17.1 C
New York
Saturday, October 16, 2021
Home Literature യാത്ര (കവിത) ഷബ്‌ന ഫെലിക്സ്

യാത്ര (കവിത) ഷബ്‌ന ഫെലിക്സ്

✍ഷബ്‌ന ഫെലിക്സ്

ഇനിയൊരു യാത്രപോകണം
ഇമയനക്കങ്ങളും
മൊഴിമുത്തുകളും
ഇല്ലാത്ത നാട്ടിലേയ്ക്ക്
പാതിവെന്ത ഹൃദയങ്ങളും
ചൂതുവെച്ച മനസ്സുകളും
ഇല്ലാത്ത ലോകത്തിലേയ്ക്ക്

ഇനിയൊരു യാത്രപോകണം
പാതിചാരിയ വാതിലിൻ
മറയിൽ പാത്തുവെയ്ക്കാത്ത
കണ്ണുകളുള്ള നാട്ടിലേയ്ക്ക്
പാതികേട്ട വരികളെ
ഈണത്തിൽ താളത്തിൽ
ഓതിയുമൂതിയും ചൊല്ലാത്ത ലോകത്തിലേയ്ക്ക്

ഇനിയൊരു യാത്ര പോകണം
ബന്ധങ്ങൾക്ക് വിലപറയാത്ത
സ്വർണ്ണചാമരങ്ങളുടെ
കണക്കെടുക്കാത്ത
വിശുദ്ധഹൃദയങ്ങളുടെ
നാട്ടിലേയ്ക്ക്
കൊത്തിവലിയ്ക്കുന്ന
കാമക്കണ്ണും
അർത്ഥത്തിനോടാർത്തിപൂണ്ട
അധമന്മാരുമില്ലാത്ത ലോകത്തിലേയ്ക്ക്

ഇനിയൊരു യാത്രപോകണം
പാതിയുറക്കത്തിന്റെ
ആലസ്യത്തിൽ
നെയ്തുകൂട്ടിയ
സ്വപ്നങ്ങളില്ലാത്ത നാട്ടിലേയ്ക്ക്
നേർത്ത മഞ്ഞിന്റെ
പാവുനൂലാൽ
കോർത്തുവെച്ച
കഥകളുറങ്ങുന്നയെൻ
സ്വന്തം വീട്ടിലേയ്ക്ക്

✍ഷബ്‌ന ഫെലിക്സ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...
WP2Social Auto Publish Powered By : XYZScripts.com
error: