17.1 C
New York
Thursday, October 28, 2021
Home Literature യോഗ്യത (കഥ) വി. കെ. അശോകൻ, കൊച്ചി

യോഗ്യത (കഥ) വി. കെ. അശോകൻ, കൊച്ചി

✍വി. കെ. അശോകൻ, കൊച്ചി

ഭരണമാറ്റമായാലും തുടർച്ചയായാലും കസ്സേര കളി പതിവ് കലാ പരിപടിയാണ്. പലയിനം പാരമ്പര്യ കലകളുടെ സമ്മിശ്ര രൂപമായത് കൊണ്ട് പ്രതേകിച്ചു് ഒരു ഗണത്തിലും പെടുത്തിയിട്ടില്ല. ചിലപ്പോൾ പാവ കൂത്തായും, ശ്രീരാമ പട്ടാഭിഷേകം ബാലേയായും ആട്ട കഥയായും നാടകമായും ഒക്കെ അവതരിക്കപ്പെടുന്ന ഒന്നാണ്. വലതായാലും, ഇടതായാലും അതിന് മധ്യേ സഞ്ചരിക്കുന്നവരായാലും രംഗ സജ്ജീകരണവും, സംവിധാനവും, അവതരണവും ഒരു പോലെയാണ്. കാണുന്നവനും കേൾക്കുന്നവനും ‘രസം’ ആവശ്യാനുസ്സരണം ചേർക്കാം. രാഷ്ട്രീയക്കാർക്ക് കാര്യങ്ങൾ ലളിതമായത് കൊണ്ട് ‘ലളിത കലയുടെ’ ഗണത്തിലും പെടുത്താമത്രെ….

അടുത്ത കാലത്ത് വലംകൈ ബാറ്റിങ്ങിൽ ശോഭിക്കാൻ കഴിയാത്തത് കൊണ്ട് ബാറ്റ് ഇടം കയ്യിലേക്ക് മാറ്റുവാൻ തിരുമാനിച്ച നേതാവിന് ഒരു കസ്സേരയും നെറ്റിയിൽ ചാർത്താൻ ഒരു പദവിയും കൊടുക്കണമെന്നായി. പുതിയ പാർട്ടി ആസ്ഥാനത്തേക്ക് ഇടത് കാൽ വെച്ച് കയറുന്നതിന് മുമ്പെ തന്നെ പിൻവാതിൽ ചർച്ചകൾ നടന്നിരുന്നുവത്രെ.

ഇത്രയും കാലം ഗാന്ധിമാർഗ്ഗത്തിൽ സഞ്ചരിച്ചു എന്നവകാശപെടുന്നത് കൊണ്ടും വേഷം ഖാദി ആയത് കൊണ്ടും ‘ഖാദി മേഖല’ തന്നെ ഉള്ളം കൈയിൽ വെച്ചു കൊടുക്കാൻ തിരുമാനിച്ചു. ഇതേ മട്ടിൽ ‘രഘുപതി രാഘവ രാജാറാം’ പാടി വന്ന് ഉപവിഷ്ടയായ നേതാവിനെ ഒരു ശോകഗാനം കേൾപ്പിച്ചു…..മറ്റൊന്ന് കൂടി കേൾക്കാൻ ത്രാണിയില്ലാത്തത് കൊണ്ട് മുഖാവരണത്താൽ കണ്ണീർ തുടച്ചിറങ്ങി. തൂവാലയോളം വരില്ല മുഖാവരണം എന്നിരിക്കിലും ഓണസദ്യക്ക് ചെവിയിൽ കോർത്തിടാൻ പറ്റിയ തൂവാലയായി സങ്കൽപ്പിച്ചു വിതരണം ചെയ്ത ഒന്നാണ്. ആ വകയിൽ കിട്ടുമെന്ന് ഉറപ്പില്ലാത്ത ലാഭകണക്കാണ് ആകെയുള്ള നീക്കിയിരുപ്പ്.

കസ്സേരയിൽ ഇരുത്തുന്നതിന് മുമ്പായി ഒരു മുഖാമുഖം പേരിനൊരു ചടങ്ങായി നടത്താൻ തിരുമാനിച്ചത്.

മൂവർ സംഘമായിരുന്നു ചോദ്യകർത്താക്കൾ. ചുളിവ് വീഴാത്ത, അലക്കി തേച്ച ഖദർ വസ്ത്രമണിഞ്ഞ നേതാവിന് മുന്നിൽ മൂവരും പുരാവസ്തുക്കൾ പോലെ ഇരുന്നു.

ഒരാൾ ചോദിച്ചു…. അഖണ്ഡ സൂത്രയജ്ഞത്തിൽ എപ്പോഴെങ്കിലും പങ്കെടുത്തിട്ടുണ്ടോ ?

നേതാവ് – ഭാരതത്തിന്റെ ഏകതക്കും അഖണ്ഡതക്കും വേണ്ടി ഇടയ്ക്കിടയ്ക്ക് പ്രതിജ്ഞ എടുക്കാറുണ്ട്.

അല്ല…ഈ ഗാന്ധി ജയന്തി ദിനത്തിൽ കിസ്സാൻ ചർക്ക നൂൽക്കുന്ന പതിവ്….

-ഗാന്ധി കുടുംബത്തിലെ പ്രധാന വിശേഷങ്ങളൊക്കെ പായസ്സം കുടിച്ചു് ആഘോഷിക്കാറുണ്ട്. കിസ്സാന്റെ കാര്യത്തിൽ, പ്രതേകിച്ചു് ഇപ്പോഴത്തെ കർഷക സമരത്തിന് എല്ലാ പിന്തുണയുമുണ്ട്.

-കിസ്സാൻ ചർക്ക കണ്ടിട്ടുണ്ടോ?

-ഉറപ്പിച്ചു പറയാൻ കഴിയില്ല. കിസ്സാന് അതൊരു ആയുധമല്ലല്ലോ….

ചോദ്യകർത്താവിന് ക്ഷമ നശിച്ചു. അന്നത്തേക്ക് ഉപവാസമിരിക്കാൻ തിരുമാനിച്ചു് കണ്ണടച്ചിരുന്നു.

അടുത്ത ആൾ ചോദിച്ചു – അംബർ ചർക്ക കണ്ടിട്ടുണ്ടോ ?

  • അംബര ചുംബികളായ ഖാദി ഷോ റൂമുകളാണ് എൻ്റെ സ്വപ്നം …

ചോദ്യകർത്താവ് കസ്സേരയിലേക്ക് ചാഞ്ഞു. മേശപ്പുറത്തിരുന്ന തേൻ വെള്ളം ഒറ്റയിറക്കിന് കുടിച്ചു.

മൂന്നാമൻ വെറുതെ എന്തെങ്കിലും ചോദിക്കാൻ മാത്രമായി ചുമരിൽ തൂങ്ങുന്ന ഫോട്ടോ ചൂണ്ടി ചോദിച്ചു…

-ആരുടെ ചിത്രമാണിത് ….

ഇത് നമ്മുടെ ഗാന്ധിയല്ലെ….

ആ ഉത്തരത്തിൽ ആശ്വാസം കണ്ടെത്തി വെറുതെ ചോദിച്ചു…. എന്ത് കൊണ്ടാണ് ഇങ്ങനെയൊരു മനം മാറ്റം… പാർട്ടി മാറ്റം

നേതാവ്… .പാർട്ടി ഇപ്പോൾ സെമി ക്ലാസിക് നിലവാരത്തിലേക്ക് പോവുകയാണ്. എനിക്ക് ക്ലാസിക്കാണിഷ്ടം…. ഭരണതുടർച്ച കിട്ടിയത് തന്നെ എല്ലാം ക്ലാസിക് ആയത് കൊണ്ടാണല്ലോ…….

മുഖാമുഖം കഴിഞ്ഞു. മൂവരും പരസ്പരം നോക്കി ഒടുവിൽ കുറിപ്പെഴുതി. പദവിക്ക് യോഗ്യതയുണ്ട് ഓന് ഗാന്ധിജിയെ കണ്ടാൽ തിരിച്ചറിയാം…..

പിന്നെ പരസ്പരം പറഞ്ഞു. ഇപ്പൊ ഖാദി രംഗത്തുള്ള എത്ര പേർക്ക് ചർക്ക നൂൽക്കാനറിയാം…..ഗാന്ധിജിയെ കുറിച്ചറിയാം….

✍വി. കെ. അശോകൻ, കൊച്ചി

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: