കളവുകൾ ഏറ്റി ഏറ്റി
പറഞ്ഞിട്ട് ആ കളവ്
ഏല്ലാം ഓർത്തു വച്ച്
വീണ്ടും അതിന്റെ മേലേ
ഏറ്റി ഏറ്റി പറയാൻ എന്റെ
മനസ്സിന് പാങ്ങില്ല
ആ ഭാരവും താങ്ങി
നിൽക്കാൻ ഒരു നിമിഷം
പോലും എനിയ്ക്ക് കഴിവും ഇല്ല
മിഷം വീഴും മനസ്സ്
വിഷമയമാക്കും
എന്റെ ഓർമ്മകളുടെ അടുക്കിൽ
കളവെന്ന വിഷത്തിൽ കുഴഞ്ഞ
അഴുക്ക് പറ്റിപ്പിടിച്ച്
ദുർഗന്ധം വമിപ്പിക്കുന്നതിനോളം
ഞാൻ വെറുക്കുന്ന
മറ്റൊന്നില്ല ഈ പാരിൽ
പുറത്തെ കെട്ട വാസനകൾ
പോലെ തന്നെ അകത്തെ
ഈ കെട്ട വാസനയും
അസഹനീയമാണ്
പുറത്തെ ദുർഗന്ധം
മണ്ണ് ഇട്ടാൽ മൂടപ്പെടും
അകത്തെ ദുർഗന്ധമോ
ആത്മാവിനെ അസ്വസ്ഥപ്പെടുത്തി അസ്വസ്ഥപ്പെടുത്തി
നാഗലോകത്താക്കിടും
Kollam nannayitond 😍😍