17.1 C
New York
Tuesday, May 17, 2022
Home Literature മുറിവേറ്റ പൈങ്കിളി (കവിത)

മുറിവേറ്റ പൈങ്കിളി (കവിത)

        അനിതാജയരാജ്‌.✍

നീറുംമനസ്സിനെയൂതിയാറ്റി
പാവംപനംതത്തപഞ്ജരത്തിൽ
കാനനംനീളെപാടിപ്പറന്നൊരാ
സൗവർണ്ണകാലംസ്മരണയായി.

മരതകപ്പച്ചപ്പട്ടുചുറ്റി
പവിഴാധരമൊന്നുമോടിയാക്കി
മംഗല്യംകാവിൽവേലകാണാനന്ന്‌
മാരനുമൊത്തന്നുപോയതല്ലേ.

വേലയുംപൂരവുംകണ്ടുകണ്ട്
ആൽമരച്ചില്ലയിൽകണ്ണടച്ചു
ദിക്കുകൾനടുങ്ങുംനാദമോടെ
വെടിക്കെട്ടിനാരോതിരികൊളുത്തി.

ഞെട്ടിപ്പറന്നഞാൻപെട്ടുപോയി
വേടൻവിരിച്ചൊരാപെരുവലയിൽ
ചിറകിട്ടടിച്ചുവലിച്ചുകീറാൻ, എന്റെ
നാഥൻകരഞ്ഞുപറന്നുചുറ്റും.

പുലരിയിലാവേടൻപാഞ്ഞുവന്നു
ഭയമെന്റെകണ്ണിൽനിറഞ്ഞുകത്തി
ചന്തയിൽ വിറ്റവനന്നത്തിനായ്
ഇന്നാർഭാടജീവിയായ്പട്ടണത്തിൽ.

പുലരിയിൽകിന്നാരംചൊല്ലിപ്പാറും
കൂജനംകേട്ടുഞാൻ മിഴികൾനീട്ടും
ഒരുനോക്കുകാണുവാനിനിവരുമോ
പുന്നാരത്തോഴാ നീയെവിടെ.

കൂടൊന്നുതുറക്കാൻചിലമ്പിയെന്നാൽ
“തത്തമ്മേപൂച്ച”യെന്നവരേറ്റുചൊല്ലും
വിണ്ണിലേയ്ക്കൊരിക്കലൂടൂളിയിടാൻ
കൊതിച്ചെന്നുമിരിപ്പൂപനംതത്തഞാൻ.

ജീവിതവാടിയിൽകാൽതെന്നിയാൽ
നരകമാണിനിയുള്ളകാലമെന്നു
പെണ്ണിനോടാരോപറഞ്ഞുവച്ചു..
കാത്തുവയ്ക്കു, ചുവടുമാറിടാതെ.

ചുറ്റിനുമെത്രയോനരജന്മങ്ങൾ
കണ്ണീർക്കടലിൽ മുഖമാഴ്ത്തിയും
മൗനവല്മീകങ്ങളിൽപിടഞ്ഞുവീണും
മൃത്യുവെമനസാവരിച്ചുകൊണ്ടും..

അസൈലങ്ങളിലുപേക്ഷിച്ചും
വൃദ്ധകേന്ദ്രങ്ങളിൽനടതള്ളിയും
അമ്മത്തൊട്ടിലിൽആട്ടിവിട്ടും
മുറിവേറ്റചിറകുള്ളപൈങ്കിളികൾ.

അനിതാ ജയരാജ്‌.✍

Facebook Comments

COMMENTS

1 COMMENT

  1. മുറിവേറ്റ പൈങ്കിളി സൂപ്പറാട്ടോ.മനക്കണ്ണു തുറന്ന് ചുറ്റും നോക്കിയാൽ ഇതുപോലെ മുറിവേറ്റ പൈങ്കിളിയെ കാണാം. കണ്ടാലും കാണാത്ത പോലെ നാളെ മുറിവേൽക്കാനുള്ള പൈങ്കിളി താനെന്നറിയാതെ കടന്നു പോവുകയും ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: