17.1 C
New York
Monday, August 15, 2022
Home Literature മോക്ഷം (കവിത )

മോക്ഷം (കവിത )

രഘു കല്ലറയ്ക്കൽ

മർത്ത്യനിൽ മോക്ഷാർത്ഥമരുളും ജീവന-
മാനന്ദമേകും,പ്രവർത്തിബതൻ സുകൃതമായ്

മരണാവശേഷം നേടുമോ,മോക്ഷം സമൃദ്ധമായ്
മോഹമതത്രെ നാമറിയേണമകതാരിൽ

സ്നേഹത്താലുരുവാകും സമ്പന്നമറിയണം
സഹവർത്തിത ക്ഷേമം ഇണയിലും, പകരുകിൽ

മനസ്സറിഞ്ഞാദരാൽ മഹത്വം, നിറയുന്നു നമ്മിലും
മാനസ്സ സംപൂജ്യ സംതൃപ്തി സഹജരിൽ പകരുകിൽ

മോക്ഷമാർജ്ജിതമാകും, മറ്റൊന്നുമല്ലത്രെ
മോഹിക്കും ഇണയ്ക്കായ്, മനസ്സറിഞ്ഞാനന്ദമരുളേണം

മനസ്സാൽ തുടിക്കും സംപൂർണ്ണ മോക്ഷം
മരണത്താലുണരുന്ന മഹത്വമല്ലോർക്കണം

മാനിക്കും മനസ്സിന്റെ പ്രിയമേറും ബന്ധവും
മധുരമായ് ചിന്തിക്കുമൊരുമയും മോക്ഷമാം

മൗഢ്യമായ് ചിന്തിച്ചു മോഹിക്കും മോക്ഷത്തെ
മരണാവശേഷമായ്,കാമിച്ചിടുന്നു നാം അന്ധമായ്

ജീവിച്ചിരിക്കുകിൽ ചെയ്യും സദ്ഗുണങ്ങളാലീ-
ജന്മം സഫലമായ് സായൂജ്യമടയുന്നവർ മോക്ഷിതർ.!

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: