ബിനു… (യക്ഷി)
യക്ഷിക്കാവും ..
പാലമരവും പാലപ്പൂവും..
നീ എന്ന യക്ഷിയും..
അവനെന്നും പ്രിയപ്പെട്ടതായിരുന്നു….
കുട്ടി കാലങ്ങളിൽ പേടിച്ചു…
കേട്ടുവളർന്ന കഥയിലെ നായികയായിരുന്നു.. യക്ഷി……
എന്റെ മനസ്സിലെ സങ്കല്പങ്ങളിലെ യക്ഷി ഇങ്ങനെയൊക്കെ ആയിരുന്നു….
അലസമായി ഉടുത്ത വെള്ള സാരിയും…
പനങ്കുല പോലുള്ള മുടിയും…
രക്തകറപിടിച്ച കൂർത്ത പല്ലുകളും….
പച്ച മാംസം മണക്കുന്ന നീണ്ട നഖങ്ങളും …
തീക്കനൽ പോലെ ജ്വലിക്കുന്ന കണ്ണുകളും
ഇതൊക്കെയായിരുന്നു കുട്ടി കാലങ്ങളിൽ കേട്ടുവളർന്ന കഥയിലെ നായികയുടെ രൂപം..
പിന്നെ എപ്പോഴൊക്കെ ആ കഥയിലെ നായികയെ മനസ്സിനുള്ളിലെ അറക്കുള്ളിൽ താഴിട്ടുപൂട്ടി ബന്ധനസ്തയാക്കി……
കൗമാരപ്രായം ആയപ്പോഴേക്കും
ബാല്യത്തിൽ താഴിട്ടു പൂട്ടിയ നായികയെ സ്വതന്ത്രയാക്കി.
യക്ഷി എന്ന നായികയോട് ആരാധനയായി….
അവസാനം ആരാധന മൂത്ത് പ്രണയമെന്ന
ഭ്രാന്തായി തുടങ്ങി….
എങ്ങനെയെങ്കിലും യക്ഷിയെ കാണണമെന്ന് ചിന്തയായി…..
ഒരു ദിവസം യക്ഷിയും തേടിയിറങ്ങി…….
ഉള്ളിൽ ഭയവും പ്രണയവും രണ്ടും കൂടി കലർന്ന ഒരു അവസ്ഥ…..
വരുന്നിടത്ത് വച്ച് കാണാം എന്നു മനസ്സിൽ കരുതി….
ചെമ്മൺ പാതയിലൂടെ യാത്ര തുടങ്ങി….
ഇലക്ട്രിക് പോസ്റ്റിലെ വഴിവിളക്കുകൾ കണ്ണുചിമ്മി കളിക്കുന്ന അരണ്ട വെളിച്ചത്തിൽ..
ചെമ്മൻ പാതകൾക്ക് രക്തത്തിന് ചുവപ്പ് നിറമായിരുന്നു …
എങ്ങും നിശബ്ദത മാത്രം..
ചീവീടുകൾ ഒച്ചയുണ്ടാക്കി. എന്നിലെ ഭയം കൂട്ടിക്കൊണ്ടിരുന്നു….
കുന്നിൻ ചെരുവിൽ നിന്നും വീശി അടിച്ചു കൊണ്ടിരുന്ന കാറ്റിന് തണുപ്പ് കൂടിക്കൂടിവന്നു…
പേടി കൊണ്ടാണോ തണുപ്പ് കൊണ്ടാണോ എന്നറിയില്ല ശരീരം നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു….
ഇനി കഷ്ടി ഒരു 50 മീറ്റർ കൂടി നടന്നാൽ യക്ഷി കാവിലെത്തും….
പക്ഷേ ഈ 50 മീറ്റർ താണ്ടി പോകേണ്ടതാണ് ദുർഘടം…
പടർന്നുപന്തലിച്ച പറങ്കിമാവിൻ ..
ഇടവഴിയിലൂടെ വേണം യാത്ര ഇനി…
മനസ്സു മടുപ്പിക്കുന്ന
പറങ്കിമാവ് പൂത്ത മണം ….
മൂക്കിലേക്ക് അരിച്ചുകയറുന്ന ഉണ്ടായിരുന്നു….
കൂട്ടത്തിൽ കടവവ്വാന്റെ ഒച്ചയും….
ആകെക്കൂടി ഒരു ശ്മശാന മൂകത……
പാതി ഇടവഴി പിന്നിട്ടപ്പോഴേക്കും ഇരുട്ടിനു കനം കൂടിയ പോലെ തോന്നി…..
കയ്യിൽ കരുതിയ ഒരു തുണ്ട് മെഴുകുതിരി …
ഒരു ചീന്ത് ന്യൂസ് പേപ്പറിൽ പൊതിഞ്ഞ്..
റെഡിയാക്കി…
ഇനി ഒരു ചിരട്ട കൂടി കിട്ടണം …
ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു ഈ രാത്രി ഇനി ചിരട്ട എവിടെ പോയി തപ്പാൻ ആണ്..
സ്വയം തലക്കെട്ടു തട്ടി ഇങ്ങനെ ഒരു പൊട്ടൻ….
കുറച്ചുകൂടി മുന്നോട്ടു നടന്നു..
രണ്ടു വട്ടയില നുള്ളി കുമ്പിൾ പോലെ കോടി…..
വട്ടയിലയുടെ ഉള്ളിലേക്ക് തിരുകി വെച്ചു…
പോക്കറ്റിൽ കരുതിവെച്ചിരുന്ന ചാവി തീപ്പെട്ടി…
വിയർപ്പിൽ കുളിച്ചിരുന്നു….
കുറെയേറെ കൊള്ളികൾ ഉരച്ച് ഒന്നും കത്തിയില്ല അവസാനം ഒരെണ്ണം മാത്രം ബാക്കിയായി….
അറിയാവുന്ന സർവ്വ ദൈവങ്ങളെയും വിളിച്ചു… ഉരച്ചു
ഭാഗ്യം അത് കത്തി……
അപ്പോഴും കുന്നിൻ ചെരുവിൽ നിന്നും ..
വീശിയടിക്കുന്ന കാറ്റിന് ശക്തി ഏറിവന്നു
മെഴുകുതിരി കെട്ടു പോകാതിരിക്കാൻ
ശ്രമിക്കുമ്പോൾ…
ഉരുകിയൊലിച്ച മെഴുകുതിരി കയ്യിലേക്ക് വീണു…
ഹൗ നല്ല ചൂടുണ്ടായിരുന്നു…
മെഴുകുതിരി ഒന്നു കൈ മാറ്റി പിടിച്ചു….
പെട്ടെന്ന് വീശിയടിച്ച കാറ്റിൽ മെഴുകുതിരി മിഴികൾ അടച്ചു….
കാലും കയ്യും നനെ വിറക്കുന്നുണ്ടായിരുന്നു..
പേടിച്ചിട്ട് ഒന്നുമല്ല..
എന്നെ കണ്ടു പേടിച്ചിട്ടാണോ
എന്നറിയില്ല..
അതോ കാലൻ ആണ് എന്ന് തെറ്റിദ്ധരിച്ച ആണോ എന്നും അറിയില്ല..
പെട്ടെന്നായിരുന്നു പുറകിൽ നിന്നും ഒരു നായ ഉച്ചത്തിൽ ഒാരി ഇട്ടത്…….
അതുവരെ കരുതിവെച്ചിരുന്ന സർവ്വ ധൈര്യവും..
മെഴുകുതിരി പോലെ ഉരുകി ഒലിച്ചു പോയി…
കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി…….
ഒരു നനുത്ത സ്പർശം കവിളിൽ തട്ടിയപ്പോഴാണ് കണ്ണുകൾ മെല്ലെ തുറന്നത്…
ഞാൻ കരുതി യക്ഷി ഉമ്മ വെച്ചത് ആകുമെന്ന്…
പിന്നെ ആ കാര്യം പിടികിട്ടിയത്…
25000 രൂപ കൊടുത്തു ഞാൻ വാങ്ങിയ..
ജർമ്മൻ ഷെപ്പേർഡ് യജമാനന് നൽകിയ സ്നേഹചുംബനം ആയിരുന്നു എന്ന്..
ഒന്നും വ്യക്തമല്ല ഒരു പുകമറ
താടിക്ക് കയ്യും കൊടുത്ത് ചുറ്റിനും എന്നെ ഉറ്റു നോക്കി നിൽക്കുന്ന കണ്ണുകൾ…..
ദേഷ്യവും സങ്കടവും കൂടിക്കലർന്ന അമ്മയുടെ ഒച്ച കേൾക്കുന്നുണ്ടായിരുന്നു….
കുടുംബം നശിപ്പിക്കാനായി ഇങ്ങനെ ഒരു സന്തതി……
അപ്പോൾ കാര്യം പിടികിട്ടി ഞാൻ വീടിൻറെ…
ഉമ്മറപ്പടിയിൽ ആണ് ഉള്ളത്…..
എന്തായാലും യക്ഷിയെ കാണാൻ പോയതിൽ……
അടയാളമായി പട്ടി മാന്തിയത് ആണോ..
അതോ യക്ഷി മാന്തിയത് ആണോ …
എന്നൊന്നും അറിയില്ല നെഞ്ചിന് കുറുകെ അഞ്ചു നഖം കൊണ്ട മുറിവുകളുണ്ടായിരുന്നു……😍