17.1 C
New York
Thursday, October 21, 2021
Home Literature രാമായണം എക്സ്ട്രാസ്ട്രോങ്ങ്‌(കഥ)

രാമായണം എക്സ്ട്രാസ്ട്രോങ്ങ്‌(കഥ)

പ്രേം രുക്കു

വീണ്ടും തിരിച്ചു കടക്കാൻ പാകത്തിൽ ഒരു മൂല മാത്രം പൊളിച്ചു രത്നാകരൻ പുറത്ത് കടന്നു.

കൂടിനെ ഒന്ന് തിരിഞ്ഞുനോക്കി. കണ്ണൂരിലെ ഒരു മന്ത്രി മന്ത്രിസഭയിൽ നിന്നും പുറത്ത് കടന്നപോലെ നെടു വീർപ്പിട്ടു

” ഊശിന്റപ്പോ കയിച്ചിലായ് കിട്ടി “

താനെങ്ങനെ ഈ കൂട്ടിൽ കുടുങ്ങി . രത്നാകരൻ ഓർക്കാൻ ശ്രമിച്ചു.മെല്ലെ ഓർത്തെടുത്തു. കുടുങ്ങിയതല്ല. കുടുക്കിയതാണ്. 7 മുനിമാർ അവരൊരു മന്ത്രവും തന്നു.

ഇത് എന്നായിരുന്നു. എത്ര കാലമായി താൻ ഈ കൂട്ടിൽ കുടുങ്ങിയിട്ട്. ഓർമ്മ കിട്ടുന്നില്ല

താൻ കാലാതീതനായി കഴിഞ്ഞു എന്ന് രത്നാകരൻ ഉറപ്പിച്ചു..
..
എന്നിട്ടും ഓർത്തെടുത്തു “ഭാര്യക്ക് പാപത്തിൽ പങ്കുണ്ടോ “എന്നാണവർ ചോദിച്ചത്

കുടംബശ്രീയിൽ വരെ അവൾ പോകാറില്ല എന്ന് മറുപടിയും പറഞ്ഞു

വെറുതെ വിരട്ടിയതാണ്. ഒരു ബീഡി കൂടി കിട്ടിയതുമില്ല

എന്നിട്ടും അവർ ഒരു മന്ത്രം തന്നു ഫ്രീ.
ഒന്നും വേണ്ട നീ ജപിക്കു. ഒക്കെ ശരിയാകും “. ഇത്രയും പറഞ്ഞു അവർ പോയി.

ശരിയായി. ഇനിയും ആകും. ആദ്യം ഒന്ന് കുളിക്കാം. അല്ല കുളിക്കണം നടക്കുമ്പോൾ ഓർത്തു എവിടെ യാണ് പുഴ.
പെട്ടെന്നാണ് അത് സംഭവിച്ചത്.
ഒളിച്ചിരുന്ന വേടൻ മുനിയുടെ മുന്നിൽ തന്നെ ഒരു കിളിയെ വെടിവച്ചിട്ടു.

മുനി നാലുപാടും നോക്കി താൻ എഴുതാൻ പോകുന്നതിന്റെ അർത്ഥം പറയാൻ വല്ല പത്രക്കാരും ഒളിച്ചിരിക്കുന്നുണ്ടോ. ഇല്ല എന്ന് ഉറപ്പ് വരുത്തി വേടനോട് പറഞ്ഞു
“കാമമോഹിത മാനിശാന്ത അവന്തിo

വിരണ്ടു പോയ വേടൻ തോക്ക് നിലത്തിട്ടു.

“ഇയാള് പ്പം എവിടുന്നു വന്നപ്പ. ഇത് ദേശാടന പക്ഷിയൊന്നുമല്ലല്ലോ.

ഇണ പോയാലുള്ള ദുഃഖം മുളകുമരച്ചു ഭാര്യ വീട്ടിൽ കാത്തിരിക്കുമ്പോൾ നിനക്ക് അറിയില്ല. എങ്കിലും കഷ്ടമായിപ്പോയി.

ലേശം ശ്വാസം കിട്ടിയ വേടൻ പറഞ്ഞു

“ങ്ങള് ഒച്ചണ്ടാക്കിട്ടല്ലേ ഇല്ലെങ്കിൽ മറ്റേനീം ഞാൻ തട്ടൂലായ്നോ. പിന്നെ എന്ത് ദുഃഖം. ഒന്നെനിക്കും ഒന്ന് നിങ്ങക്കും..

ഒറ്റകിളിയെ കൊന്നാലും എന്നെയും രാം ദേവിനെയും പോലെയുള്ളവരെ സങ്കടപ്പെടുത്തിയാലും ഇത് പോലുള്ള കൂട്ടിൽ നീയു കുടുങ്ങും. ഇപ്പോൾ നിന്നെ ഞാൻ അങ്ങിനെ ചെയ്യുന്നില്ല..
മുനി കൂടിനെ ഒന്ന് ഒളിഞ്ഞുനോക്കി വീണ്ടും പറഞ്ഞു “നിനക്ക് ഇണ നഷ്ടപ്പെട്ടാലുള്ള ദുഃഖം പറഞ്ഞു മനസ്സിലാക്കിത്തരാം പക്ഷെ എനിക്കൊന്ന് കുളിക്കണം “

കുളിക്കാൻ പോകുമ്പോഴാണ് ഞാൻ വേടനെ കണ്ടത് കഥ മാറ്റാൻ പറ്റൂല.

ആട്ടെ നിനക്ക് വല്ല സോപ്പും പതിവുണ്ടോ കോൾട്ടർ ആയാലും മതി
വേടൻ സൈഡ് ബാഗ് തപ്പി രണ്ടു മൂന്നു മലയണ്ണാന്റെ ബോഡി പുറത്തേക്കിട്ടു. പിന്നെയും മാന്തി ഒരു ഡോവെടുത്തു നീട്ടി

“ധൈര്യായിട്ട് കുളിച്ചു വരി . യ്ക്ക് കഥ കേക്കണം. ന്നാലല്ലേ കഥ മുന്നോട്ട് പോകു.

ഒക്കെ മോശാ. ഒന്നും കൊണാല്ല്യ ഒരു സീരിലും നന്നല്ല.
.

ഇങ്ങള് കുളിച്ചു വേഗം വരൂലേ
മുനി ചിരിച്ചു “ദാ പോയി.. ദാ
മുഴുനാക്കാൻ മുനിയെ വേടൻ സമ്മതിച്ചില്ല

“ഇങ്ങനെ പറഞ്ഞു പോയാൽ പിന്നെ ഇങ്ങള് വരൂല “
ന്നാലും
മുനി മെല്ലെ നടന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: