17.1 C
New York
Friday, December 8, 2023
Home Literature രാച്ചി - (കഥ) ശ്രീരഞ്ജിനി ചേവായൂർ

രാച്ചി – (കഥ) ശ്രീരഞ്ജിനി ചേവായൂർ

 രാവിലത്തെ പത്രവായനക്കിടയ്ക്കാണ്  അവളെ ഓർത്തു പോയത്. കാരണം ഓരോ തലക്കെട്ടുകൾ തന്നെ. വീട്ടമ്മ തൂങ്ങി മരിച്ചു , യുവതി ഭർതൃ പീഡനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്തു.. ഇങ്ങനെ പോകുന്നു.. അൽപ നേരമൊന്ന് കണ്ണടച്ചു. മനസ്സിലെ വിങ്ങുന്നൊരു ഓർമയാണവൾ ...രാച്ചി...എന്റെ നാട്ടിലേക്ക് നേരും നെറിയുമില്ലാത്ത ഒരുവൻ കല്യാണം കഴിച്ചു  കൊണ്ടു വന്നതാണ് രാച്ചിയെ. ഒരുൾനാടൻ ഗ്രാമത്തിൽ ദാരിദ്രത്തിന്റെ പടുകുഴിയിലാണ്ട നാഥനില്ലാത്ത കുടുംബത്തിലെ മൂത്തവളായിരുന്നു അവൾ.പ്രായം തികഞ്ഞപ്പോൾ ബ്രോക്കർ രാമൻകുട്ടിയുടെ ഡയറിയിൽ അവളും ഇടം പിടിച്ചു. പഠിത്തത്തിലും കലയിലും മുൻപന്തിയിൽ നിൽക്കുന്നവൾ. പ്രീഡിഗ്രി രണ്ടാം വർഷം.. കോളേജിൽ കവിത രചനക്ക് കിട്ടിയ സമ്മാനവുമായി ഏറെ ഉല്ലാസവതിയായി അവൾ വീട്ടിലേക്ക് കയറി.
 "അമ്മേ ഇത് കണ്ടോ കവിത രചനക്ക് എനിക്കാണ് ഫസ്റ്റ്. അടുത്ത ആഴ്ച ആണ് ഡാൻസ് മത്സരം ഒക്കെ ഉള്ളത് അമ്മയും ചിഞ്ചുവും കുഞ്ഞുവും കാണാൻ വരണം. ഞാൻ രണ്ടെണ്ണത്തിൽ മത്സരിക്കുന്നുണ്ട്." പക്ഷെ അവളുടെ അമ്മയുടെ മുഖത്ത് തെളിച്ചമില്ലായിരുന്നു.

“മോളേ നമ്മുടെ സ്ഥിതി വളരെ മോശമാണെന്നു നിനക്കറിയില്ലേ.. ഡാൻസിന് ഒന്നും നിക്കണ്ടായിരുന്നു. പിന്നെ രാമൻ കുട്ടി പറഞ്ഞ ഒരു കൂട്ടര് മറ്റന്നാൾ നിന്നെ കാണാൻ വരും. ചെക്കന് ടൗണിൽ കച്ചവടമാണ്. എന്റെ മോള് സമ്മതിക്കണം. നിന്റെ താഴെ ഓരോ വയസ്സ് വ്യത്യാസത്തിലാ നിന്റെ അനിയത്തിമാർ. അതോർമ്മ വേണം. ഇവർക്കു സ്ത്രീധനമൊന്നും നിർബന്ധമില്ല. അവർക്ക് സമ്മതമാണേൽ തുടർന്ന് പഠിക്കാലോ.”
“അമ്മേ എനിക്ക് പഠിച്ചു ജോലി കിട്ടിയാൽ എന്റെ അനിയത്തിമാരെ ഞാൻ നോക്കിക്കോളാം ” അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
“നീ ഇപ്പോ പറയുന്നത് അനുസരിച്ചാൽ മതി.” അവർ ദേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി.
പറഞ്ഞ ദിവസം തന്നെ അവർ പെണ്ണ് കാണാൻ വന്നു. കാഴ്ച്ചയിൽ തന്നെ മുരടനായ ഒരുത്തൻ.
“എന്താ നിന്റെ പേര് ? “
“രാജലക്ഷ്മി ” തല കുനിച്ചവൾ പറഞ്ഞു.
“രാച്ചീന്നു വിളിക്കും “
വകയിലൊരമ്മാവൻ പൂരിപ്പിച്ചു.
പഠിക്കാനുള്ള അവളുടെ വാശിയും കണ്ണീരും വിലപ്പോയില്ല. കല്യാണം ആർഭാടമില്ലാതെ കഴിഞ്ഞു. നാമമാത്രമായ ആഭരണങ്ങളണിഞ്ഞെത്തിയ രാച്ചിയെ വരന്റെ വീട്ടുകാർ പുച്ഛിച്ചു. എങ്കിലും അയാളുടെ സ്വഭാവത്തിന് ഒരു പെണ്ണിനെ കിട്ടിയത് മഹാഭാഗ്യമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ആദ്യരാത്രിയിൽ തന്നെ അവളാ സത്യം മനസ്സിലാക്കി. അവൾ വീട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന കവിതകൾ കുത്തിക്കുറിച്ച ഡയറി അയാളൊന്ന് മറിച്ചു നോക്കി. ” ഇതൊന്നും ഇവിടെ പറ്റില്ല. അടങ്ങി ഒതുങ്ങി കഴിഞ്ഞോണം “. അയാളത് കീറിക്കളഞ്ഞു. പിന്നെ നിഗൂഢമായൊരാനന്ദത്തോടെ കത്തിച്ചു. സ്വപ്നങ്ങളും പ്രതീക്ഷകളുമസ്തമിച്ചവൾ അയാളോടൊത്ത്‌ ജീവിതമാരംഭിച്ചു.
ഇടക്കൊക്കെ രാച്ചിയെ പുറത്ത് കാണാം. മീൻ വില്പനക്കാരനരികിൽ, റേഷൻ കടയുടെ മുന്നിൽ, വെള്ളം പിടിക്കുന്ന ക്യൂവിൽ,… ഒരു നിറഞ്ഞ പുഞ്ചിരി എന്നുമവൾ എനിക്ക് സമ്മാനിച്ചിരുന്നു. കുറെക്കാലം നാട്ടിൽ ഇല്ലാതിരുന്നപ്പോൾ രാച്ചിയെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരുന്നില്ല. അന്വേഷിച്ചിരുന്നില്ല എന്നതാണ് സത്യം. വർഷങ്ങൾക്ക് ശേഷം നാട്ടിൽ വന്നപ്പോൾ അമ്പലത്തിൽ പോകുന്ന വഴിയാണ് പിന്നെയവളെ കാണുന്നത്. ഒരു കുട്ടിയുടെ കൈ പിടിച്ചു വണ്ടി കാത്തു നിൽക്കുകയാണ്.
” മോനേത് സ്കൂളിലാ? “
“സ്പെഷ്യൽ സ്കൂളിലാ, അവനിത്തിരി വയ്യായ്ക ഉണ്ട് ” അപ്പോഴാണ് അവളുടെ മുഖം ശ്രദ്ധിച്ചത്. മുഖമാകെ കരുവാളിച്ചിരിക്കുന്നു . അവിടവിടെ നിലിച്ച പാടുകൾ. മുൻവശത്തെ പല്ലുകളെല്ലാം ചോരക്കറ പിടിച്ചു വൃത്തികേടായിട്ടുണ്ട്. പാറിപറന്ന മുടി. വസ്ത്രവും മുഷിഞ്ഞതാണ്. ഈ കോലത്തിൽ റോഡിൽ വന്ന് നിൽക്കണമെങ്കിൽ അവൾക്ക് ജീവിതത്തോട് അത്രമാത്രം വിരക്തി വന്നിട്ടുണ്ടാകുമെന്ന് മനസ്സ് പറഞ്ഞു.
“രാച്ചിക്ക് തുടർന്ന് പഠിച്ചൂടായിരുന്നോ.. ഒരു ജോലിയൊക്കെ ഉണ്ടായിരുന്നേൽ..”
ചുണ്ടിന്റെ കോണിലേക്കൊതുങ്ങിയ ചിരി മാത്രമായിരുന്നു മറുപടി. അവളുടെ ഉള്ളിലെ വേദന ആ നിർജീവങ്ങളായ കണ്ണുകൾ പറയുന്നുണ്ടായിരുന്നു. കുറച്ചു മാസങ്ങൾക്ക് ശേഷം രാച്ചിയുടെ കുഞ്ഞു മരിച്ച വിവരം അമ്മ ഫോൺ ചെയ്തപ്പോൾ പറഞ്ഞു. തകർന്നടിഞ്ഞ മനസ്സുമായ് ശൂന്യതയിൽ മിഴിനട്ടിരിക്കുന്ന രാച്ചി എന്റെ ഉള്ളിൽ തെളിഞ്ഞു. അവളെ ആ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിക്കാൻ മനസ്സ് കൊതിച്ചു. എന്നാൽ എന്റെ പ്രതീക്ഷകളെ ആസ്ഥാനത്താക്കി രാച്ചി പോയി. ഭക്ഷണത്തിൽ വിഷം ചേർത്തു അവൾ യാതനകളുടെ കെട്ടുപാടിൽ നിന്ന് വിമുക്തയായി.
ഭർതൃപീഡനത്തിന്റെ ആദ്യത്തെയോ അവസാനത്തെയോ ഇരയായിരുന്നില്ല രാച്ചി. എങ്കിലും പീഡനം പുറത്ത് പറയാൻ പോലും മടിക്കുന്ന ഒരു പെണ്ണിന്റെ ഭർതൃ ഭക്തി തന്നെ ആയിരുന്നു രാച്ചിയുടെയും മരണ കാരണം.താലി കെട്ടുന്ന കൈകൾ ചേർത്തു പിടിച്ചിരുന്നെങ്കിൽ , ഒന്ന് തഴുകി ആശ്വസിപ്പിച്ചിരുന്നെങ്കിൽ ഇവിടെ രാച്ചിമാർ മരിക്കില്ലായിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തിയ നിയമത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഇന്നിന്റെ തിരക്കിലേക്ക് നടന്നു.

ശുഭം

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. Sree ee kurippu njaan vaayichu…. samoohathil nadakkunna pachatlyaaya sathyam….
    Vere oridathum nadakkaadhirikkatte…21 vayassu kazhighaidathum ippozhum idhu padhivaanu….

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അയ്യനെ കണ്ടു കണ്‍നിറയെ: വന വിഭവങ്ങള്‍ കാഴ്ച്ചവെച്ച് കാടിന്‍റെ മക്കള്‍

പത്തനംതിട്ട --അയ്യനെ കണ്‍നിറയെ കാണാനും കൊണ്ടുവന്ന വന വിഭവങ്ങള്‍ കാഴ്ച്ചവെക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് കാടിന്റെ മക്കള്‍. 107 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തിയത്. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വന പ്രദേശങ്ങളിലെ ഉള്‍ക്കാടുകളില്‍ വിവിധ കാണി സെറ്റില്‍മെന്റുകളില്‍...

റിച്ച് പ്ലം കേക്ക് ഉണ്ടാക്കുന്ന വിധം (ക്രിസ്തുമസ്സ് സ്പെഷ്യൽ – 6) ✍റീന നൈനാൻ വാകത്താനം

ക്രിസ്തുമസ്സിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് 'ക്രിസ്തുമസ് കേക്ക്' കേക്ക് ഇല്ലാതെ എന്തു ക്രിസ്തുമസ്സ് ആഘോഷം. ഇത്തവണത്തെ ക്രിസ്തുമസ്സ് നമുക്ക് സൂപ്പർ ടേസ്റ്റിൽ 'റിച്ച് പ്ലം കേക്ക് ' ഉണ്ടാക്കി ആഘോഷിക്കാം. SOAKING DRY FRUITS 🍇🫒🍑🍒🍓🍏🍎🍊🥭🥝🫐🍉 ⭐...

മുക്കാട്ടുകര ബെത് ലേഹം സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം

1979 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അവരുടെ പ്രിയ അധ്യാപകരും ഒരു വട്ടം കൂടി ഡിസംബർ 9 ശനിയാഴ്ച സ്കൂൾ മുറ്റത്ത് ഒത്തുചേരുന്നു. ഒരു വട്ടം കൂടി OSA സംഘടിപ്പിക്കുന്ന പൂർവ്വ...

“സ്വർഗീയ നാദം” ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസം:15നു മുഖ്യാതിഥി ഡോ:ജോസഫ് മാർ തോമാസ്ബിഷപ്പ് 

അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 15 നു വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന് നടത്തപ്പെടുന്നു. സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: