അനപത്യതാദൂനതയും
പേറിയിനി –
യെത്രനാളീ കൂരിരുളിന്നേകാന്തതയിൽ
കരൾനൊന്തുപിടയേണം- മിനിയെങ്കിലും,
അവസാനയാത്ര പോകുവാൻ പ്രിയനേ,
നേരമായെന്നചിന്തയെന്നിൽ
ചിതറിത്തെറിച്ചിടുന്നു…
മാറി മറിവരും ഋതുക്കളിൽ
പരസ്പരമൂന്നുവടികളാ
യെന്നും
ആർദ്രസ്നേഹംപകുത്ത സ്മൃതിയിൽ
യാത്രപറയുവാനാകാതെ പൊന്നേ
എന്റെഹൃദന്തംമുറിവേറ്റ് നീറി പുകഞ്ഞിടുന്നു…..
വീണുടഞ്ഞ മോഹസ്വപ്നത്തിൻ
മൗനത്താൽ മനസ്സ് പൊള്ളിക്കുമ്പോഴും
ഓർമ്മകൾ കരിഞ്ഞുണങ്ങാത്തകാലം വരെ
ആറടി മണ്ണിലലിഞ്ഞുചേർന്നാലുമെൻ
പാതിമെയ്യാംപ്രാണേശ്വരനെ മറക്കുകില്ല ….
അവസാനമായെന്നെ യാത്രയാക്കീടു-
വാനവസാനചുടുചുംബനം തന്നെന്റെ
എരിഞ്ഞൊടുങ്ങും ചിതയ്ക്കരികിലി-
രുന്നൊരുനാളും കണ്ണീർ പൊഴിക്കരുതേ….
അനപത്യതാദൂനതയും
പേറിയിനി –
യെത്രനാളീ കൂരിരുളിന്നേകാന്തതയിൽ
കരൾനൊന്തുപിടയേണം- മിനിയെങ്കിലും,
അവസാനയാത്ര പോകുവാൻ പ്രിയനേ,
നേരമായെന്നചിന്തയെന്നിൽ
ചിതറിത്തെറിച്ചിടുന്നു…
മാറി മറിവരും ഋതുക്കളിൽ
പരസ്പരമൂന്നുവടികളാ
യെന്നും
ആർദ്രസ്നേഹംപകുത്ത സ്മൃതിയിൽ
യാത്രപറയുവാനാകാതെ പൊന്നേ
എന്റെഹൃദന്തംമുറിവേറ്റ് നീറി പുകഞ്ഞിടുന്നു…..
വീണുടഞ്ഞ മോഹസ്വപ്നത്തിൻ
മൗനത്താൽ മനസ്സ് പൊള്ളിക്കുമ്പോഴും
ഓർമ്മകൾ കരിഞ്ഞുണങ്ങാത്തകാലം വരെ
ആറടി മണ്ണിലലിഞ്ഞുചേർന്നാലുമെൻ
പാതിമെയ്യാംപ്രാണേശ്വരനെ മറക്കുകില്ല ….
അവസാനമായെന്നെ യാത്രയാക്കീടു-
വാനവസാനചുടുചുംബനം തന്നെന്റെ
എരിഞ്ഞൊടുങ്ങും ചിതയ്ക്കരികിലി-
രുന്നൊരുനാളും കണ്ണീർ പൊഴിക്കരുതേ….
💓ജയന്തി ശശി✍️