ഞാൻ മരിച്ചാൽ നീ അറിയണമെന്നില്ല
അറിഞ്ഞാൽ ഒന്നിത്രടം വരെ വരിക.
ഉമ്മറക്കോലായിൽ വെള്ളപുതച്ചു പാതിയടഞ്ഞ കണ്ണുകൾ നിന്നെ തേടുന്നുണ്ടാകും.
നമ്മൾ തമ്മിൽ കാണുമ്പോൾ കുറുമ്പ് കാട്ടി എന്നും ചെയ്യാറുള്ള പോലെ നീയെൻ കൈവിരൽ തുമ്പിലൊന്നു കടിച്ചീടുക.
എൻ പാതിയടഞ്ഞ കണ്ണുകൾ അമർത്തി ചുംബിക്കുക.
എൻ ശവക്കല്ലറയോളം എന്നെ പിന്തുടരുക
അവിടെ ഒരു പിടി മണ്ണ് വാരിയിട്ട് നിനക്ക് മടങ്ങാം.
നീ പിന്തിരിഞ്ഞിടുക
തിരിഞ്ഞു നോക്കരുതൊരിക്കലും.
നമ്മൾ പങ്കിട്ട സ്വപ്നത്തിനവശേഷിപ്പുകൾ നിനക്ക് തിരികെ തന്ന് ഞാൻ മടങ്ങിടട്ടെ.
പ്രസീന അനൂപ്
So touching poem. Congrats