17.1 C
New York
Tuesday, September 28, 2021
Home Literature യാത്ര ( കവിത ) ...

യാത്ര ( കവിത ) രഘു കല്ലറയ്ക്കൽ

✍രഘു കല്ലറയ്ക്കൽ

യാത്രയൊരു സുകൃതമായ് കരുതുന്നു
യാതൊന്നുമറിയാത്ത ജീവിത യാത്രയും

യാതനയാലറിവിനെ ഉണർത്തുവാനുതകുന്ന
യാത്രയിലുരുവാക്കുമനുഭവ സമ്പത്ത്

പലകാര്യമൊരുമയായ് സംസ്ക്കാരമുരുവാക്കും
പല ജീവിത യാതന, പരസ്പരമറിയുന്നു

പകലിലും ഇരുളിലും പ്രകൃതിയെ പഠിക്കുവാൻ
പല യാത്രയെത്രയോ ഫലമാണെന്നറിയണം..

അറിവിന്നുമുതകുന്ന ആശയം ധന്യമായ്
അറിയാതെ നമ്മളിൽ അണുവായി നിറയുന്നു

അതുമെത്രകേമമാണറിയേണമഹന്തയെ
അലിയിച്ചു മനഃസുഖ സുഷുപ്തിയെ ഉരുവാക്കും…

അറിവാണ് ജീവിതമതിലേറെയില്ലെന്നതും
അറിയുവാനുതകുന്ന അമൃതൂറും യാത്രയാൽ

അഖിലവും അറിയുവാൻ മനമൊരുക്കുവോർ
അലംഭാവമില്ലാതെ എല്ലാരുമൊരുമയായ്

അവിഘ്നം മനഃസുഖമലതല്ലും ചിന്തയും
അല്ലലറിഞ്ഞും ജീവിതയാതന മർത്ത്യന്ന്..!


✍ രഘുകല്ലറയ്ക്കൽ..

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ വില 72 ദിവസങ്ങൾക്കു ശേഷം വീണ്ടും കൂട്ടി

പെട്രോൾ വില 21 പൈസയും ഡീസൽ വില ലിറ്ററിന് 26 പൈസ ഇന്ന് വർധിക്കും. 72 ദിവസത്തിനു ശേഷമാണ് പെട്രോൾ വിലയിൽ വർധന വരുത്തുന്നത്. ജൂലൈ 17നാണ് അവസാനമായി പെട്രോൾ വില കൂട്ടിയത്. കഴിഞ്ഞ...

കമ്പിസന്ദേശം (കാമ്പസു കഥ)

പണ്ടു കാലത്തു മരണവിവരം അറിയിച്ചിരുന്നതു കമ്പിസന്ദേശം വഴിയാണ്. സന്ദേശവാഹകനെ കാണുമ്പോൾ തന്നെ ഗ്രാമത്തിലെ വീട്ടുകാർ കരഞ്ഞു തുടങ്ങും. കാലം 1954. ഞാൻ തിരുവനന്തപുരത്ത് എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയുടെ പ്രായോഗിക...

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...
WP2Social Auto Publish Powered By : XYZScripts.com
error: