റമദാന് ,
പുണ്യങ്ങളേറെ ലഭിക്കുമീ റമദാന് ,
പാപമില്ലാതെ ഭാഗ്യമായ് തീർക്കും റമദാന് ,
പാരിലും പരലോക നാളിലും ഭാഗ്യം റമദാന്
അമലുകൾ ചെയ്യാന്‍ പറ്റിയ ശഹറ റമദാന് ,
അള്ളാഹുവിന്റെ വചനങ്ങളിറങ്ങിയ റമദാന് ,
പരിശുദ്ധ റമദാന് പുണ്യമീ റമദാന് ,
റമദാന് പരലോകപുണ്യം റമദാന്
റമദാന് റമദാന് റമദാന് റമദാന് !
ഷക്കീർ AMS അറക്കൽ✍