17.1 C
New York
Thursday, October 28, 2021
Home Literature മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

✍സുബി വാസു, നിലമ്പൂർ

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്താണ് താൻ ഇങ്ങനെ?
ആൽബിയെ നോക്കുമ്പോൾ അവൻ തന്നെ തന്നെ സൂക്ഷിച്ചു നോക്കുകയാണ് ആ നോട്ടം നേരിടാനാവാതെ തലകുനിച്ചു. തന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കുകയാണ് ആ കണ്ണുകൾ തന്നെ പഠിക്കുകയാണു.

” ശരിയാണ് ആൽബി, നീ പറഞ്ഞത് ശരിയാണ് ഞാനിപ്പോ എനിക്കുതന്നെ ഒരു സമസ്യയായി.
എന്നെ എനിക്ക് തന്നെ അറിയുന്നില്ല. ഞാൻ ആരാണെന്ന് പോലും ചില സമയങ്ങളിൽ ഞാൻ മറന്നുപോകുന്നു.

എന്റെ മൗനത്തിന്റെ തടവറയിൽ എന്റെ വാക്കുകൾ ശ്വാസംമുട്ടുന്നു. എന്റെ മൂകത, അതെന്നിൽ സൃഷ്ടിക്കുന്ന ഏകാന്തത, അതിൽ ഞാനലയുന്ന ചിന്തകൾ എല്ലാം ഒരുവേള വാക്കുക്കുകളായി പുറത്തേക്കു പ്രവഹിച്ചെങ്കിൽ, പക്ഷേ അവിടെ ആരാണ് എന്നെ കേൾക്കുന്നത്? മനസിലാക്കുന്നത്?. കേട്ടവർ എല്ലാവരും ചിരിക്കും ഭ്രാന്താണെന്ന് മുദ്രകുത്തും. വേണ്ട വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ഞാനിങ്ങനെ ശ്വാസം കിട്ടാതെ പിടഞ്ഞോട്ടെ എന്റെ ചിന്തകൾ മൗനമായി സഞ്ചരിക്കട്ടെ…. ഈ ഏകാന്തതയിൽ ഞാനുമൊരു മൗനസഞ്ചാരിയായി എന്റെ വഴികളിൽ യാത്ര തുടരട്ടെ..
എന്നെ മനസ്സിലാക്കുന്നവർ മനസ്സിലാക്കുന്നില്ല എന്ത് ചെയ്യാം ആൽബി ഞാൻ ഇങ്ങനെ ആയിപ്പോയി ആ പഴയ ദേവു അവളെ എനിക്ക് നഷ്ടമായി.”

“ആ പഴയ ദേവൂനെയാണു എനിക്കിഷ്ടം തുള്ളിക്കളിച്ചു ഒരു പൂമ്പാറ്റയെ പോലെ പാറി നടന്ന നീ. ഇപ്പൊ നിന്നെ കണ്ടപ്പോൾ,ആ മാറ്റം ഉൾകൊള്ളാൻ കഴിയുന്നില്ല ദേവൂ.”

“എനിക്ക് തന്നെ ഉൾകൊള്ളാൻ കഴിയുന്നില്ല ആൽബി,മാറ്റം അനിവാര്യമായ ഒന്നാണ്. പ്രകൃതി പോലും നിമിഷങ്ങൾ കൊണ്ട് മാറുന്നില്ലേ, പിന്നെയാണോ ഞാൻ മനുഷ്യൻറെ ജീവിതം ഇങ്ങനെയാണ്. ജനനം ബാല്യകൗമാര യൗവന വാർദ്ധക്യത്തിൽ ഇങ്ങനെ പോകണം.
എല്ലാം നേടണം,നേടിയെടുക്കാനുള്ള ഓട്ടപ്പാച്ചിലിൽ പക്ഷേ എന്തെല്ലാമോ നഷ്ടപ്പെടുത്തികൊണ്ട് എന്തൊക്കെയോ നേടുന്നു.
ഈ ഓട്ടത്തിനിടയിൽ അവസാനം ചില തിരിച്ചറിവുകൾ ഉണ്ടാവും.ആ തിരിച്ചറിവ് ചിലപ്പോൾ നമുക്ക് കിട്ടുന്നത് വളരെ വൈകി ആയിരിക്കും,അല്ലെങ്കിൽ എല്ലാം അവസാനിച്ച ശേഷം ആയിരിക്കും.”
“ദേവൂ.. നീ എത്ര മനോഹരമായിട്ടാണ് സംസാരിക്കുന്നത്.ജീവിതമെന്ന സമസ്യ നാളെ എന്തെന്നറിയാതെ എന്നാൽ നാളായിലേക്ക് കണ്ണുകൾ തുറന്നു ഇന്നിൽ ജീവിക്കാൻ മടിക്കുന്നവർ.ഉദാഹരണം തേടി എങ്ങും പോകണ്ട എൻറെ കാര്യം തന്നെ നോക്കിയാൽ മതി. പക്ഷേ ദേവൂ
നീ എന്തിനാണ് വിഷമിക്കുന്നത് ഭർത്താവ് രണ്ടു കുട്ടികൾ അവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കാം. പ്രശ്നങ്ങൾ ഉണ്ടാവും ദാമ്പത്യജീവിതം അല്ലേ പല പ്രശ്നങ്ങൾ ഉണ്ടാവും.”

“അതെല്ലാം ഞാൻ മനസിലാക്കിയത് കൊണ്ടാണ് വഴിമാറി സഞ്ചരിച്ചത്. പക്ഷേ എല്ലായിടത്തും ഒറ്റപ്പെടലും അവഗണനയും അതു സ്വന്തമെന്നു കരുതിയവരിൽ നിന്നുപോലും ഉണ്ടാവുമ്പോൾ പിടിച്ചുനിൽക്കാൻ വഴിമാറി സഞ്ചരിക്കണം. അവിടെ വാക്കുകൾക്കു പ്രസക്തിയില്ല. മൗനത്തിനെ കൂട്ടുപിടിച്ചു എല്ലാം ഉള്ളിലൊതുക്കി നടക്കണം.മറ്റുള്ളവരെമാറ്റിയെടുക്കുന്നതിലും നല്ലത് സ്വയം മാറുന്നതാണ് “

“ഇതൊക്കെ മിക്കവാറും കുടുംബങ്ങളിൽ ഉണ്ടാവും.കൂടുതലും സ്ത്രീകൾ തന്നെയാണ് ഒറ്റപ്പെട്ടു പോകാറ്.എത്ര ചിരിച്ചുനിൽക്കുന്ന മുഖത്തിന്‌ പിന്നിലും കണ്ണീർ വാർക്കുന്ന ഒരുപാട് മനസ്സുകൾ ഉണ്ട്.എനിക്കതറിയാം ദേവൂ. പാവം അവളെ ഞാൻ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് എന്നിട്ടും അവൾ… “

അവൻ പാതിയിൽ നിർത്തി., അവന്റെ വാക്കുകൾ ഇടറി.കണ്ണിലെ നനവ് അവൾ കാണാതെ തുടച്ചു.

“ആൽബി,എൻറെ ചിന്തകൾ അതാണ് എന്നെ വഴിതെറ്റിക്കുന്നത്. ഞാൻ എന്നെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. അതു പലപ്പോഴും ഇങ്ങനെ ആകാശംമുട്ടെ പറന്നു പോകുന്നു.ഇടയ്ക്കു അതൊരു വലിയ ചുഴിയായി രൂപപ്പെടും. പിന്നെ ആ ചുഴിയിൽ കിടന്നു ശ്വാസം മുട്ടും “

” നീ നിന്റെ ചിന്തകളും, മനസും ഒരു കടലാസ്സിൽ പകർത്തിവെക്കു അതാണ് നിൻറെ അസുഖത്തിനുള്ള മരുന്ന്.”

“ശരിയാണു ആൽബി ഞാൻ ചിലപ്പോഴൊക്കെ എന്നെ തന്നെ മറന്നുകൊണ്ട് എന്റെ ചിന്തകൾ പകർത്താറുണ്ട്.ആ സമയം ഞാൻ അനുഭവിക്കുന്ന ആ സന്തോഷം ഉണ്ടല്ലോ അത് മതി എനിക്ക്. ശരിക്കുമൊരു പുനർജ്ജന്മം കിട്ടിയ അവസ്ഥയാണ് “

“നിനക്ക് വേറെ കുഴപ്പമൊന്നുമില്ല. എഴുത്തിന്റെ അസുഖമാണ്. ഈ എഴുത്തുകാരൊക്കെ ഇങ്ങനെ ആണ്. നീ എഴുത് നമുക്ക് പ്രശ്ദീകരിക്കാമെടോ. എന്റെ കഥ തനിക്കൊരു തുടക്കമാവും.”

“ആൽബി നീ പറയൂ നിനെക്കെന്താണ് സംഭവിച്ചത്?”

“പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട്
എവിടെ തുടങ്ങണം എന്ന് എനിക്കറിയില്ല നമ്മുടെ പത്താംക്ലാസ് മുതൽ തുടങ്ങേണ്ടി വരും.
കൗമാരം… അതൊരു കൗതുകലോകമാണല്ലോ കാണാനും, അറിയാനും എല്ലാം വല്ലാത്തൊരു കൗതുകം, അതിനപ്പുറം വലിയൊരു ത്വര.”

“അന്നെന്റെ മനസ്സിൽ പതിഞ്ഞ മുഖമാണ് നിന്റേതു.ദ അത് പ്രണയമാണോ, പ്രായത്തിന്റെ ചപലതയാണോ? ഇന്നുമെനിക്ക് അറിയില്ല.
നീ മനസ്സിലേക്ക് കടന്നു വന്നത്പോലും എനിക്കറിയില്ല.ചിലപ്പോൾ നീ എന്നോട് എടുത്ത സ്വാതന്ത്ര്യമാവാം, അല്ലെങ്കിൽ നിൻറെ പ്രസരിപ്പും ക്ലാസ്സിലെ കുസൃതികളും ആവാം. എങ്ങനെയോ നീ എൻറെ മനസ്സിൽ സ്ഥാനം പിടിച്ചു. നിന്നെക്കാണാനായി മാത്രം കാത്തുനിന്ന നിമിഷങ്ങൾ, നിന്നോടു സംസാരിക്കാൻ കണ്ടെത്തിയ കാരണങ്ങൾ
പക്ഷേ നീ ഇതൊന്നും അറിഞ്ഞില്ല.”

“അറിഞ്ഞില്ല എന്ന് പറയരുത്. എന്നെ തേടി വന്ന ഓരേ നോട്ടത്തിലും വേറൊരു ഭാവം ഞാൻ കണ്ടിരുന്നു. വരാൻ ഒരൽപ്പം വൈകിയാൽ, കാത്തുനിന്നു മടുക്കുമ്പോൾ തിരിഞ്ഞു നടക്കുമ്പോൾ ആൽബി എന്ന വിളിയിൽ ഞാൻ അറിഞ്ഞിരുന്നു ഈ കണ്ണുകളുടെ തിളക്കം. ആ മുഖത്തെ സന്തോഷം.”

ആൽബി അവളെ നോക്കി പുഞ്ചിരിച്ചു.

“ആഹാ ന്നിട്ടും അഭിനയിക്കുകയായിരുന്നു ലേ”.

“അല്ല അഭിനയിച്ചതല്ല മനസ്സിൽ എവിടെയോ ചെറിയൊരു ഉറവ ഉണ്ടായിരുന്നു. പക്ഷേ പുറത്തെക്കു ഒഴുകാൻ പറ്റാത്ത വിധം ഞാനതു അടച്ചിട്ടു.പേടിയായിരുന്നു ഉള്ളിൽ.അന്നത്തെ നമ്മുടെ സമൂഹം ഞാനും നീയുമൊക്കെ പക്കാ ഓർത്തഡോൿസ്‌ കുടുംബങ്ങളിൽ ആയിരുന്നല്ലോ.”

ആൽബിയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു.

“എല്ലാ കാര്യങ്ങളും ഞാൻ പങ്കുവെച്ചിരുന്നത് ജയനോട് ആയിരുന്നു.നിനക്കറിയാലോ എൻറെ ആത്മാർത്ഥ സുഹൃത്ത് അവനായിരുന്നു.ആ സമയത്തു എന്റെ ശ്രദ്ധ നിന്നിലായത് കൊണ്ടാവണം അവളെ ഞാൻ ശ്രദ്ധിക്കാതെ പോയത്. “

“നീ പോയ ശേഷം ആണ് അവളിലേക്ക് എൻറെ ശ്രദ്ധ തിരിഞ്ഞത്. തിരിഞ്ഞതല്ല അവൾ തിരിച്ചതാണെന്നു പറയാം.പള്ളിയിലെ സ്ക്വയറിലെ പ്രാർഥന വേദികളിൽ,വേദപാഠ ക്ലാസ്സിൽ എല്ലാം ആ കണ്ണുകൾ എന്നെ തേടി വരുന്നത് ഞാനറിഞ്ഞു.പതിയെപ്പതിയെ ആ കാലുകളും എന്നെ തേടി വരാൻ തുടങ്ങി ഓരോ കാര്യങ്ങൾ,സംശയങ്ങൾ, ചോദ്യങ്ങൾ ചോദിച്ചു ഓടിവരും, ഞാൻ പറഞ്ഞു കൊടുക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കും അപ്പോഴൊക്കെ ആ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരിയുണ്ടാവും. ആ കണ്ണുകളിൽ തിളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു.

മെഴുകുതിരി പോലെ സ്വയം എരിഞ്ഞവൾ”

“ആനി!!!”

ദേവൂവിന്റെ നാവിൽനിന്നാ പേര് കേട്ടതും അവൻ അമ്പരന്നു.

“ദേവൂ നീ…”

“അറിഞ്ഞിരുന്നു. അവൾക്കെന്നോടുള്ള അകൽച്ച മായയാണു പറഞ്ഞു തന്നത്. പിന്നെ ഞാനും അവളെ ശ്രദ്ധിച്ചു തുടങ്ങി.ആ മിണ്ടപൂച്ചക്ക് നിന്നോടുള്ള ഇഷ്ടം അതറിഞ്ഞു കൊണ്ടുതന്നെ ഞാനും പതിയെ ഉൾവലിഞ്ഞു. ഞാനും നീയും ഉറ്റ സുഹൃത്തുക്കൾ മാത്രമാണെന്ന് ധരിപ്പിക്കാനുള്ള ഒരു ത്വരയായിരുന്നു പിന്നെ.”

“ദേവു എന്ന സങ്കല്പത്തിന് പുറത്തേക്ക് മറ്റൊരു സങ്കൽപം എൻറെ ഉള്ളിലില്ലായിരുന്നു അതുകൊണ്ടാവും ഞാൻ അതിലൊന്നും വലിയ ശ്രദ്ധ കൊടുത്തില്ല.”

“പക്ഷേ ഞാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് ഒഴിഞ്ഞു മാറി നടന്നത്.എന്തോ അവളോട് വല്ലാത്ത ഇഷ്ടമായിരുന്നു. ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. അവളുടെ പെരുമാറ്റം, വിനയം. എല്ലാവരോടും പുഞ്ചിരിച്ചുകോണ്ട് നടക്കുന്ന മാലാഖ”

“ശരിയാണ് ദേവൂ അവളൊരു മാലാഖയായിരുന്നു. ചെകുത്താന്റെ കൂടെ ജീവിക്കാൻ വന്ന മാലാഖ.”

✍സുബി വാസു, നിലമ്പൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: