17.1 C
New York
Monday, August 15, 2022
Home Literature രാഗിണി എന്ന വീട്ടമ്മ (നീണ്ട കഥ) PART – 3

രാഗിണി എന്ന വീട്ടമ്മ (നീണ്ട കഥ) PART – 3

രചന: പ്രവീൺ ശങ്കരാലയം✍

അദ്യായം 3

രാവിലെ ക്ളോക്കിലെ കിളിശബ്ദം കേട്ട് രാഗിണി കണ്ണുകൾ തുറന്നു സമയം 8 മണി . തൊട്ടരികെ രാജൻ കണ്ണുതുറന്ന് കിടപ്പുണ്ട് . രാഗിണി വീണ്ടും കണ്ണടച്ച് കിടന്നു. രാജൻ പതിയെ തന്റെ വലത് കൈയെടുത്ത് രാഗിണിയുടെ നെറ്റിയിൽ വെച്ചു നോക്കി . പനിയില്ല . രാഗിണി പെട്ടന്ന് രാജന്റെ കൈ തട്ടിമാറ്റി തിരിഞ്ഞു കിടന്നു . രാജൻ എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു
രാജൻ പോയെന്നുറപ്പായപ്പൊൾ രാഗിണി തൻറെ കണ്ണ് തുറന്നു .
ഇന്നലെ നടന്ന സംഭവങൾ ഒരു സിനിമ പോലെ അവള്‍ കണ്ടു . റാണിയാന്റിയുടെ ആ വാക്കുകൾ അപരിചിതയുടെ കുലുങ്ങിച്ചിരി ദീപയുടെ പൊട്ടിചിരി . . രാഗിണി തന്റെ സുഹൃത്തുക്കളുമായി തമാശപറഞ്ഞു ചിരിച്ചതോ , താളത്തിൽ കൈകൊട്ടി കളി പ്രാക്റ്റീസ് ചെയ്ത കുട്ടികളെകുറിച്ചോ നുകർന്നാസ്വദിച്ച പായസത്തെകുറിച്ചോ എന്തിന് താമരക്കുളത്തിലെ നീന്തിക്കളിക്കുന്ന വർണ്ണമീനുകളെയോ ആ വെള്ളത്തിൽ പ്രതിഫലിച്ച പൂർണ്ണചന്ദ്രനെയോ അവളോർത്തില്ല പക്ഷെ വെള്ളത്തിൽ പ്രതിഫലിച്ച തന്റെ തടിച്ച മുഖം അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു .
മനുഷ്യന്റെ മനസ്സ് ചിലപ്പോൾ അങനെയാണ് , എത്ര നല്ല കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിലും പല ചീത്തകാര്യങ്ങൾ മാത്രമെ മനസ്സിൽ ഓർക്കുകയുള്ളു .

ഞായറാഴ്ച്ച രാജൻ സാധനങ്ങൾ വാങ്ങാൻ പോകുന്ന ദിവസമാണ് ഇനി ഒരു രണ്ട് മൂന്ന് മണിക്കൂറ് നോക്കണ്ട അമ്മുവിന് ഇന്നും ഗിറ്റാർ ക്ലാസ് ഉണ്ട്‌ . ഭാഗ്യം ഞാൻ തനിച്ചാവുമല്ലോ അവള്‍ ഓർത്തു .
അലസമായി അടുക്കളയിൽ പോയി ഒന്നും ചെയ്യാനുള്ള മൂഡ് ഇല്ല . ഇന്നലത്തെ അവിയലും ചോറും കറികളും എല്ലാം ഫ്രിഡ്ജിൽ ഇരിപ്പുണ്ട് .
അവള്‍ ഹാൾ മുറിയിൽ പോയി . ഇന്നത്തെ പത്രം മറിച്ചു നോക്കി മുഴുവൻ കോവിഡ് വാർത്തകളും തടിയനായ ട്രംപിന്റെ ചിത്രങ്ങളും മാത്രം . രണ്ടും ഒരു പോലെ ബോർ തന്നെ .
വീണ്ടും മനസ്സിൽ ഇന്നലെ തിരിച്ചു വരുന്നു . കണ്ണിൽ നിന്ന് കുടുകൂടെന്ന് കണ്ണീർ പ്രവാഹം . കണ്ണീരിന്റെ ഉപ്പുരസം അവൾക്ക് അനുഭവപ്പെട്ടു .
അവൾ ലോകത്തിലെ എല്ലാം വെറുത്തു . രാജനെ ,അമേരിക്കൻ ഫാസ്റ്റ് ഫുഡ് കമ്പനികളെ ,വീട്ടിലിരിക്കുന്ന ഒരു വീട്ടമ്മയായതിനെ എല്ലാമെല്ലാം .അവള്‍ പിന്നീട് തന്റെ നല്ല ഗുണങ്ങളെ പറ്റിയോർത്തു .
രാജന്റെ മൗനത്തിൽ പരാതി പറയാത്ത, ഒരു ലിറ്ററിന്റെ കൂപ്പണിൽ പിന്നെ സ്വന്തം കൂപ്പണിൽ റാണിയാന്റിക് കൊടുത്ത 2 ലിറ്റർ പായസത്തെക്കുറിച്ചും എല്ലാം . രാജൻ ഒരിക്കലും ഒന്നിനും പ്രശംസിക്കാറില്ല . ഈ ലോകത്തിൽ നന്മയെ ആരാണ് ബഹുമാനിക്കുന്നത് . നന്മയുള്ളവർ പൊട്ടൻമാരായാണ് ലോകം കാണുന്നത് .

അവള്‍ ബെഡ്റൂമിലെ കണ്ണാടി നോക്കി . മുഖം ചീര്‍ത്തിരിക്കുന്നു . കണ്ണ് നല്ലവണ്ണം ചുവന്നിരിക്കുന്നു . വയറിലേക്ക് നോക്കിയപ്പോൾ വയർ ചാടിയതായി തോന്നി . ഇട്ടിരിക്കുന്ന ടീ ഷര്ട്ട് പൊക്കിനോക്കിയപ്പോൾ ശരിയാണ് ചാടിയിട്ടുണ്ട് . ഒരു കുട്ടിയുടെ അമ്മയും 38 വയസുള്ള ആർക്കാണ് സ്വൽപ്പം വയറുചാടാത്തത് ? അപ്പോൾ രണ്ട് കുട്ടികളുടെ അമ്മയായ ദീപയെ അവളോർത്ത്പോയി. കണ്ണീർ പ്രവാഹം തുടർന്നു . ഡ്രസിങ് ടേബിളിൽ നിന്ന് ഇഞ്ച് ടേപ്പെടുത്തു അളന്നു നോക്കിയപ്പോൾ 33 ഇഞ്ച് . നാല് വർഷങ്ങൾക്ക് മുൻപ് ജോണി വാസിൽനിന്ന് വാങ്ങിയ 28 ഇഞ്ചിന്റെ പാകമല്ലാത്ത ലെവിസ് ജീൻസിപ്പോഴും അലമാരിയിലിരിപ്പുണ്ട് . ആ ജീൻസ്‌ ചിലപ്പോൾ ആ കടയിലെ മാനിക്യുന്ന് പോലും ഇപ്പോൾ പാകമാവില്ല എന്നവൾ സമാധാനിച്ചു .
വെയിങ് സ്കെയിൽ തപ്പിയെടുത്ത് ഭാരം നോക്കിയപ്പോൾ 61 കിലോ . ഗൂഗ്ൾ സെർച്ച് ചെയ്തപ്പോൾ അഞ്ചടി 2ഇഞ്ച് പൊക്കത്തിന് വേണ്ടത് 55 കിലോ . അവൾക്ക് വീണ്ടും സങ്കടം വന്നു .

കിടക്കയിൽ കിടന്നവൾ അറിയാതെ മയങ്ങിപ്പോയി .
രാജനെ ആദ്യമായി കണ്ടത് ആദ്യമായി അമേരിക്കയിൽ വന്നത് പിന്നെ രാജനുമായി ഡിസ്നി ലാൻഡിൽ പോയതും എല്ലാം . വന്നയുടൻ ആമസോണിൽ ജോലി കിട്ടിയപ്പോൾ രാജൻ കാണിച്ച ആവേശം പിന്നെ ഞാൻ പോവാൻ മടി കാണിച്ചപ്പോൾ ഒരു ഭാവ മാറ്റവുമില്ലാതെ ഇഷ്ടമില്ലെങ്കിൽ പോണ്ടായെന്ന് പറഞ്ഞതും . സിനിമക്കമ്പക്കാരിയായ തന്നെ അടുത്തുള്ള AMC തീയേറ്ററിൽ കൊണ്ട് പോയി കാണിച്ച എത്രെയോ സിനിമകൾ . രാജൻ പൊതുവെ അധികം സംസാരിക്കുന്ന ശീലക്കാരനല്ല . കൊഞ്ചിക്കാനുമറിയില്ല
പിന്നെ അയലത്തെ അദ്ദഹത്തിലെ സിദ്ദിക്കിനെപ്പോലെയുള്ള ഭർത്താക്കന്മാരെ അവള്‍ അമേരിക്കയിൽ അവളൊരുപാട് കണ്ടിട്ടുണ്ട് . ഇപ്പോളവൾ കാണുന്ന സ്വപ്നമെല്ലാം രാജന്റെ നല്ല കാര്യങ്ങൾ മാത്രം . ചില നല്ല മനസുള്ളവർ അങ്ങിനെയാണ് അവർ ശത്രുവിൽ പോലും നന്മയെ കാണു .
കോളിംഗ് ബെല്ലിന്റെ ശബ്ദം കെട്ടവൾ ഞെട്ടിയെഴുനേറ്റ് നേരെ വാതിൽ തുറക്കാൻ പോയി . വാതിൽ തുറന്നപ്പോൾ രാജനാണ് . അവൾ രാജന്റെ കണ്ണിൽ നോക്കി പിന്നെ കെട്ടിപിടിച്ചു . അപ്പൊഴും കണ്ണിൽനിന്ന് കണ്ണീരൊഴുകി പക്ഷെ ഇത്തവണ കണ്ണീരിനെന്തോ ഒരു ചെറിയ മധുരം . അപ്പൊള്‍ അവളുടെ ചെവിയിൽ കേട്ടത് സന്യസിനി നിൻ പുണ്യശ്രമത്തിൽ ഞാനെന്ന പാട്ടായിരുന്നു . അത് രാജൻ പാടിയതല്ല രാജൻ പാട്ട് പാടുക പോയിട്ട് ഒന്ന്‌ മൂളുക പോലുമില്ല . സിനിമയും പാട്ടും ഇഷ്ട്ടപെടുന്ന രാഗിണി അത്‌ മനസ്സിൽ കേട്ടതാവാം .
രാജന് ചോറ് വിളമ്പി അവള്‍ നേരെ പോയത് ആ മുറിയിലേക്കാണ് , രാജൻ വാങ്ങിയ ത്രെഡ് മിൽ വച്ചിരിക്കുന്ന മുറിയിലേക്ക് . അതിൽ ഉണക്കാനിട്ടിരിക്കുന്ന തുണികൾ ഒന്നൊന്നായി അവള്‍ മടക്കി വച്ചു .
അമേരിക്കയിൽ ഋതു മാറി ചെറുതായി തണുപ്പ് തുടങ്ങി
ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യപിച്ചു തടിയൻ ട്രമ്പ് മെലിഞ്ഞു നീണ്ട ബൈഡനോട് തോറ്റു . അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു വനിത വൈസ് പ്രസിസന്റായി അതും ഒരു ഇന്ത്യൻ വംശക .

രാഗിണി മാസങ്ങൾക്ക് ശേഷം പാർലറിൽ പോവാനൊരുങ്ങി . അലമാര തുറന്ന് ആ പഴയ ലെവിസ് ജീൻസിട്ട് അവള്‍ കാറോടിച്ച് പായൽ ബ്യൂട്ടി പാർലറിലേക്ക് പോയി .

ഇത് രാഗിണിയുടെ മാത്രം കഥയല്ല ഇതിൽ രാജൻ എന്ന സ്നേഹാതുരനായ അധികം സംസാരിക്കത്ത ഭർത്താവും ഉണ്ട്‌ . അതവൾ തിരിച്ചറിയുമ്പോൾ അവരുടെ ജീവിതം സുന്ദരമാകുന്നു .
സ്ത്രീക്ക് പലരും ശ്രദ്ധിക്കാതെ പോവുന്ന പ്രത്യേകതകൾ ഉണ്ട്‌ . അത് അവളുടെ കായക്കരുതല്ല അളക്കാവുന്നതിലും വലിയ മനക്കരുത്ത് . അവൾ എല്ലാവരെയും പോലെ കരയും അത്‌ പക്ഷെ അവൾക്ക് വീണ്ടും മുന്നോട്ട് പോകാനുള്ള ഇന്ധനം ആയിരിക്കും .
പ്രപഞ്ച സത്യങ്ങൾ എപ്പോഴും നിലൽനിൽക്കും പ്രപഞ്ചമുള്ളിടത്തോളം.
ഭൂമീ ദേവി ഇല്ലെങ്കിൽ സൂര്യ ചന്ദ്രന്മാർക്ക് എന്താണ് പ്രസക്തത്തി അത് മറിച്ചും അങ്ങനെ തന്നെ .

ദുര്യോധനനോ കർണ്ണനോ ഇല്ലെങ്കിലും ചിലപ്പോൾ മഹാഭാരത യുദ്ധം നടന്നേക്കാം പക്ഷെ കുന്തിയും ഗാന്ധാരിയും ഇല്ലെങ്കിലോ മഹാഭാരതം ഇല്ല പിന്നെ ഭഗവത് ഗീതയും അർജുന വിഷാദ യോഗവും ഇല്ല


പ്രവീൺ ശങ്കരാലയം✍

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: