17.1 C
New York
Friday, January 21, 2022
Home Literature രാജസൂയം (കവിത)

രാജസൂയം (കവിത)

മാറനല്ലൂർ സുധി ✍

രാമായണത്തിലെരാമ
രാമരാജ്യത്തിൻെറനാഥാ
അഗ്നികുണ്ഠത്തിനുചുറ്റും
അഗ്നിക്കുസാക്ഷിയായവൾസീത
പാതിവ്രത്യത്തിൻെറപാത
കത്തിയോരഗ്നിക്കുമുമ്പിൽ
സത്യത്തിനായവൾചുറ്റി
ദാരുണചിത്രമായ്മാറി
പിന്നെന്തിനായ്കൊത്തിയുരുക്കി
ഭൂമിതൻപുത്രിയെയന്ന്
കാട്ടിലേക്കായിഅയച്ചു
എന്നേക്കുമായിക്കളഞ്ഞു
മാലോകർകണ്ടുകരഞ്ഞു
ഒരുശിലപോലായ് അന്നുനീയും
നിർവൃതിപോലന്നുനിന്നു
കാടുകൾമേടുകളൊക്കെ
വാമഭാഗത്തായ്നടന്നോൾ
ശിംശിപാവൃക്ഷത്തണലിൽ
രാമരാമായെന്നുജപിച്ചോൾ
പാതിവ്രത്യത്തിൻെറഭാവം
രാമാനിനക്കതുകാണാൻ
അന്ധതവന്നുഭവിച്ചോ
ഗർഭിണിയായോരുനാരി
ആത്മാവുപൊട്ടിക്കരഞ്ഞു
ഭൂമിപിളരുന്നനാദം
അണ്ഡഘടാകംകിടുങ്ങി
ഭൂമിമാതാവിൻമടിയിൽ
പ്രജ്ഞയറ്റന്നവൾവീണു

കാലംകടന്നുപൂക്കളുലഞ്ഞൊരാകാട്ടിൽ
പ്പൂവായലവകുശന്മാർക്കവളമ്മ
ആരാധ്യയായോരമ്മ
ഭർത്താവ്അവൾക്കൊരുസ്വപ്നം
അനാഥപോലായദുഃഖം
നാരിതൻപൂർണതകാണാൻ
തൻകുഞ്ഞിനെകൈൽവാങ്ങാൻ
എത്താത്തതെന്താണുരാമാ

കാലംശപിക്കാതിരിക്കാൻ
തൻകുഞ്ഞിനെകൊഞ്ചുംപതിയെ
കാണുവാനാഗ്രഹിക്കില്ലെ
അവയൊക്കെയോർക്കാനൊരുരാജസൂയം,
അശ്വത്തിനായെന്തേനൽകി
കുട്ടികൾപൊട്ടിത്തെറിക്കെ
രാമാനീയെന്തേപതറി
രണഭൂവിലായപോലാദ്യം

മാറനല്ലൂർ സുധി ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: