മിഴികളിൽ വിരിയും ആ
പ്രണയത്തിൻ മണിതൂവൽ
കൊഴിയുന്നതും നോക്കി ഞാൻ ഏകയായി ഇരിക്കുന്നു
മനസ്സിൻ കോണിലായ് നഷ്ട– സ്മൃതികളെ തെരയുന്നു എൻ മിഴികളെന്നും…
ഈറൻ നിലാവിൽ പൊഴിയും
മഞ്ഞു കണങ്ങളിൽ
കാണുന്നു–
ഞാനെൻ പ്രണയത്തിൻ പനിനീർ ദളങ്ങളെ…
ഇന്നെന്റെ തൂലികത്തുമ്പിൽ- വിരിയും വാക്കുകൾ –
ആരെയോ തെരയുന്നതും
ഞാൻ അറിയുന്നുവല്ലോ….
എന്നോ കണ്ട കിനാവിൻ ചില്ലകൾ
ദൂരെയെങ്ങോ പൂവിടുന്നതും ഞാൻകാണുന്നു വല്ലോ….
കാലമേ നീയെന്നെ തിരിച്ചു വിളിക്കുന്നുവോ-
കാലമേ നിൻ മിഴികളെന്നെ വീണ്ടും പ്രണയിച്ചിടുന്നുവോ!!!