തിരികെ നടക്കണം,
എനിക്കൊന്നുകൂടെ
തിരികെ നടക്കണം,
കാലം
കാത്തുവെച്ചതൊന്നും
കൈ നീട്ടി
വാങ്ങുവാനാവാതെ,
തിരികെ
ഒരുമടങ്ങി പോക്ക്.
പതിവായി
കാണുന്നതോ,
കേൾക്കുന്നതോ,
ഒന്നുകൂടെയില്ലാത്ത
പ്രയാണം
വരാമെന്നുറപ്പൊന്നു-
മില്ലാത്ത
തിരിച്ചുപോക്ക്,
കൂട്ടിനാരുമില്ല,
കൂട്ടിനുള്ളവരിൽ-
നിന്നൊരു ഒറ്റപെടൽ,
സ്വാർത്ഥതൻ തോന്നൽ
മടക്കയാത്രയിൽ
ഒന്നുതിരിഞ്ഞ്
നോക്കുന്നു
എന്നിലെയെന്നെ,
ഒരുവട്ടം കൂടി
തിരിച്ചറിയാനുള്ള
നോട്ടം
ജീവിക്കാൻ
പ്രേരിപ്പിക്കുന്നത്
എന്താണുള്ളതെന്ന
എത്തിനോട്ടം,
തനിയെ നടക്കാൻ
പഠിക്കണം
കാലം മായ്ക്കാൻ
ശ്രമിച്ചതൊക്കെ,
അവിടെയിവിടെ
കിടക്കുന്നു
തിരിച്ചു പോക്ക്
നഷ്ടങ്ങളിലേ-
ക്കാണെങ്കിലും
പിരിയുന്നു,
സൂചനകൾ
കണ്ടുതുടങ്ങുന്നിടത്തു
നിന്നോരു വിടവാങ്ങൽ
മനസ്സ് മരവിച്ചിടത്തു
നിന്നൊരു യാത്ര,
നഷ്ടമായത്
ഹൃത്തടത്തിൽ ചേർത്തൊരു
മടക്കയാത്ര,
അനുസരണയില്ലാത്ത
ചിന്തകളുടെ
മേച്ചിൽപ്പുറം തേടുന്ന
വെറും മൗനസഞ്ചാരി
ഞാൻ.
✍️ബീനാരാജേഷ്