17.1 C
New York
Wednesday, December 1, 2021
Home Literature മൊബൈൽ തീം... (കഥ)

മൊബൈൽ തീം… (കഥ)

ശ്രീദേവി സി. നായർ✍

കാലത്തെ തന്നെ കത്രീന ചേച്ചി ടെൻഷനിലാണ് എന്താ കാരണമെന്നറിയാതെ ആൻഡ്രൂസേട്ടൻ ചേച്ചി ചൂലും കൊണ്ടു തലങ്ങും വിലങ്ങും നടക്കുന്നതും നോക്കി മിഴുങ്ങസ്യാന്നിരുന്നു

“ശ്ശെടാ ! ഇനി എന്തു ചെയ്യും തന്റെ എഴുത്തും കുത്തുമെല്ലാം ഇതോടെ നിർത്തി വല്ല സുവിശേഷ പ്രസംഗത്തിനും പോകാം ദൈവവിളിയെങ്കിലും കിട്ടും കത്രീന ചേച്ചി കുറച്ചുറക്കെ ആത്മഗതം ചെയ്തു.”

സംഗതി കുറച്ചു സീരിയസ്സാണ് പെണ്ണും പിള്ളയെങ്ങാൻ കൈവിട്ടു പോകുമൊ എന്റെ കർത്താവെ ആൻഡ്രൂസേട്ടൻ പിതാവിന്റെ ക്രൂശിതരൂപത്തിലേക്കു നോക്കി സ്വയം ചോദിച്ചു. അപ്പോഴാണ് തൂക്കുപാത്രത്തിൽ പാലുമായി ലീലാമ്മ വന്നത്. രണ്ടു പേരുടേയും മുഖഭാവം കണ്ട ലീലാമ്മ രണ്ടു പേരോടുമായി ചോദിച്ചു

“എന്നാ പറ്റി ? ഒരു മാതിരി കുരങ്ങൻ ചത്ത കുറവനെപ്പോലെ..?”

ആൻഡ്രൂസേട്ടൻ കൈ മലർത്തിക്കൊണ്ടു പറഞ്ഞു

“എന്റെ ലീലാമ്മേ ഇവൾ കാലത്തെഴുന്നേറ്റ് ഫോണും കൊണ്ടിരിക്കുന്ന കണ്ടോണ്ട ഞാൻ പേപ്പർ വായിക്കാനിവിടെ വന്നിരുന്നെ പെട്ടന്നാ ഇവള് ഫോണവിടെ ഇട്ടേച്ചും ചൂലും കൈയ്യിൽപ്പിടിച്ചീ നടപ്പും പിറുപിറുക്കലും തുടങ്ങിയത്. മകനെന്തേലും പറഞ്ഞോ ആവൊ? “

“ചേട്ടൻ പേടിക്കാതിരി ഞാനൊന്നു ചോദിക്കട്ടെ” എന്നും പറഞ്ഞ് ലീലാമ്മ കൈയ്യിലിരുന്ന തൂക്കുപാത്രം ആൻഡ്രൂസേട്ടന്റെ കൈവശം കൊടുത്തിട്ടു കത്രീന ചേച്ചിയുടെ അടുത്തേക്കു ചെന്ന് വിവരമന്വോഷിച്ചു

“എന്നാ പറ്റീ എന്റെ കത്രീ.. “(സ്നേഹം കൂടുമ്പോൾ ലീലാമ്മ കത്രീനയെ വിളിക്കുന്ന പേരാണ് കത്രീ..)

“എന്റെ ലീലാ, എന്നാ പറയാനാ കൈയ്യെഴുത്തു ഗ്രൂപ്പിലിന്നു അനുഭവകുറിപ്പുകൾ എന്ന മത്സരത്തിലെ വിഷയം ‘വിരഹം’ ആണ് എനിക്കു എന്താ എഴുതേണ്ടത് എന്നറിയില്ല ഇതിയാനെന്നെ പ്രേമിച്ചുപേക്ഷിച്ചാലല്ലെ വിരഹ മറിയൂ ഇനി ഞാനെന്നാ ചെയ്യും ?”

ഇത്രേ ഉള്ളൊ ? ഹൊ മനുഷ്യനെ തീ തീറ്റിച്ചല്ലൊ ഇവൾ എന്നാത്മഗതം ചെയ്ത് ദേഷ്യത്തോടെ ചേട്ടായി അകത്തേക്കു കയറിപ്പോയി

ഒരു പുഞ്ചിരിയോടെ ലീലാമ്മ കത്രീന ചേച്ചിയുടെ ചെവിയിലെന്തെല്ലാമൊ മന്ത്രിച്ചു ചേച്ചിയുടെ മുഖം പൂ പോലെ വിടർന്നു അവർ കൈയ്യിലിരുന്ന ചൂലും വലിച്ചെറിഞ്ഞ് അകത്തേക്കോടിപ്പോയി മൊബൈലെടുത്ത് എഴുതാൻ തുടങ്ങി.

“അകലങ്ങൾ സൃഷ്ടിക്കാനുള്ള നിന്റെ നുണകളെ ഞാൻ നിനക്കു വേണ്ടി മാത്രം വിശ്വസിച്ചതായി നടിക്കാം
പേടിയോടെ കാത്തിരുന്ന ആ ദിനമിങ്ങെത്തിക്കഴിഞ്ഞു

ശാപം കിട്ടിയ എന്റെ ഏകാന്തതയിൽ നിന്നും ദുഃഖം ഗർഭംധരിച്ച വാക്കുകൾ നിന്നെ നൊമ്പരപ്പെടുത്താതിരിക്കാൻ ഞാനവ എന്റെ ഹൃദയ സാഗരത്തിലെ കടലാഴങ്ങളിൽ പൂട്ടി വയ്ക്കാം

നിന്നിൽ ഞാനെന്ന അദ്ധ്യായം അവസാനിക്കുമ്പോൾ ഒരു നന്ദി വാക്കെങ്കിലും പറയുവാൻ ഞാനുണ്ടാകുമോ എന്ന ആകുലതയോടെ ഞാൻ നിനക്കു മംഗളമാശംസിക്കാം

നീ എനിക്കു വേണ്ടി മാത്രം മാറ്റിവച്ച നിമിഷങ്ങളോട്
അകലെയിരുന്നാണെങ്കിൽ പോലും എന്നെ വാരിപ്പുണർന്നുന്മാദിനിയാക്കിയ നിമിഷങ്ങളോട്
ഞാൻ തനിച്ചാകുമ്പോൾ ചോദിക്കാതെ തന്നെ നീ അന്തരീക്ഷത്തിലൂടെ എനിക്കു നല്കിയ ചുംബനങ്ങൾക്ക്
നിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ സ്നേഹനീർ കുമിളകൾ എനിക്കായ് മാത്രം പതഞ്ഞുണർന്നതിന് ( എന്റെ മാത്രം വിശ്വാസമാണത്)
എല്ലാത്തിനോടും ഞാൻ നിനക്കു നന്ദി പറയാം ഇനിയൊരു പക്ഷേ കഴിഞ്ഞില്ലെങ്കിലൊ?

ഒരപേക്ഷ മാത്രം നീ തിരിച്ചു പോകുമ്പോൾ നിന്റെ ഓർമ്മകളെങ്കിലും എനിക്കു തരണം
അതു നീ നിർബന്ധപൂർവ്വം എന്നിൽ നിന്നും പിടിച്ചു വാങ്ങിയ സ്നേഹത്തിന്റെ പ്രതിഫലമാണ്
എന്റെ സ്നേഹം കാപട്യമായിരുന്നു എന്നു മാത്രം നീ ഒരിക്കലും പറയരുത്
രൂക്ഷമായ പദങ്ങളാൽ മുറിവേല്പിക്കാതെ വളരെ പതുക്കെ തിരിഞ്ഞു നടക്കൂ…”

കത്രീന എഴുത്തിൽ ലയിച്ചിരുന്നതിനാൽ ആൻഡ്രൂസേട്ടൻ പുറകിൽ വന്നു നിന്നു താൻ എഴുതുന്നതുവായിക്കുന്നതറിഞ്ഞതേയില്ല.
എഴുതിക്കഴിഞ്ഞു പുഞ്ചിരിയോടെ തിരിഞ്ഞ കത്രീന ആൻഡ്രൂസേട്ടനെക്കണ്ടു ഞെട്ടിപ്പോയി.

ചേട്ടൻ ഒന്നും മിണ്ടാതെ ചേച്ചിയുടെ കൈയ്യിലിരുന്ന ഫോൺ വാങ്ങി മേശപ്പുറത്തു വച്ചിട്ട് അവരെ ആശ്ലേഷിച്ചു കൊണ്ട് ആ കണ്ണുകളിൽ ഒരു പുലർകാല ചുംബനം നല്കി…

ശ്രീദേവി സി. നായർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: