17.1 C
New York
Thursday, October 21, 2021
Home Literature മൗനസഞ്ചാരി (തുടർക്കഥ – ഭാഗം - 2)

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 2)

✍സുബി വാസു, നിലമ്പൂർ

മോളോട് സംസാരിച്ചു ഫോൺ താഴെ വെച്ചു. അവളിപ്പോഴും കുഞ്ഞുകുട്ടിയാണ്, പറഞ്ഞിട്ട് കാര്യമില്ല പ്രഭേട്ടനും അമ്മയും അങ്ങനെയാണു കൊണ്ട് നടക്കുന്നത്.അതുകൊണ്ട് ഒന്നും അറിയില്ല. സ്വന്തം ഡ്രസ്സ്‌ വരെ ഞാൻ അലക്കി തേച്ചു കൊടുക്കണം.അല്ല പെൺകുട്ടികൾക്ക് ഇപ്പൊ കിട്ടണ സ്വാതന്ത്ര്യം തന്നെയുള്ളൂ അതുകഴിഞ്ഞാൽ പിന്നെ കഴിഞ്ഞു. അറിയാതെയൊരു നെടുവീർപ്പുയർന്നു താണു.

വേഗം അടുക്കളയിൽ കയറി അത്താഴത്തിനുള്ളതൊരുക്കി അമ്മയ്ക്ക് ഷുഗർ കൂടുതൽ ഉള്ളതുകൊണ്ട് നുറുക്കുഗോതമ്പ് ഇട്ട് ഉപ്പുമാവ് ഉണ്ടാക്കി വെച്ചു.എനിക്കത് മതി വേറൊന്നും ഉണ്ടാക്കാൻ വയ്യ. കണ്ണിമാങ്ങ അച്ചാറുണ്ട്, ഇത്തിരി പുളിയിഞ്ചിയുണ്ട്. ഞാൻ വരുന്നത് പ്രമാണിച്ചുഅമ്മ ഉണ്ടാക്കി വച്ചതാണ്.
എത്രയൊക്കെ സമ്പന്നതയും, ഭക്ഷണവും ഭർത്താവിന്റെ വീട്ടിൽ ഉണ്ടെങ്കിലും സ്വന്തം വീട്ടിൽ കിട്ടുന്ന കഞ്ഞിയുടെ സ്വാദ് വേറെയാണു.
മധുരമില്ലാത്ത ചായയും ഫ്ലാസ്കിൽ എടുത്തു വച്ചു. എല്ലാം തുടച്ചു വൃത്തിയാക്കി അപ്പോഴേക്കും മഴ ശക്തിയിൽ പെയ്യാൻ തുടങ്ങി അലക്കിയ തുണികളെല്ലാം വീടിന്റ പിന്നിൽ ചരിച്ചുകെട്ടിയ ചായപ്പിനുള്ളിൽ വിരിച്ചിട്ടു ഉമ്മറത്ത് വന്നിരുന്നു വെറുതെ മുടി കോതി കൊണ്ടിരിക്കുമ്പോഴാണ് അമ്മാമ്മ കയറി വന്നത്. കൈയിലെ പൊതി എന്റെ കൈയിൽ തന്നു.

നല്ല ചൂടുള്ള ചക്കയട
“നീ വന്നിട്ടുണ്ടെന്നു പറഞ്ഞപ്പോ അവളുണ്ടാക്കീതാ നിനക്കു ഭയങ്കര ഇഷ്ടമാണല്ലോ “

“അമ്മായിയെ കൂടെ കൂട്ടാർന്നില്ലേ?”

“ദിനേഷിന് എവിടെയോ പോകാനുണ്ട് അശ്വതിയും കുട്ടിയും തനിച്ചാകും. ഞാനും പോട്ടെ “
അമ്മാമയും വേഗം പോയി.
അമ്മയുടെ രാമായണപാരായണം സന്ധ്യാനാമജപവും തുടർന്നുകൊണ്ടേയിരുന്നു ഒന്നും ചെയ്യാനില്ലാത്ത പോലെ ഞാനതെല്ലാം കേട്ടു കൊണ്ട് അങ്ങനെ ഇരുന്നു.വല്ലാത്തൊരു ശാന്തത മനസ്സിൽ നിറഞ്ഞു. കുട്ടികളാവുമ്പോൾ അമ്മാമ്മയുടെ മക്കളും ഞാനും ഒരുമിച്ചിരുന്നു നാമം ചൊല്ലും. ആഴ്ചയിൽ ഒരിക്കൽ കാവിൽ തിരിവെക്കാൻ പോകും.

അവിടുത്തെ അമ്മ ഈ സമയത്തു സീരിയലിന്റെ മുന്നിലാകും.കുട്ടികൾ മുകളിലെ റൂമിൽ ഇരുന്നു പഠിക്കും. നാമം ചൊല്ലാൻ പറഞ്ഞാൽ മോള് കടമ കഴിക്കും പോലെ ചെയ്യും.പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു. എനിക്ക് പറ്റുമ്പോൾ എല്ലാം ചെയ്യും. കൊറോണ വന്ന ശേഷം എന്നും ചെയ്യുമായിരുന്നു. വലിയൊരു പൂജറൂം ഉണ്ട്. എന്റെ ആവലാതികൾ പരാതികൾ എല്ലാം അവിടെ സ്വസ്ഥം.

ചിലപ്പോൾ തോന്നും അതൊക്കെയാണ് ഞാൻ ഞാനായിരിക്കാൻ കാരണമെന്ന്.ഇല്ലെങ്കിൽ എന്നെ എല്ലാം തകർന്നേനെ. ചിലപ്പോൾ അതിശക്തമായി പ്രതികരിക്കാൻ, ഭ്രാന്തമായി എല്ലാം തച്ചുടക്കാൻ തോന്നും അപ്പോഴൊക്കെ ദീർഘ ശ്വാസമെടുത്തു കണ്ണടച്ച് അഭയം തേടുന്നത് അവിടെയാണ്.

എപ്പോഴും മൗനമായി സഞ്ചരിക്കാനാണു എനിക്കിഷ്ടം. എന്റെ വിചാരങ്ങൾ ചിന്തകൾ അതങ്ങനെ പാറിപറന്ന് അതിൽ ലയിച്ചു അതൊരു വല്ലാത്ത അനുഭവമാണ്. പക്ഷേ അതിൽ ലയിച്ചിരിക്കാൻ ഒരിക്കൽ പോലും പറ്റുന്നില്ല. കടമകളുടെ ബന്ധനത്തിൽ വീണ്ടുമെൻ മൗനം വഴിമാറി സഞ്ചരിക്കും. ആൾക്കൂട്ടത്തിന് നടുവിൽ ഒറ്റപ്പെട്ടു പകച്ചു നിൽക്കുന്ന അവസ്ഥയാണു പലപ്പോഴും.

ദേവൂ, എന്ന വിളിയിൽ തുടങ്ങി ദേവൂ കിടക്കാനായില്ലേ ഇനിയും?
എന്നുള്ള ചോദ്യത്തിലവസാനിക്കുന്ന ദിനങ്ങൾ. പതിരുത്തിയഞ്ചു വർഷം ഇനിയും മാറ്റങ്ങളില്ലാതെ അങ്ങനെ പോകുന്നു.
ഫോൺ ശബ്ദിച്ചപ്പോൾ ആണ് ചിന്തകളിൽ നിന്നുണർന്നത്.
ആ ശബ്ദത്തിന് വല്ലാത്ത കനമുണ്ട് ചോദിക്കുന്നതിനെല്ലാം മറുപടി പറഞ്ഞു.

“എന്നാണ് വരുന്നത്?”
“അമ്മക്ക് സുഖമില്ല.”

അവിടെനിന്നു പിറുപിറുക്കൽ കേട്ടു.

“നിനക്കു സൗകര്യമുള്ളപ്പോൾ വാ”
ഫോൺ കട്ടായി.
അതങ്ങനെയാണല്ലോ രണ്ടു ദിവസം ഇവിടെ വന്ന് നിൽക്കാൻ തുടങ്ങുമ്പോൾ അമ്മയുടെ മുഖവും പ്രഭേട്ടന്റെ മുഖവും കടന്നൽകുത്തേറ്റ് പോലെയാവും.ആദ്യമൊക്ക സ്നേഹത്തിന്റെ ഭാഷയിൽ ആയിരുന്നു, പിന്നീട് അതൊരു വിലക്കായി, ഇപ്പൊ ആജ്ഞയായി.എന്താണ് ചെയ്യേണ്ടത്. കല്യാണം കഴിക്കുന്നതോടെ സ്വന്തം വീടും അച്ഛനും അമ്മയും ആരുമല്ലാതാവുമോ?

ഒന്നും ചെയ്യാനില്ലാത്ത പോലെ വെറുതെ കുറച്ചുനേരം അവിടെയിരുന്നു.നാളെ മുതൽ ഓൺലൈൻ ക്ലാസ്സ് തുടങ്ങുകയാണ് വീണ്ടും തിരക്കിൽ നിന്ന് തിരക്കിലേക്ക് അവിടെ പോയി നിന്നാൽ തിരക്കുകളിൽ നിന്ന് എനിക്ക് ഓൺലൈൻ ഓൺലൈൻ ക്ലാസ്സ് എടുക്കാൻ പറ്റുമോ എന്ന് തന്നെ സംശയമാണ്. ഇവിടെ ആകുമ്പോൾ അമ്മയ്ക്കും ഒരു തണലാകും എന്താണ് ചെയ്യേണ്ടത് മനസ്സിൽ വലിയൊരു വടംവലി നടക്കുന്നു അമ്മയെ ഒറ്റയ്ക്ക് വിട്ടു പോകാനും വയ്യ താൻ അവിടെ ഇല്ലെങ്കിൽ മക്കളുടെ കാര്യങ്ങൾ ആകെ ഒരു വടം വലിയാണ്.എന്തെല്ലാം ഉറപ്പിച്ചു പോന്നതാണ് പക്ഷേ എന്നിട്ടും മനസ്സിനെ പിടിച്ചു വലിക്കുന്നു.
അമ്മയുടെ മുഖം ഓർക്കുമ്പോൾ അതുമൊരു നീറ്റൽ.ചിലപ്പോൾ തോന്നും ഒന്നും വേണ്ടായിരുന്നു എന്നു.ഒരു താലി കഴുത്തിൽ വീണു, അതോടുകൂടി എന്തെല്ലാം ഭാരങ്ങൾ ആണ് ഒരു പെണ്ണിനു വന്നുചേരുക?, ആരെയൊക്കെ സന്തോഷിപ്പിച്ചാൽ ജീവിക്കാൻ കഴിയും?
ഭർത്താവ്,അമ്മ, അച്ഛൻ, നാത്തൂൻ, അനിയന്മാർ,കുടുംബങ്ങൾ എത്രയെത്ര ബന്ധങ്ങൾ.ബന്ധങ്ങൾ പലപ്പോഴും ബന്ധനങ്ങൾ ആവുന്നു.
എത്ര സന്തോഷത്തോടെ പാറിനടന്നൊരു ചിത്രശലഭമാണ്, ഇപ്പൊ കൂട്ടിലടച്ച കിളിയെ പോലെ.
പ്രഭേട്ടന് എന്നെ കണ്ടു ഇഷ്ടമായാണ് കല്യാണം ആലോചിച്ചു വന്നത്. സൗന്ദര്യമുള്ള പാറിക്കളിക്കുന്ന ഒരു ശലഭത്തെ പോലെ ഓടി നടന്ന ഒരു പെൺകുട്ടി.എനിക്ക് ഓർമ്മ വയ്ക്കുമ്പോൾ അച്ഛനില്ല.അച്ഛൻറെ വാത്സല്യം അധികം അനുഭവിക്കാൻ കഴിയാത്ത ഒരു പെൺകുട്ടിയായിരുന്നു ഞാൻ. അച്ഛന്റെ വീട്ടുകാർ വിശേഷങ്ങളിൽ മാത്രം വരും പോകും.പിന്നെ അമ്മയും ഞാനും അമ്മാമയുടെ കൂടെ ആയിരുന്നു. അമ്മയുടെ ഏക സഹോദരൻ.അമ്മാമ്മ നല്ല മനസുള്ള ഒരാളായിരുന്നു അമ്മാമയും അമ്മായിയും അവരുടെ മക്കളുടെ കൂടെ ഞാനും വളർന്നു.

തറവാട് ഭാഗം വെച്ചപ്പോൾ അമ്മാമയാണ് പറഞ്ഞത്.
“ലളിതക്കു ഭർത്താവ് ഒന്നുമില്ലല്ലോ നമ്മുടെ അടുത്തു തന്നെ നിൽക്കട്ടെ തറവാട് അവൾക്ക് കൊടുത്തേക്ക്.”
അങ്ങനെ തറവാട് അമ്മയ്ക്ക് കിട്ടി. അമ്മാമയും മക്കളും അമ്മായിയും കുറച്ചകലെ ചെറിയൊരു വീട് ഉണ്ടാക്കി അതിൽ താമസമാക്കി.
അമ്മാമ പഞ്ചായത്ത്‌ ഓഫീസിലെ ക്ലർക്ക് ആയിരുന്നു.അമ്മാമക്ക് മൂന്നു മക്കളാണ് രണ്ടാണും ഒരു പെണ്ണും. രണ്ടാളും കല്യാണം കഴിച്ചു ജോലിക്ക് കിട്ടി നല്ല നിലയിലാണ്.മൂത്തത്
മകൾ ആണ് മായ,ഞാനും അവളും ഏകദേശം സമപ്രായക്കാർ ആണ്

അവളുടെ കല്യാണം കഴിഞ്ഞു അവളും വിദേശത്താണ് അമ്മാമയും അമ്മായിയും ചെറിയ മകൻ ദിനേഷിന്റെ കൂടെയാണ്.

അത്താഴം കഴിച്ചു ഉമ്മറത്തെ ലൈറ്റ് ഓഫാക്കി അകത്തെ മുറിയിലേക്ക് ചെന്നു.കട്ടിലിനോട് ചേർന്ന മേശയിൽ കുറേ പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട് പണ്ടുകാലത്ത് ശേഖരിച്ചുവച്ച ആ പുസ്തകങ്ങൾ. അതെല്ലാം വെറുതെ പൊടിതട്ടി വെച്ചു.
അറിയാതെ കയ്യിൽ തടഞ്ഞത് എംടിയുടെ മഞ്ഞ് എന്ന നോവലാണ് ഇനി എന്തായാലും ഇതിൽ കൂടാം.
വിമലയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ആവലാതികളും പ്രണയവും എല്ലാം മഞ്ഞു പോലെ എന്നിലേക്ക് ഒഴുകി ഇറങ്ങി എപ്പോഴോ ഞാൻ ഉറങ്ങി പോയിരുന്നു.നേരം വൈകിയാണ് കണ്ണ് തുറന്നത് ഒരുപാട് ദിവസത്തിനുശേഷം നല്ലൊരു ഉറക്കം കിട്ടിയ പോലെ തോന്നി.എണീക്കാൻ മടിച്ചു കുറച്ചു നേരം കൂടി വെറുതെ കിടന്നു.
അലസമായി പെയ്യുന്ന മഴയുടെ താളം, ഓടിന്റ ഇടയിലൂടെ ഊർന്നിറങ്ങുന്ന കുഞ്ഞു തുള്ളികൾ മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ വികാരങ്ങൾ വന്നു നിറഞ്ഞു…

സുബി വാസു, നിലമ്പൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: