17.1 C
New York
Thursday, October 28, 2021
Home Literature രാജകുമാരി (കഥ) - ശ്രീകുമാരി

രാജകുമാരി (കഥ) – ശ്രീകുമാരി

ഓ…..
എന്തൊരു വേദന …..
ആയിരം സൂചികൾ കുത്തിക്കയറുന്നതു പോലെ.
ഓ…. അമ്മേ ….
സഹിക്കാൻ കഴിയുന്നില്ലല്ലോ …
ഒന്നു തിരിയാനും മറിയാനും കഴിയാതെയുള്ള ഈ കിടപ്പു തുടങ്ങിയിട്ട് നാളെത്രയായി.
അയ്യോ….
വേദന കൂടിക്കൂടി വരികയാണല്ലോ … ഹോ -.. ആസിഫ് … നീ ഇതുവരെയെത്തിയില്ലെ ?
ദുബായിൽ നിന്നും കൊണ്ടുവരുന്ന മരുന്ന് നിന്റെ വേദന മാറ്റും എന്നു പറഞ്ഞു പോകാൻ തുനിഞ്ഞ നിന്നെ ഞാനെത്ര തടഞ്ഞതാണ്. അതൊന്നും കേൾക്കാതെ ഒറ്റ ദിവസത്തെ പ്രശ്നമല്ലേയുള്ളു എന്നു പറഞ്ഞു പോയതല്ലേ
ആസീ നീ….
ഇന്നിതാ….നിന്റെ സുബി ….വേദന കൊണ്ടുപുളഞ്ഞ്
മരിക്കാറായിരിക്കുന്നു. നിന്നെ കണ്ടു കൊണ്ടു മരിക്കണം എന്നു പറയുമ്പോൾ നമ്മൾ രണ്ടു പേരും ഒരുമിച്ച്…..
എന്നു പറഞ്ഞ് എന്റെ നെറ്റിയിലും കണ്ണിലും എല്ലാം ഉമ്മ വയ്ക്കുന്ന നീ എന്റെ മൃതസഞ്ജീവനിയാണ് ആസീ……
ഓ-.. എന്റെ പ്രിയ ആസി –.. ഇനിയും നീ വൈകിയാൽ നിന്നെക്കാണാതെ എനിക്കു മരിക്കേണ്ടിവരും. എനിക്കത് ഓർക്കാൻ കൂടി വയ്യ. നിന്റെ മുഖം കണ്ടു കണ്ട് കണ്ണടയ്ക്കണം അതാണെന്റെ അന്ത്യാഭിലാഷം.
അയ്യോ …. അമ്മേ… ഈ വേദന സഹിക്കാൻ കഴിയുന്നില്ല.
അല്ലെങ്കിൽ തന്നെ കാൻസർ പിടിപെട്ടു കഴിഞ്ഞാൽ എത്ര പേരാണ് രക്ഷപെട്ടിട്ടുള്ളത്. ചെറിയൊരു ശതമാനം ….

ഇവിടെ നിന്നെഴുന്നേൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ …. ആ നേഴ്സ് ഒന്നു വന്നിരുന്നെങ്കിൽ ഒരു ഇൻജക്ഷൻ തരാൻ പറയാമായിരുന്നു. അങ്ങനെയെങ്കിലും ഒരാശ്വാസം……
നേഴ്സ് കുളിക്കാനോ മറ്റോ പോയതായിരിക്കും.
ഈ കട്ടിലിനടുത്തു നിന്ന് മാറരുത് എന്ന് പറഞ്ഞേൽപ്പിച്ചിട്ടാണ് എന്റെ ആസിഫ് പോയിരിക്കുന്നത്. ആ നേഴ്സ് കുട്ടി അതുപോലെ ചെയ്യുന്നുമുണ്ട്.
സമയം അടുക്കുമ്പോൾ വേദന കൂടുമായിരിക്കും.
ആസിഫ് എനിക്ക് മരുന്നൊന്നും വേണ്ട. നീ ഒന്നു വന്നാൽ മതി. നിന്റെ മുഖ കണ്ട് നിന്റെ തലോടലേറ്റ് ആ സ്പർശന സുഖത്തിൽ ലയിച്ച് അലിഞ്ഞ് ഞാനങ്ങ് ……

ആസിഫ് നിന്റെ ഓർമ്മ തന്നെ എന്റെ വേദന കുറയ്ക്കുന്നു…..
ഒരു ഗന്ധർവ്വനെപ്പോലെ എന്റെ ജീവിതത്തിലേക്കു കടന്നുവന്ന ആ നിമിഷം…….

വി.ജെ.ടി.ഹാളിൽ നടന്ന ചിത്ര പ്രദർശനത്തിൽ എന്റെ മുഖമുള്ള പെൺകുട്ടിയെക്കണ്ട് കൂട്ടുകാരികൾ എന്നെ വിളിച്ചപ്പോൾ വാസ്തവത്തിൽ ഞാൻ അദ്ഭുതപ്പെട്ടു. വീണ്ടും ചിത്രങ്ങൾ കണ്ട് മുന്നോട്ടു പോകുമ്പോൾ
സുബൈദ -….. എന്നൊരു വിളി .
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കൂട്ടുകാരികൾ ചിരിച്ചു കൊണ്ടു പറഞ്ഞു ” സുബൈദ അല്ല ശാലിനി “
എന്റെ കണ്ണൂകളിൽ മാത്രം നോക്കി നിൽക്കുന്ന നിന്നെ ഞാനും സൂക്ഷിച്ചു നോക്കി നിൽക്കുകയായിരുന്നു –
ഏതോ ഒരു ജന്മാന്തര ബന്ധം പോലെ .

“ശാലിനീ വേഗം വരൂ ഹോസ്റ്റലിലെത്താൻ വൈകും…. മേട്രൻ വഴക്കു പറയും.
കൂട്ടുകാരികൾ ഓരോന്നു പറയുന്നുണ്ടെങ്കിലും നിന്റെ കൺകോണിൽ നിന്നകലാൻ എനിക്കു കഴിഞ്ഞില്ല.
കാതിൽ വീണ ശബ്ദവും
” സുബൈദ നിന്നെത്തേടി പ്പിടിക്കാനാണ് ഇക്കാലമത്രയും നിന്റെ ചിത്രവുമായി ഞാൻ പ്രദർശനം നടത്തി വന്നത്. ഒടുവിൽ ഞാൻ നിന്നെ കണ്ടു. “
. അവിശ്വസനിയമായ എന്തോ കേട്ടു നിന്ന എന്നെ കൂട്ടുകാരികൾ പിടിച്ചു വലിച്ചപ്പോൾ ഞാൻ മുന്നോട്ടു നീങ്ങി.
പെട്ടെന്നെന്റെ കൈ പിടിച്ച് നിന്റെ നെയിം കാർഡ് തന്നപ്പോൾ ….. വൈദ്യുതി പാഞ്ഞ പോലെ..
കാർഡ് ഹോസ്റ്റലിലെത്തിയിട്ടാണ് നോക്കിയത്.

“ആസിഫ് അബ്ദുള്ള, “
അപ്പോഴാണ് കൂട്ടുകാരികൾ പറഞ്ഞത് ഓ… അയാളായിരുന്നോ ആസിഫ് അബ്ദുള്ള . ഏതോ വയസ്സൻ അബ്ദുള്ളയുടെ ചിത്ര പ്രദർശനം എന്നല്ലേ നമ്മൾ ഓർത്തത്. എന്തായാലും കണ്ടില്ലെങ്കിൽ നഷ്ടമായേനെ. പ്രത്യേകിച്ചും ശാലിനിക്ക്.
അവർ പറഞ്ഞത് വളരെ ശരിയായിരുന്നു.
ആസിഫ് നിന്നെക്കണ്ടതിനു ശേഷം
നിന്റെ ആറടി പൊക്കവും …. കണ്ണുകളും ഒത്ത വണ്ണവും ….എന്റെ കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു. ഇരിക്കുമ്പോഴും നടക്കുമ്പോഴും ഉണ്ണുമ്പോഴും എല്ലാം എവിടേയും …
അടുത്ത ദിവസം കടപ്പുറത്തു വച്ചു നിന്നെക്കണ്ടപ്പോഴാണ് എനിക്കാശ്വാസമായത്.
കൂട്ടുകാരികൾ കളിയാക്കി ‘സുബൈദ നിന്റെ ഓൻ “
എന്നു പറഞ്ഞു ചിരിക്കുമ്പോഴും എനിക്കൊരു ചാഞ്ചല്യവുമില്ലായിരുന്നു. കാരണം നീ എന്റെ അടുത്തേക്കു വരികയായിരുന്നു.
അവർ നമ്മളെ ഒറ്റക്കു വിട്ടിട്ട് പോയത് എത്ര നന്നായി ഇല്ലേ ആസിഫ്.
ഒരാഴ്ച കഴിഞ്ഞ് നീ ബോംബേയ്ക്കു മടങ്ങും എന്നു പറഞ്ഞപ്പോൾ ഞാനൊന്നു തേങ്ങിപ്പോയി.
ആ ഒരാഴ്ച കൊണ്ട് ഒരു ജന്മത്തിലെ അടുപ്പമല്ലേ ആസിഫ് നമ്മിലുണ്ടായത്.
നീ എന്നെ ജീവിതത്തിലേക്കു ക്ഷണിച്ചപ്പോൾ ഒരു നിമിഷം ഞാനെന്റെ വീട്ടുകാരെ ഓർത്തു എന്നത് ശരിയാണ:… പക്ഷെ.
സുബി എന്നു വിളിച്ച് എന്നോടു ചേർന്നു നിൽക്കുന്ന നിന്നെ ഉപേക്ഷിക്കാൻ എനിക്കു കഴിഞ്ഞില്ല.

നമ്മൾ ഒളിച്ചോടിയതൊന്നുമല്ല എന്നു ഞാൻ വിശ്വസിക്കുന്നു. ഞാൻ പോകുന്ന വിവരം അച്ഛനമ്മമാരെ അറിയിച്ചിരുന്നു. പകൽ സമയത്താണ് നമ്മൾ വിമാനം കയറിയത് .എതിർത്തുകൊണ്ട് വീട്ടുകാർ വരും എന്നു ഞാൻ ഭയന്നിരുന്നു…. നീയും.
പക്ഷെ പുകഞ്ഞ കൊള്ളി പുറത്ത് എന്നവർ കരുതിയിട്ടുണ്ടാവും

ബോംബെയിലെത്തി നിന്റെ ഫ്ളാറ്റിലെ ഒരു മുറിയിൽ എന്റെ ചിത്രങ്ങൾ വിവിധ പോസ്സിലുള്ളതു കണ്ടു നിന്ന എന്റെ പിൻകഴുത്തിൽ ചുംബിച്ചുകൊണ്ട്
” എന്റെ സ്വപ്നത്തിലെ രാജകുമാരി ….
ഞാൻ ബ്രഷ് എടുക്കാൻ തുടങ്ങിയ കാലം മുതൽ എന്റെ മനസ്സിലൂടെ നീ വളർന്നു വന്ന രൂപങ്ങളാണിതെല്ലാം
ഈ മുറി ആരും തുറന്നു കണ്ടിട്ടില്ല.
നീ മാത്രം ….
നാണത്തോടെ നിന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ച എന്നെ ചുറ്റിപ്പിടിച്ച ആ കൈകൾക്ക് എന്നെങ്കിലും ഒരയവു വന്നതായി എനിക്കു തോന്നിയിട്ടില്ല.
.
നീണ്ട ഇരുപതു വർഷം കുട്ടികളുണ്ടാകാത്തതിൽ നിനക്കൊരു വിഷമവും ഉണ്ടായിരുന്നില്ല. ചിലപ്പോഴെങ്കിലും അല്പം വിഷമിച്ചിരുന്ന എനിക്ക് നിന്റെ ലാളനയിൽ അത് മറക്കാനെ കഴിഞ്ഞുള്ളു.

ഒരു റോസപ്പൂ പോലെയല്ലേ
ആസീ നീ എന്നെ കൊണ്ടു നടന്നത്. ലണ്ടൻ , പാരീസ് . ആംസ്റ്റർഡാം , മോറീഷ്യസ് എന്നിവിടങ്ങളിലെല്ലാം നിന്റെ ബീവിയായി – നീ ആദ്യം വരച്ച എന്റെ ചിത്രത്തിൽ തലയിൽ തട്ടമിട്ട ആ രൂപത്തിൽ –
നിന്നോടൊപ്പം ഞാൻ ലോകം കണ്ടു. ഓരോ ചിത്ര പ്രദർശന വേളയിലും എന്നെ ചേർത്തുപിടിച്ച് മറ്റുള്ളവരെ പരിചയപ്പെടുത്താൻ നിനക്കെന്തൊരു താല്പര്യമായിരുന്നു.

രാത്രിയിൽ നിന്റെ കൈത്തണ്ടയിൽ കിടന്നേ ഞാനുറങ്ങിയിട്ടുള്ളു. എന്റെ ഇമകൾ നിറഞ്ഞ കണ്ണുകളിൽ ഉമ്മ വച്ച കൊണ്ട്
” എന്റെ സുബീ കാലം കഴിയുന്നേനെ നിന്റെ സൗന്ദര്യം കൂടിക്കൂടി വരികയാണെന്നു പറഞ്ഞ നിന്നോട് അതിന്റെ രഹസ്യം ഞാൻ പറഞ്ഞത് നീ മറന്നിട്ടുണ്ടാവില്ല. “ഈ ഹൃദയത്തിൽ നിന്നും വരുന്ന പ്രേമാമൃതം കുടിക്കുന്നതാണ് എന്ന് “
എന്നെ കെട്ടിപ്പിടിച്ച് ഏതോ ലഹരിയിൽ നീ കണ്ണുകളടച്ചു കിടക്കും.

അമ്മേ …. വേദന. സഹിക്കാൻ പറ്റുന്നില്ല.
ആസിഫ് വേഗം വരൂ….
നീ ഫോൺ വിളിച്ചില്ലല്ലോ ഇതുവരെ . ആസി നീ വരും മുമ്പേ …..ഞാൻ പോവുകയാണ്.
സുബീ.. ഓ ആസീ നീ വന്നോ?
നീ എന്താ കൈ നീട്ടുന്നത്..
ദാ….എന്റെ കൈ പിടിച്ചോളൂ.
ഓ…. ആസീ എന്തിനാ എന്നെ പൊക്കിയെടുക്കുന്നത്. നിന്റെ നെഞ്ചോടു പറ്റിച്ചേർന്നാൽ ഞാൻ എല്ലാം മറക്കും.
ആസീ….. എന്റെ പൊന്നേ…’

ടി.വി.യിൽ വാർത്ത….. ദുബായിൽ നിന്നും ഇന്ത്യയിലേക്കു വന്ന എമിറേറ്റ്സ് വിമാനം ആകാശത്തിൽ കത്തിയമർന്നു. ചിത്രം കണ്ട നേഴ്സ് കട്ടിലിലേക്കു നോക്കി.
പ്രസന്ന വദനയായി മരണത്തെ പുണർന്ന രാജകുമാരി ശയിക്കുന്നു.

✍ശ്രീകുമാരി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: