17.1 C
New York
Wednesday, September 22, 2021
Home Literature യാത്രാമൊഴി (മിനിക്കഥ)

യാത്രാമൊഴി (മിനിക്കഥ)

പടിഞ്ഞാറ് സൂര്യൻ അസ്തമയത്തിലേക്കിറങ്ങുന്നു….
ചക്രവാളം ചുവന്ന് തുടുത്തു…..പക്ഷികൾ അവയുടെ താവളങ്ങൾ തേടി പ്രയാണമാരംഭിച്ചു….
തിരകൾ അപ്പോഴും അലകളായ് തീരത്തെ പുണർന്നു കൊണ്ടേയിരുന്നു…. നെരിപ്പോട് എരിയുന്ന പോലെ, എന്റെ ഹൃദയവും …. എന്റെ കാത്തിരിപ്പ് ഇന്നും വൃഥാവിലാവുകയാണോ….
നാളുകളായ് ഞാൻ ഈ മണൽ പരപ്പിൽ ഒന്ന് കാണുവാൻ വേണ്ടി കാത്തിരിക്കുന്നു…… സൗരയൂഥങ്ങൾ താണ്ടി വന്ന ധൂമകേതു പോലെ…… ജന്മാന്തരങ്ങൾ കടന്ന് വന്ന ആ ഉൾവിളിയാണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചത്….. എന്നോ എവിടെയോ പിടിവിട്ട് പോയതാണ്….. ഏത് ജന്മത്തിലാണോ ഏത് കാലത്താണോ എന്നറിയില്ല…… ഇന്നും ആ സ്നേഹ നീരുറവയുടെ കുളിർമ്മ മനസ്സിൽ വല്ലാത്തൊരനുഭൂതി ഉളവാക്കുന്നു…… അന്ന് പറയുവാൻ ബാക്കിവച്ച കാര്യങ്ങൾ ഇന്നും മനസ്സിന്റെ ഒരു കോണിൽ ഭദ്രമായി തന്നെയുണ്ട്…. എത്രയോ പകലുകൾ, രാവുകൾ കിനാക്കളിലൂടെ നീ കടന്ന് വന്നു….. പല വട്ടം ഞാൻ ഉരിയാടുവാൻ ശ്രമിച്ചു….. പക്ഷെ ഒരക്ഷരം പോലും പുറത്തേക്ക് വന്നില്ല….. അന്ത്യയാമത്തിലെപ്പോഴോ ഞെട്ടിയുണരുമ്പോൾ അതൊരു സ്വപ്‌നമാണെന്ന്‌ തിരിച്ചറിയുമ്പോഴേക്കും , നീ പറയാതെ പറഞ്ഞു വച്ച കാര്യങ്ങളിൽ കൂടി ഞാൻ ഗ്രഹിച്ച കാര്യം…. മണൽപ്പരപ്പ് , തിരകൾ, അസ്തമയം……
അതാണല്ലോ എന്നെ ഈ കടലാഴിയുടെ തീരത്ത് കൊണ്ടെത്തിച്ചത്…… ഇരുൾ കൂടി കൂടി വന്നു…. കറുത്തിരുണ്ട കടൽ പരപ്പിൽ നേർരേഖകളായി തിരമാലകൾ തീരത്തോട് അപ്പോഴും കുശലം പറയുവാൻ വന്നണയുന്നുണ്ടായിരുന്നു….. ഇന്നത്തേയും എന്റെ കാത്തിരിപ്പ് വിഫലം…. എനിക്കും തിരിച്ച് പോകുവാൻ സമയമായി…. തിരകൾ യാത്രാമൊഴി പറയുംപോലെ എന്നെ നോക്കി കൈ കാണിക്കുന്നു എന്നത്തേയും പോലെ….. മനസ്സിനെ ആശ്വസിപ്പിക്കും വിധം തണുത്ത കാറ്റ് എന്നെ തലോടുന്നു…… എല്ലാം ആവർത്തനമല്ലേയെന്ന് ഞാനും മനസ്സാ മന്ത്രിച്ചു…. ഇനി തിരിക്കാം….. ഇനി അവൾ വന്നാലും ഈ ഇരുട്ടിൽ പരസ്പരം കാണുവാൻ പറ്റുമെന്ന് തോന്നുന്നില്ല….. ഞാൻ അവൾക്കായി കരുതിയ ഈ പനിനീർ പുഷ്പം ഇവിടെയിരിക്കട്ടെ….. എന്നത്തേയും പോലെ കടലമ്മക്ക് എന്റെ വക ഒരു സമ്മാനം…… തിരിച്ച് നടക്കാം ഇനി …. ഓർമ്മകളിലേക്ക്….. ജന്മാന്തരങ്ങളായി അനുഭവിക്കുന്ന ആ വിരഹ ചിന്തകളിലേക്ക്…. ചിന്തകൾക്കപ്പുറമുള്ള അനുഭൂതിയിലേക്ക്……. കാൽപ്പാടുകൾ ബാക്കിയാക്കി….. നാളെയുടെ ശുഭ പ്രതീക്ഷയിൽ……

✍കൃഷ്ണകുമാർ ഹരിശ്രീ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: