എന്റെയീ മാനസ വീണകൾ പാടുന്നു
ഏന്തുവാനറിയാത്ത
ദീപ തപോവാണികളിൽ
ഞാനതിൽ ശ്രുതികളെ അലിയിച്ചു
കാറ്റിൽ
മെല്ലെ നിറയ്ക്കുവാൻ നിന്റെ
സ്വനവീചികൾ നയനങ്ങൾ
(അമരത്വമൂറുന്ന സമൃതികളെ തഴുകട്ടെ
ശൈശവം
സൂര്യ കിരണങ്ങളിൽ ഇളകുന്നു
നൂപുരം)2 times
ഇനിയും വിടരുവാൻ വയ്യാത്ത
മൊട്ടന്നറികിലും
തലോടുവാൻ വന്നുവെൻ ചാരെ നീ ….
(ചൊരിഞ്ഞു നിൻ നീരും സുഗന്ധവും)2
വേരുറയ്ക്കുവാൻ വെളിച്ചവും
തന്നൊരേകാന്ത സന്ധ്യയിൽ എങ്ങോ
മറഞ്ഞു പോയി…
കാറ്റിൻ കരങ്ങൾ വഹിയ്ക്കുന്നു
സാന്ത്വനം
ഈ സിക്ത ജീവനത്തിനു പാഥേയമായ്.
(നമ്മൾ രണ്ടും നിളയുടെ
പുളിനങ്ങളിൽ, അഴിമുഖങ്ങളിൽ ,
നിർജീവ നാഡികളുടെ
ചിതൽപുറ്റ് തിരഞ്ഞവർ)2 times….
എന്നിട്ടും സ്വാർത്ഥ നീതികളുടെ
മുകുളത്തിൽ ഒരായിരം വ്യർത്ഥ
വിത്തുകൾ ,…
(അതിന്റെ സാമഗാനത്തിൽ
നിന്നും ഉണർന്നില്ല ഞാൻ)2 times
അറിഞ്ഞില്ല നിൻ
സർഗനൊമ്പരങ്ങളെ അനശ്വര മിഴിനീർ
പൂക്കളെ…
ശിവൻ തലപ്പുലത്ത് ✍️