17.1 C
New York
Saturday, October 16, 2021
Home Literature മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

✍സുബി വാസു, നിലമ്പൂർ

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം. വിഷമം കൂടിയാൽ ചിലപ്പോൾ അസുഖത്തെ അത് കാര്യമായി ബാധിക്കുകയും ചെയ്യും അതുകൊണ്ട് തന്നെ എല്ലാം മറച്ചുവെച്ചുകൊണ്ടാണ് അവൾ എന്നോട് സംസാരിച്ചത്.ചെറിയൊരു അറ്റാക്ക് എന്ന രീതിയിലായിരുന്നു അപ്പച്ചനോടും അമ്മച്ചിയോടും പറഞ്ഞിരുന്നത്.മനസു വിഷമിപ്പിക്കുന്നതും പറയാറില്ല ഭാരമുള്ള കാര്യങ്ങളൊന്നും ചെയ്യാൻ സമ്മതിക്കില്ല.

സ്വയം നീറിക്കൊണ്ട് ഓരോ ദിവസവും അവൾ ഞങ്ങളുടെ വീട്ടിൽ സന്തോഷം തീർക്കും. ഭക്ഷണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇടയ്ക്കു ഞാനും ജയനും കമ്പനി കൂടുകയുണ്ടായിരുന്നു. ജയനോട് അവൾ എല്ലാം തുറന്നു പറഞ്ഞാശേഷം അവനും കൂടെ നിന്നു.
ഇടയ്ക്കു അവളെറിയാതെ ഒരു പെഗ് കഴിക്കാൻ പോലും അവൻ സമ്മതിക്കൂല.

“എടാ ആ പെണ്ണ് അവള് നിനക്കു വേണ്ടിയാ ഈ പറയുന്നത്. അതിനോട് ഇത്തിരിയെങ്കിലും നീതി കാണിക്ക് നീ “
ചിലപ്പോൾ തോന്നും ഓവർ കയറിങ് ആണെന്ന്. ദേഷ്യം വരും ദേഷ്യം കാണിക്കും. അപ്പോഴൊക്കെ ഒന്നും പറയാതെ നിറഞ്ഞ കണ്ണുകൾ ഒളിപ്പിച്ചു ഉള്ളിലേക്ക് വലിയും.

അമ്മച്ചി എന്നെ വഴക്കു പറയും. നമ്മളെ വഴക്കു പറഞ്ഞാൽ നമുക്ക് നോവ്വാത്തതു നമ്മുടെ അമ്മയുടെ വഴക്കുകൾ ആയിരിക്കും. ഒന്നുകിൽ അതിനെ തമാശക്കൊണ്ട് നേരിടും അല്ലെങ്കിൽ സ്നേഹം കൊണ്ട്, പുന്നാരാവാക്കുകൾ കൊണ്ട് നേരിടും.

എപ്പോഴും വഴക്ക് പറയും.
നിനക്ക് ഒരുനേരെമെങ്കിലും കൊച്ചിനെ കരയിക്കാതെ, അതിനോട് വഴക്കിടാതെ ഇരിക്കാൻ മേലെ. ചിലപ്പോൾ ചെവി പിടിച്ചു തീരുമും.

അപ്പനും അമ്മയുംഎല്ലാം അവൾക്ക് സപ്പോർട്ട് കൊടുത്തു കൂടെ നിന്നു.
അപ്പച്ചനു എല്ലാം അറിയാമായിരുന്നു. കാരണം പറയാതിരിക്കാൻ പറ്റുമായിരുന്നില്ല. ഹാർട്ട്‌ ട്രാൻസ്‌പ്ലാന്റ് എന്നൊരു ഓപ്ഷൻ മാത്രമേ ഒള്ളൂ. അതുകൊണ്ട് അപ്പച്ചനോട് കാര്യങ്ങളൊക്കെ സംസാരിച്ചു.അറിഞ്ഞപ്പോൾ അപ്പച്ചനും തളർന്നു. പക്ഷേ അവളുടെ ധൈര്യം, അപ്പച്ചനെ അവള് എല്ലാം പറഞ്ഞു ധൈര്യം കൊടുത്തു. അവളുടെ വാക്കുകൾ അപ്പച്ചനെ ഒരുപാട് ധൈര്യശാലി ആക്കി.

“നമുക്ക് ശ്രമിക്കാം മോളെ, അവനെ തിരിച്ചുകൊണ്ടുവരണം എൻറെ സകല സ്വത്തുക്കൾ വിറ്റിട്ടായാലും അവനു വേണ്ടി നമുക്ക് ചെയ്യാം.”

ഹൃദയം മാറ്റിവെക്കണം താൽക്കാലികമായി പേസ്മേക്കർ വെക്കാം.
ഹൃദയം മാറ്റി വെക്കണം എന്നുള്ളതു ഇന്നത്തെ കാലത്തു നടക്കുന്ന സാധരണ സംഭവമാണ് പക്ഷേ ഡോണറെ കിട്ടണം. അതുകൊണ്ടുതന്നെ അതിനായിട്ടാണ് പിന്നീടുള്ള ശ്രമം നടന്നത് പല ആശുപത്രികളും എനിക്ക് യോജിച്ച ഹൃദയം കണ്ടെത്താനായി അവളും അപ്പച്ചനും ശ്രമിച്ചിരുന്നു. സർക്കാർ ഹോസ്പിറ്റലിൽ മൃതസഞ്ജീവനി പദ്ധതിയിൽ രെജിസ്റ്റർ ചെയ്തിട്ടു.ജയനും ഓട്ടത്തിൽ ആയിരുന്നു.

പക്ഷേ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇടയ്ക്കു വേദന വരും അവള് ഇജെക്ഷൻ തരും. ഇടയ്ക്കിടെ ചെക്കപ്പിന് പോവും തിരിച്ചു വരും. ഡ്രൈവ് ചെയ്യാനും സമ്മതിച്ചിരുന്നില്ല. വീട്ടിൽ കംപ്ലീറ്റ് റസ്റ്റ്‌ അനങ്ങാൻ സമ്മതിച്ചിരുന്നില്ല.

അങ്ങനെ ഒരു ദിവസം ഞാനും ആനിയും അപ്പച്ചനും, അമ്മച്ചിയും കുട്ടികളും എല്ലാവരും ആയിട്ടാണ് ചെക്കപ്പിന് പോയത്. അപ്പച്ചൻ ആയിരുന്നു കാർഓടിച്ചിരുന്നത്.ഞാനും അപ്പച്ചനും ആനിയും ആണ് സാധാരണ ചെക്കപ്പിനു പോകാറ് പക്ഷേ അന്ന് മക്കളും വാശി പിടിച്ചു കൂടെ വരണമെന്ന്. പിന്നെയുള്ളത് അമ്മച്ചിയാണ് അമ്മച്ചിയും കയറി.
കുറെ ദിവസമായി അവരെയും കൊണ്ട് പുറത്തേക്ക് പോയിട്ട്.പിന്നെ അപ്പച്ചൻ സമ്മതം മൂളി.ഞങ്ങൾ എല്ലാരും കൂടെ ചെക്കപ്പിനു വേണ്ടി പോയി…..അന്നത്തെ ആ ദിവസം….

ചുട്ടു പൊള്ളിക്കുന്ന ഓർമ്മകൾ, ആ ഓർമ്മകളുടെ കനൽ അവന്റെ മനസിനെ വല്ലാതെ ഉലച്ചു.ആൽബിയുടെ കണ്ണുകൾ നിറഞ്ഞു അതൊരു നീർചാലായി ഒഴുകി. അവന്റെ ദുഃഖം കണ്ടിട്ടാണോ അറിയില്ല മഴയുടെ ശക്തി കൂടി. ഇടയ്ക്കു വീശിയ കാറ്റിൽ മഴചാറലുകൾ ഞങ്ങളെ നനച്ചു. വരാന്ത പകുതിയോളം നനഞ്ഞു. ആൽബിയുടെ സങ്കടം എന്നിലേക്ക് പടരുന്നതറിഞ്ഞു.
ഒന്നാശ്വസിപ്പിക്കാൻ കൂടെ കഴിയാതെ ഞാനും.
ജയൻ ദൃതിയിൽ നടന്നു വരുന്നത് കണ്ടു. അവൻ കൈകൊണ്ട് അങ്ങോട്ട്‌ വരാൻ ആംഗ്യത്തിൽ പറഞ്ഞു.
ഞാൻ ആൽബിയുടെ കസേരയിൽ പിടിച്ചു പതുക്കെ ഉരുട്ടി നടന്നു. നേരെ സ്കൂളിലെ സ്റ്റേജിന്റെ അവിടെക്കാണ് പോയത്. സ്റ്റേജിനോട് ചേർന്നു വിശാലമായ ഓഡിറ്റോറിയം ഉണ്ട് അവിടെ ഇരുന്നാൽ മഴചാറ്റാൽ കൊള്ളില്ല.

ജയനും ഞാനും ചേർന്നു ആൽബിയെ പതുക്കെ അവിടെ എത്തിച്ചു. ജയൻ ടൗവൽ എടുത്തു അവനെ തുടച്ചു വേറൊരു ടൗവൽ കൊണ്ട് പുതപ്പിച്ചു.
ആൽബി..
ജയന്റെ ആ വിളിയിൽ ഒരു കൂടപ്പിറപ്പിന്റെ വാത്സല്യം മുഴുവനുമുണ്ടായിരുന്നു.

നീ വിഷമിച്ചാൽ അവൾക്കാണ് വേദന, അവളുടെ ഹൃദയം നോവിക്കരുത്. നീ സന്തോഷത്തോടെ ഇരിക്കാനാ അവളീ ഭൂമിയിൽ അതു വച്ചിട്ട് പോയത്.
ഞാൻ ഒന്നും മനസിലാകാതെ ജയനെ നോക്കി.
എന്താ ജയൻ എന്താണ് സംഭവിച്ചതു.?

ദേവൂ..വലിയൊരു ദുരന്തത്തിന്റെ ബാക്കിയാണ് ആൽബി. ഇവനെ ഇങ്ങനെ തിരിച്ചുകിട്ടാൻ ഒത്തിരി കഷ്ടപ്പെട്ടു.മനസു നോവതെ എനിക്കതു പറയാൻ കഴിയില്ല. മറക്കണം, മറക്കണം ന്നു പറയുമ്പോൾ കൂടുതൽ തെളിവോടെയാണു ഓരോന്നും മനസിലേക്ക് വരുന്നത്.
ചിലപ്പോൾ ദൈവം വളരെ ക്രൂരനാണെന്നു തോന്നും. ഇങ്ങനെ ശിക്ഷിക്കാൻ മാത്രം എന്തു തെറ്റാണു ഞാൻ ചെയ്തത്.?
ജയാ എന്താണ് ആൽബിയുടെ ജീവിതത്തിൽ പിന്നെ സംഭവിച്ചതു?
ജയൻ ആൽബിയെ നോക്കി പറഞ്ഞുകൊടുക്ക് എന്നർത്ഥത്തിൽ അവൻ തലയാട്ടി.

ആനി വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെയായിരുന്നു ചെക്കപ്പ് എല്ലാം ചെയ്തു കൊണ്ടിരുന്നത്. എറണാകുളത്ത് പരിചയമുള്ള ഒരുപാട് കാർഡിയക്ക് ഡോക്ടർമാരുണ്ട്,പിന്നെ അവൾ വർക്ക് ചെയ്യുന്നത് കൊണ്ട് തന്നെ ഹോസ്പിറ്റലിൽ ഒരുപാട് ആനുകൂല്യങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ഹോസ്പിറ്റലിൽ ചികിത്സ തുടരാൻ തീരുമാനിച്ചു.അപ്പച്ചൻ അവനുവേണ്ടി പൈസ ഉണ്ടാക്കാനുള്ള ഓട്ടത്തിലായിരുന്നു. ആനിയുടെ അമ്മയും കൂടപ്പിറപ്പുകളും സഹായിക്കാൻ മുന്നോട്ടു വന്നു.എല്ലാം റെഡിയായി ഇനിയൊരു ഡോൺറെ കിട്ടിയാൽ മതി.അതിനായി കയറി ഇറങ്ങാത്ത വാതിലുകൾ ഇല്ല.

അതിനിടയിൽ ഇടയ്ക്കു പോകുന്ന ചെക്കപ്പിന് എല്ലാവരും ഒരുമിച്ചാണ് പോയത്.അന്ന് എല്ലാം കഴിഞ്ഞു തിരിച്ചുവരുമ്പോഴാണ് മക്കളും ആനിയും കടലു കാണാൻ പോണം എന്ന് പറഞ്ഞത് അവൻ സമ്മതിച്ചു. അതിനിടയിൽ ആൽബി എന്നെ വിളിച്ചു

ആനിയുടെ വലിയൊരു ആഗ്രഹമായിരുന്നു അവർ മൂക്കുത്തി വേണം എന്നുള്ളത്.

അവളുടെ കുഞ്ഞോരു ആഗ്രഹം അതൂടെ സാധിക്കാൻ കഴിഞ്ഞില്ല ദേവൂ.. ഞാൻ ഞാനൊരു നല്ല ഭർത്താവ് ആയിരുന്നില്ല.

എനിക്ക് പൊതുവേ മൂക്കുത്തിയോട് വലിയ താൽപര്യമില്ലാത്തതുകൊണ്ട് ഞാൻ അതിനൊന്നും സമ്മതം മൂളിയില്ല.

ആൽബി എന്ന് വാങ്ങിത്തരുന്നോ അന്ന് ഞാൻ മൂക്ക് കുത്തും
അവളും വാശിപിടിച്ചു.

അപ്പച്ചനും അമ്മച്ചിയും മക്കളെയും കടൽ ക്കരയിൽ വിട്ടു ഞാനും ആനിയും പോയി.അപ്പോഴേക്കും ജയനും വന്നിരുന്നു. ഞങ്ങൾ രണ്ടാളും പോയി മൂക്കുത്തി സെലക്ട് ചെയ്തു വാങ്ങിച്ചു.ആനിയുടെ സന്തോഷം കാണായേണ്ടതായിരുന്നു.
പക്ഷേ അന്ന് മൂക്ക് കുത്താൻ പറ്റിയില്ല.
ജുവെല്ലരിയിൽ നിന്നിറങ്ങുമ്പോൾ അവൾ ചോദിച്ചു.
“ഇന്ന് പുറത്തുന്നു കഴിച്ചാലോ “

കഴിച്ചാലോ.. ഞാനും ചോദിച്ചു.

എനിക്ക് കുറച്ചു തിരക്കുകൾ ഉണ്ടായിരുന്നു. സ്കൂളിലേക്ക് കുറച്ചു സാധങ്ങൾ എടുക്കാൻ വേണ്ടി ഇവരെ വിട്ടു ഞാൻ പോയി.

ഭക്ഷണത്തിനു കർശന നിയന്ത്രണങ്ങലുള്ളത് കൊണ്ടുതന്നെ ഞാൻ ഫ്രൂട്ട് സലാഡ് മാത്രം കഴിച്ചു.എന്നും രാത്രിയിൽ ലഘുവായ വിഭവങ്ങൾ മാത്രമേ കഴിച്ചിരുന്നുള്ളൂ.

എന്റെ മക്കളും അപ്പച്ചനും അമ്മച്ചിയും അന്നത്തെ അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.എല്ലാവരും ഒത്തിരി ഒത്തിരി സന്തോഷിച്ചാണ് മടങ്ങിയത്. പക്ഷേ അതൊരു വലിയ ദുരന്തത്തിലേക്ക് ആവും എന്ന് ആരും വിചാരിച്ചില്ല.

കനത്ത ഇരുട്ട് വീണു തുടങ്ങിയിരുന്നു. അങ്ങിങ്ങായി കാണുന്ന ചെറിയ പ്രകാശം. തണുത്തകാറ്റ് , കാറിന്റെ വിന്ഡോഗ്ലാസ്സ് ഉയർത്തിവെച്ച് യാത്ര സുന്ദരമായ ഒരു രാത്രിയാത്ര.

ഹൈവേയിൽ വെച്ചാണ് അപകടം നടന്നത്. എനിക്ക് പെട്ടെന്ന് എന്തോ ഹൃദയത്തിൽ ഒരു മിന്നൽപിണർ പോലെ തോന്നി.
അമ്മേ…

ഞാൻ അലറി. എന്റെ വേദനയുടെ തീവ്രത അപ്പച്ചൻ പെട്ടന്ന് വണ്ടി തിരിച്ചു. അമ്മച്ചി കൊന്തയിൽ തെരുപിടിപ്പിച്ചു. ആനി എന്റെ ഹൃദയത്തിൽ കൈവച്ചു അമർത്തികൊണ്ടിരുന്നു. ഇടക്ക് ജയനെ വിളിച്ചു ഹോസ്പിറ്റലിൽ വിളിച്ചു.

അപ്പച്ചൻ ആക്‌സിലേറെട്ട്ടർ അമർത്തി ഹോൺ കൊടുത്തു കൊണ്ടേ ഇരുന്നു. പെട്ടെന്ന് കുറുകെ ചാടിയ ഒരു ബൈക്കിനെ വെട്ടിച്ചു സൈഡ് മാറി പിന്നിൽ നിന്നും ഒരു വണ്ടി ഇടിച്ചു.ഇടിച്ചത് ഒരു ലോറി ആയിരുന്നു. കാറിന്റെ നിയന്ത്രണം വിട്ടു വേറൊരു ലോറിയുടെ അടിയിൽ ചെന്നു കയറി.പിന്നെ എന്താണ് സംഭവിച്ചതെന്നു എനിക്കറിയില്ല. ഞാൻ ഉറക്കമുണരുമ്പോൾ രണ്ടാഴ്ച്ച കഴിഞ്ഞു.

പിന്നെ എല്ലാം ജയൻ പറഞ്ഞാണ് അറിഞ്ഞത്.

വണ്ടി വെട്ടിപൊളിച്ചു പുറത്തെടുക്കുമ്പോൾ എനിക്കും ആനിക്കും മാത്രം ജീവന്റെ തുടിപ്പ് അവശേഷിച്ചു.അപ്പച്ചനും അമ്മച്ചിയും മക്കളും സ്പോട്ടിൽ തന്നെ.
എന്റെ ആനിയുടെ ജീവന്റെ തുടിപ്പ് എനിക്ക് വേണ്ടി ആയിരുന്നു. മരിക്കുമ്പോൾ പോലും എന്നെ പൊതിഞ്ഞു പിടിച്ചു അവള്.

മസ്തിഷ്ക മരണം ആയതിനാൽ അവളുടെ ഹൃദയം എനിക്ക് തുന്നിചേർത്തു. പക്ഷേ നട്ടെല്ലിന് ക്ഷതം സംഭവിച്ചു പാരാലൈസ്ഡ് ആയി.

അന്ന് ഹൃദയംപൊട്ടി മരിച്ചിരുന്നെങ്കിൽ…

ഇല്ല മരിക്കാൻ ദൈവം കൂടെ സമ്മതിക്കണ്ടേ നമ്മുടെയൊക്കെ വിധിഎഴുതുന്ന ഒരാളുണ്ടല്ലോ. അയാൾ അറിയാതെ ഒരില പോലും അനങ്ങില്ല.

അന്നത്തെ ആ ആഘാതത്തിൽ ഇവന്റെ മനസിന്റെ താളംതെറ്റി തുടങ്ങി. ആ സമയത്താണ് ഫാദർ സേവ്യർ എത്തിയത്. പിന്നെ ആനിയുടെ അമ്മയുടെ സ്നേഹം, പരിചരണം..
ചിലപ്പോൾ ദൈവം വളരെ കാരുണ്യമുള്ളവനാണെന്നു തോന്നും. ഫാദർ സേവ്യർ, എന്റെ ജയൻ, ആനിയുടെ അമ്മ എത്രയോ കരുണയുള്ള മുഖങ്ങൾ….

മൗനസഞ്ചാരി – അവസാന ഭാഗം നാളെ ..

✍സുബി വാസു, നിലമ്പൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...
WP2Social Auto Publish Powered By : XYZScripts.com
error: