ഒരു വിഷു കൂടി കടന്നു പോയി മനസ്സിലൊളിപ്പിച്ച മോഹങ്ങൾ
എങ്ങോ പോയൊളിച്ചു
പണ്ട്എന്റെ മുറ്റത്തു പൂവിട്ട് നിന്നൊരു കണിക്കൊന്ന
പൂവിനേ
ഞാൻ ഓർത്തെടുത്തു..
പൊന്നും കുലകളായി ഊർന്നു വീഴും പോലെ
മുറ്റത്തെ കൊന്നയിൽ നീ വിരിഞ്ഞു
വിഷുദിനം എത്തിയാൽ കണി കണ്ടുണരുവാൻ നീയെൻ
മുറ്റത്ത് തന്നെ ഉണ്ടാകുമെന്ന്
ഞാനും മോഹിച്ചു പോയി
കാലപ്രവാഹത്തിൽ എപ്പോഴാ കണിക്കൊന്നയും പൂത്തു പോയി
വിഷു ദിനങ്ങൾക്കേറെ മുമ്പേ-
പിന്നെ പ്പതിയെ ആ കണിക്കൊന്നയെ വെട്ടി വീഴ്ത്തി അല്പം
നൊമ്പരത്തോടെ ഞങ്ങൾ…
കണി ക്കൊന്ന തൻ വിത്തുകൾ വീണ്ടും എൻ മുറ്റത്ത്
പൊട്ടിമുളച്ചു വളർന്നു പിന്നെ
മഞ്ഞണി പൂക്കൾ വിടർന്നു പൊന്നലിക്കുത്തു പോൽ ഞാന്നു
കിടന്നു വീണ്ടും!!
Facebook Comments