17.1 C
New York
Thursday, August 11, 2022
Home Literature മൊഴിമാറ്റങ്ങൾ (കവിത )

മൊഴിമാറ്റങ്ങൾ (കവിത )

സന്തോഷ് മലയാറ്റിൽ✍

ഒരോ പ്രണയത്തിനും
ഒരാത്മാവുണ്ട്
യുഗങ്ങൾക്ക് മുൻപേ
ഹൃദയംകൊണ്ട്
ഒന്നായവരുടെ
പരിഭവങ്ങളുടെ
കള്ളയുറക്കത്തിലേക്ക്
അവ സ്വപ്നങ്ങളായി വന്ന്
എത്തിനോക്കും.

ഒരു പിണക്കത്തിന്റെ
ഓർമ്മയിൽ ഊറിച്ചിരിക്കും.
ഒരു ചുംബനത്തിന്റെ
അധരചുവപ്പിൽ
നാണിച്ച് മുഖംതാഴ്ത്തും,

പിന്നെ മഴയെന്ന
ഇന്ദ്രജാലത്തെ
കണ്ണിലേക്ക് കുടഞ്ഞിട്ട്
മുഖം വീർപ്പിച്ച്‌
മുറിഞ്ഞ വാക്കുകളുടെ
ആവർത്തനങ്ങളിൽ
ഒരിക്കൽ കൂടി
പ്രണയമെന്ന് എഴുതിയിടും.

ഒടുവിൽ വിശാലമായ
അൾത്താരയിൽ വെച്ച്
ജീവിതത്തോട് മന:സമ്മതം
നടത്തുമ്പോൾ പള്ളിയിലെ
പാട്ടുക്കുട്ടത്തിൽ നിന്നും
ഒരു സ്വരം മാത്രം
ഇടറിയിടറി..വിശുദ്ധന്റെ രൂപത്തിലേക്ക് കണ്ണെറിഞ്ഞ് പ്രാർത്ഥനയിലേക്ക്
മൊഴിമാറ്റം ചെയ്യപ്പെടും.

സന്തോഷ് മലയാറ്റിൽ✍

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു.

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: