17.1 C
New York
Thursday, October 28, 2021
Home Literature മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

✍അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ ചാരു ബെഞ്ചിൽ അലസമായി മഴ കണ്ടിരിക്കുമ്പോൾ മീര സംതൃപ്തയായിരുന്നു.

ഇന്നു മുതൽ അവൾ മീരയായി ജീവിച്ചു തുടങ്ങുകയാണ്. നെറ്റിയിലേക്ക് പാറ വീണ് നരച്ച മുടിയിഴകളെ അഭിമാനത്തോടെ ഇനി അവൾക്ക് നിലനിർത്താം. അവയെ കറുപ്പിൽ മുക്കി ഉണക്കി ചെറുപ്പമാകാൻ വേവലാതിപ്പെടേണ്ടതേയില്ല. 20 വർഷങ്ങളുടെ ദാമ്പത്യം കൊണ്ട് ഉർവ്വരം ആകാതിരുന്ന ഗർഭപാത്രത്തിന് കണ്ണുനീർ കുറ്റബോധമില്ലാതെ ഇനി അവൾക്ക് സ്വീകരിക്കാം. പിന്നെ അതിശൈത്യമാർന്ന് മരവിച്ചുപോയ അവളുടെ വികാരങ്ങളെ പ്രതി കിടക്കയിൽ സതീഷിന്റെ മുന്നിൽ തലകുനിക്കേണ്ടതുമില്ല.

ഉച്ചയ്ക്ക് കോടതിക്ക് പുറത്തേക്ക് നടക്കുമ്പോൾ മീരാ സതീഷ്, മീര മാത്രമായി മാറിയതിനെ ലാഘവത്തിൽ അവൾ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.. തനിച്ച് ഇറങ്ങിവന്ന് അവളെ കാത്ത് സതീശൻ രശ്മിയും പുറത്തു നിൽപ്പുണ്ടായിരുന്നു. “കൺഗ്രാറ്റ്സ് രശ്മി. “. ആത്മാർത്ഥതയോടെ അവളുടെ കൈ പിടിച്ചു കുലുക്കിയ അപ്പോൾ ലക്ഷ്മിയുടെയും സതീഷിനെ കണ്ണുകളിൽ അമ്പരപ്പ് കണ്ടു. “സതീഷ്, നമ്മൾ ഇത് കുറെ നേരത്തെ എടുക്കേണ്ട തീരുമാനം ആയിരുന്നു. അല്ലേ?. പക്ഷേ ഒന്നുണ്ട് രശ്മി കാത്തിരുന്നു കിട്ടുന്നതിന് അല്പംകൂടി മധുരമേറും സൊ വിഷ് യു എഹാപ്പി മാരീഡ് ലൈഫ്”. വാക്കുകൾ മറന്നുപോയി ട്ടോ എന്തോ മറുപടി പുഞ്ചിരിയിലൊതുക്കി നിന്ന് അവരെ കടന്ന് കോടതി മുറ്റത്ത് പാർക്കുചെയ്തിരുന്ന ചുവന്ന സെന്റ് കാറിലേക്ക് ആത്മവിശ്വാസത്തോടെ കയറി ഇരിക്കുമ്പോൾ മീര ഓർത്തു. ഈ കാർ വാങ്ങിയത് ഈ ദിവസത്തേക്ക് ആയിരുന്നു. കാറിന്റെ ഗ്ളാസുകൾ താഴ്ത്തി വച്ച് കാറ്റിനെ ആവോളം ഉള്ളിലേക്ക് അടിച്ചു കയറാൻ അനുവദിച്‌ പാറിപ്പറക്കുന്ന മുടിയിഴകളും ചുണ്ടിലെ ഈണവുമായി 35 കിലോമീറ്റർ നീണ്ട ഡ്രൈവ്…. മഴക്കാർ മൂടിയ കടലിന് ശാന്തഗംഭീരമായ ഒരു സൗന്ദര്യം ഉണ്ടായിരുന്നു. നീലഛവി കലർന്ന ചാര നിറത്തിൽ ആകാശം താണു താണ് നീലക്കടലിനെ തൊട്ടു കിടന്നു!!!
ഇരുപതാം വയസ്സിൽ സതീഷിനെ ഭാര്യ ആവുമ്പോൾ ഒരു പക്ഷേ താൻ ബാല്യം കടന്നിട്ടേ ഉണ്ടായിരുന്നില്ല എന്ന് മീരയ്ക്ക് തോന്നി. സതീഷ് നല്ല ഭർത്താവായിരുന്നു, മീര നല്ല ഭാര്യയും. വർഷങ്ങൾ കടന്നു പോയപ്പോഴാണ് തങ്ങൾക്കിടയിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത് അവർ അറിഞ്ഞത്. മീരയെ നല്ല ഭാര്യയാകാൻപഠിപ്പിച്ചത് സതീഷ് ആയിരുന്നു സതീഷിന്റെ സങ്കല്പങ്ങൾക്ക് അനുസരിച്ച് വളർന്നു.

വീട്ടുകാര്യങ്ങൾ ഭംഗിയായി നോക്കി. അനുസരണയോടെ പ്രണയത്തോടെ സതീഷിനെ പരിപാലിച്ചു. കിടക്കയിൽ പ്രസന്നതയോടെ മാത്രം സതീഷിനെ സ്വീകരിച്ചു. സതീശൻ ഇഷ്ടമുള്ളതെല്ലാം അവളും ഇഷ്ടപ്പെട്ടു സതീഷ് വെറുത്തതിനെ എല്ലാം അവളും വെറുത്തു. വർഷം പത്തു കഴിഞ്ഞിട്ടും അവർ പ്രണയികളെ പോലെ ജീവിച്ചു. കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിൽ മാത്രം അവരിരുവരും രഹസ്യമായി വേദനിച്ചു. പരസ്പരം കുറ്റപ്പെടുത്താതെ ഇരിക്കാൻ ആർക്കാണ് തകരാർ എന്ന് അവർ അന്വേഷിച്ചതേയില്ല. പക്ഷേ വർഷങ്ങൾ കടന്നു പോകും തോറും മീര വളരാൻ തുടങ്ങിയിരുന്നു. തന്റെ ബാല്യം ഇരുപതാം വയസ്സിൽ അവസാനിച്ചത് ആയും കൗമാരം മുപ്പതിൽ തീർന്നു എന്നും അവൾക്ക് തോന്നി. യൗവനത്തിന് നിറവും മുഴുവൻ 40 അനുഭവിച്ച് തീർക്കണം എന്ന് വെമ്പലിൽ അവൾ തന്റെ ഇഷ്ടങ്ങളെ കുറിച്ച് സതീഷിനോട് പറഞ്ഞുതുടങ്ങി. “സതീഷ് നമുക്ക് മഴ നനയാം.. വെറും മഴയല്ല… കടലിൽ പെയ്യുന്ന മഴ.” പതിവ് ഏട്ടാ വെളിയിൽ നിന്നും മീരയ്ക്ക് വന്ന മാറ്റത്തെ അമ്പരപ്പോടെ കണ്ടു സതീഷ് അവളെ തറഞ്ഞു നോക്കി.” നിനക്കെന്തു പറ്റി? ഇതുവരെ ഇല്ലാത്ത ഭ്രാന്ത്? “ഇത് ഭ്രാന്തല്ല. നോക്ക് കഴിഞ്ഞ 15 വർഷം നമ്മൾ ഭാര്യയും ഭർത്താവും ആയിരുന്നു ഇനി നമുക്ക് കൂട്ടുകാരാകാം. കൂട്ടുകാർ പരസ്പരം പേരല്ലേ വിളിക്കാറ്? അതുകൊണ്ട് ഇന്നുമുതൽ ഞാൻ സതീഷ് എന്ന് വിളിക്കും… നമ്മൾ മാത്രമുള്ളപ്പോൾ.” സതീഷ് മറുപടി പറഞ്ഞില്ല പക്ഷേ മീരയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തെ ഉൾക്കൊള്ളാൻ അയാൾക്ക് കഴിഞ്ഞതേയില്ല അവളെ തന്റെ ഭാര്യ മാത്രമായി ചേർത്തു നിർത്താൻ സഹായകമായിരുന്ന കുഞ്ഞുങ്ങളുടെ അഭാവം അയാളെ അലട്ടിക്കൊണ്ടിരുന്നു.

അവൾ നൃത്തം പഠിക്കാൻ ചേരണമെന്ന് വാശിപിടിച്ചപ്പോൾ കോൽക്കത്തയിലെ തെരുവുകളിലൂടെ അലഞ്ഞുനടക്കാൻ ഒരു ഒഴിവുകാലം മാറ്റിവെക്കണം എന്ന് പറഞ്ഞപ്പോൾ ബാൽക്കണിയിലെ വെറും നിലത്ത്, തുറന്ന് ആകാശത്തിനു കീഴിൽ ഒന്നാകണം എന്ന് ആവശ്യപ്പെട്ടപ്പോഴൊക്കെ അയാൾക്ക് അവളുടെ മനോനിലയെ കുറിച്ച്സംശയം തോന്നി തുടങ്ങിയിരുന്നു. ഒടുവിൽ ചുംബനങ്ങളെ അവൾ വെറുക്കുന്നു എന്ന് ഉറക്കെ പ്രസ്താവിച്ച രാത്രിയിൽ അയാൾ പൊട്ടിത്തെറിച്ചു. “ നീയെന്താ വിചാരിക്കുന്നത്? ഞാൻ ഒരു വിഡ്ഢി ആണെന്നോ? എന്താ നിന്റെ മനസ്സിൽ? ഇത്തരം ഭ്രാന്തുകൾ മതിയാക്കി ഇല്ലെങ്കിൽ എല്ലാം അവസാനിപ്പിക്കേണ്ടി വരും. അവളുടെ കണ്ണ് നിറയുകയും ചുണ്ടുകൾ ഒരു വിതുമ്പലിൽ വിറ കൊള്ളുകയും ചെയ്തെങ്കിലും, തെളിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.”സതീഷ്, ചുംബനങ്ങൾക്ക് മഴയുടെ രുചിയാണുണ്ടാവേണ്ടത്. അഴുകിയ പ്രണയത്തിന്റേതല്ല. മഴ നനയുമ്പോൾ പിളർന്ന ചുണ്ടുകളിലൂടെ ഉള്ളിലേക്കു കിനിഞ്ഞിറങ്ങാറുള്ള തെളിഞ്ഞ മഴത്തുള്ളിയുടെ രുചി !!” അരിശത്തോടെ തിരിഞ്ഞു കിടന്നുറങ്ങിയ സതീഷിന് പിന്നെ ഒരിക്കലും അവളിലെ പ്രണയിനിയെ ഉണർത്താൻ കഴിഞ്ഞതതേയില്ല. അവൾ വരണ്ട മണ്ണ് പോലെ പഴുത്തു കിടന്നു… ഇയാൾക്ക് അറിയാത്ത മീരയായി വളർന്നു കൊണ്ട്… അങ്ങനെയാണ് അയാൾ രശ്മിയെ കണ്ടെത്തിയത്. അയാളുടെ ജീവിതത്തിലേക്ക് ആദ്യമായി കടന്നു വന്ന മീരയെ പോലെ ദുർബലയായവൾ,… നനഞ്ഞ മണ്ണ് പോലെ എനിക്ക് സ്നിഗ്ധതയാർന്നവൾ. അവൾ സതീശൻ ഇഷ്ടപ്പെട്ട ഇളം നിറങ്ങളുള്ള കോട്ടൻസാരികൾ ഒതുക്കത്തോടെ ഉടുത്തു, നെറ്റിയിൽ പാതിമാഞ്ഞ ചന്ദനക്കുറിയുമായി അയാളെ കാത്തുനിന്നു. അയാൾ പറയുന്നത് ശ്രദ്ധയോടെ കേട്ട് തലയാട്ടി കൊണ്ട് മൗനം പാലിച്ചു. അയാൾ ആദ്യമായി തൊട്ടപ്പോൾ ലജ്ജിക്കുകയും ചുംബിച്ചപ്പോൾ തരളിതയാകുകയും ചെയ്തു. അവൾക്ക് ചുംബനങ്ങളുടെ രുചിയെ കുറിച്ച് വേവലാതിയേ ഇല്ലായിരുന്നു.

കാലത്തിന് മുന്നേ നരച്ചുതുടങ്ങിയ മുടിയിഴകളിൽ കറുപ്പിൽ ഒളിപ്പിക്കാതെ ദേഹത്ത് പറ്റി കിടക്കുന്ന പൂക്കൾ വാരി വിതറിയ സാരിയണിഞ്ഞ, കാലുകളിൽ വെള്ളി കൊലുസുകൾ അണിഞ്ഞ വില്ലുപോലെ വളഞ്ഞ് കുഴപ്പം പുരികങ്ങൾക്ക് താഴെ ജ്വലിക്കുന്ന കണ്ണുകളുള്ള മീര അയാളെ അലോസരപ്പെടുത്തി തുടങ്ങിയിരുന്നു.” നിനക്കി മുടി കറുപ്പിച്ചാൽ എന്താ? ഈ പ്രായത്തിൽ ആരാ വെള്ളിക്കൊലുസ് ഇടുക? കോട്ടൻ സാരികൾ ഉടുക്കുന്ന പെണ്ണിന് ഒരു വ്യക്തിത്വമുണ്ട്. നിനക്ക് ഇത്രകാലമായിട്ടും ഒരു ഡ്രസ്സ് സെൻസ് ഇല്ല.”. അതുകേട്ട് പുഞ്ചിരിച്ചുകൊണ്ട് അവൾ കണ്ണാടിക്കു മുന്നിൽ നിന്ന് നരച്ച മുടിയിഴകളെ താലോലിച്ചുകൊണ്ട് അവയ്ക്ക് ചേരുന്ന കറുത്ത പൊട്ടുതൊട്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ഉള്ള പലതരം സാരികൾ മാത്രം തിരഞ്ഞെടുത്തു. തോളിൽ നിന്ന് ഇടതു കൈത്തണ്ടിലൂടെ അലസമായി ഒഴുകി കിടക്കുന്ന സാരിയും, ഒരു കെട്ടിലും ഒതുക്കാതെ അഴിച്ചിട്ട മുടിയിഴകളും ഒഴിഞ്ഞ കഴുത്തും കാതും അവളുടെ പുതിയ ഇഷ്ടങ്ങളായിരുന്നു. വലങ്കയ്യിൽ രണ്ടോമൂന്നോ കറുത്ത കുപ്പിവളകൾ, കറുപ്പ് നെയിൽ പോളിഷ് പുരട്ടിയ നീണ്ട നഖങ്ങൾ…. മീര തന്റേത് മാത്രമായ ഇഷ്ടങ്ങളിലേക്ക് മെല്ലെമെല്ലെ നടന്നടുക്കുകയായിരുന്നു. സതീഷിന് മീരയോട് അപരിചിതത്വം തോന്നിത്തുടങ്ങിയിരുന്നു…

അയാളുടെ നാൽപത്തിയാറാം പിറന്നാൾദിനത്തിൽ മീര അയാൾ ഒട്ടും പ്രതീക്ഷിക്കാതെ അയാൾക്ക് ഏറെ പ്രിയപ്പെട്ട ഒരു സമ്മാനം നൽകി. ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിന് തന്റെ കക്ഷിക്ക് സമ്മതമാണെന്ന് വക്കീലിന്റെ അറിയിപ്പ്.. ഒപ്പം രശ്മി ക്കായി നനുത്ത പരുത്തി നൂലിൽ നെയ്തെടുത്ത വാഴക്കൂമ്പ് നിറമുള്ള ഒരു സാരിയും. അമ്മയാകാൻ കഴിയാത്തത് മതിയായ കാരണം ആയതുകൊണ്ടാവാം കോടതി കസർത്തുകൾ അധികം ഉണ്ടാകാതെ അവർക്ക് വഴിപിരിയാൻ ആയത്.

കടലിൽ പെയ്യുന്ന മഴ നൂലുകളെ നോക്കിയിരിക്കുമ്പോൾ മീരയുടെ മനസ്സ് ശാന്തമായിരുന്നു. ഓൺലൈൻ നൃത്ത ക്ലാസുകളിൽ നിന്ന് അക്കൗണ്ടിലേക്ക് വരുന്ന തെറ്റില്ലാത്ത വരുമാനവും, അച്ഛൻ ഇല്ലാതെ ഏക മകളെ വളർത്തിയെടുത്ത ധീരയായ അമ്മ ക്യാൻസറിനോട് പൊരുതി പരാജയപ്പെടും മുൻപ് അവളുടെ പേരിൽ എഴുതിവച്ച വയൽക്കരയിലെ കൊച്ചു വീടും ഫുൾ ടാങ്ക് പെട്രോൾ അടിച്ചതിന്റെ അഹങ്കാരത്തിൽ മഴയിൽ നനഞ്ഞു തിളങ്ങുന്ന ചുവന്ന സെൻ കാറും അവളുടെ മുന്നോട്ടുള്ള യാത്രയുടെ ഊർജ്ജമായി മാറിയിരുന്നു..

മഴയുടെ രുചിയുള്ള ചുംബനങ്ങൾ ആവോളം ഏറ്റുവാങ്ങി സ്വയം മറന്ന് ഇരിക്കുമ്പോൾ മീര സ്വയം അറിയുകയായിരുന്നു. കാൽപ്പാദങ്ങളിൽ വന്നു തൊടുന്ന തിരമാലകൾ കൊലുസായണിഞ്ഞ ആകാശം മൂടുന്ന മഴമേഘങ്ങളെ മുടിയിൽ അണിഞ്ഞ കാറ്റിന്റെ ചിറകുകളിൽ സ്വതന്ത്രയായി പറക്കുന്ന… ജന്മങ്ങളിൽ നിന്ന് ജന്മങ്ങളിലേക്ക് തനിച്ചു നടന്നവൾ… ഇടനെഞ്ചിൽ ഒളിപ്പിച്ചുവെച്ച അനശ്വര പ്രണയത്തിന്റെ മായിക ശക്തിയിൽ പ്രപഞ്ചത്തെ ജയിച്ചവൾ….. അതെ അവളും മീര യായിരുന്നു… ഒരു പീലി തുണ്ടിന് വേണ്ടി സ്വയം സംഗീതം ആയ അതേ മീര!!!!

✍അമ്പിളി ദിലീപ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: