17.1 C
New York
Monday, September 27, 2021
Home Literature യാത്ര (കവിത)

യാത്ര (കവിത)

✍ഗീത രവികുമാർ

എൻ മിഴിക്കോണിലായ്
സന്തോഷസാഗരങ്ങൾ
സാക്ഷിയായ് നല്കിയ
യാത്രകളെ,,,,,’
ഓരോരോ യാത്രകൾ
നൽകിയ ഓർമ്മകളെ….
കഥകൾ താണ്ടുമാ കദനങ്ങൾ പേറി പിന്നെയും പിന്നെയും യാത്രയായ്…..
ഓരോ ദിക്കുകൾ തോറും

ഞാൻ കണ്ട തെളിവെയിലിൻ മറവിലായ് പ്രണയമായെത്തിയ പെരുമഴയും….
പ്രകൃതിതൻ കാഴ്ചകൾ
മനസ്സിൽ നിറച്ചപ്പോൾ
അകതാരിൽ തെളിഞ്ഞല്ലോ ഹരിതഭംഗിയും
തമ്മിൽ പറഞ്ഞും തല്ല് പിടിച്ചും കടന്നിടുന്നു
മനുഷ്യജന്മം,,,
ദിനങ്ങളോരോന്നു കടന്നി
ടുമ്പോൾ
മർത്ത്യാ നിൻ യൗവ്വനത്തിൻ ഇഴകളോരോന്നു കൊഴിഞ്ഞിടുന്നു…
എണ്ണാനാകാത്ത ദിനരാത്രങ്ങളായകന്നു
പോയിടും നഷ്ടമാം ജീവിതങ്ങൾ,,,,
സമയമാം രഥത്തിലേറി കടന്നു പോകുന്നു കാലവും തിരിച്ചു നല്കാത്ത ഇന്നലകളും,
ഒഴുകുന്ന പുഴപോലെ
പെയ്തൊഴിയാത്ത മഴയായ്
ഉറവ വറ്റാത്തൊരു സ്നേഹത്തിൻ പ്രവാഹമായ്
അറിഞ്ഞിട്ടുമറിയാതെ
നിശ്ശബ്ദമായ് തീരത്തെ
പുൽകിയ തിരപോലെ
അലിയുന്നു സ്നേഹം….
ഋതുക്കളായും ഋതുഭാവങ്ങളായും വിടരുന്ന പ്രകൃതിതൻ പ്രതിഭാസമായും,,,
ഓർമ്മകളൊക്കെയുമിന്നെൻ
സ്നേഹത്തിൻ ലാളനകളായ്…
അവസാനകാലത്തിനോർമ്മയായ്
കിട്ടുന്നതൊക്കെയും
പൊയ് മൊഴികൾ,,,
കരുതലിൻ കനവായ്
മാറിയ മനസ്സിന്റെ നന്മ
യെ അറിയുവാൻ ശ്രമിയ്ക്കുമോ മർത്ത്യജന്മം….
എൻ മിഴിക്കോണിലായ്
സന്തോഷസാഗരങ്ങൾ
സാക്ഷിയായ് നല്കിയ
യാത്രകളേ…..
ഓരോരോ യാത്രകൾ
നല്കിയ ഓർമ്മകളെ….
ഓർമ്മകളെ…..

✍ഗീത രവികുമാർ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: