17.1 C
New York
Saturday, October 16, 2021
Home Literature മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

ദീപദേവിക

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻ
എനിക്കിഷ്ടമല്ല.

എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല.

ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യം
ചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്?

സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്
ആയിമാറുന്നതെന്തേ.

അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും.

ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ അധികാരം എന്റെ വീട് എന്റെയിഷ്ടമെന്നതിലേക്കുപോലും വരുന്നതെന്തേ.

എന്റെയിടമെന്നതിലേക്കിറങ്ങാൻ അരുതായ്ക കാവൽ നിൽക്കാൻ കാരണമെന്താ?

പ്രായമായി എന്നവാക്കിനറ്റത്തേക്ക് അവൾ വന്ന് ചേർത്തുപിടിച്ചുമ്മവയ്ക്കുമ്പോൾ

ഞാനൊറ്റമരമാവാൻ കൊതിച്ചുപോകുന്നതെന്തുകൊണ്ട്?

കർമ്മവും കടമയും ചേർന്ന് ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിക്കുന്നത് എന്നെ മാത്രമാണോ?

ചേർന്നു നിൽക്കാനാശിച്ചതിന് വെയിലുകൊള്ളിക്കുന്നത് ഏതു പുസ്തകത്തിലെഴുതിയ നിയമത്തിനടിസ്ഥാനത്തിലാണ്?

മൃഗീയമെന്നുപറഞ്ഞ് മുഖംമൂടിയില്ലാത്ത മൃഗത്തെ അപമാനിക്കുന്നതെന്തിന്?

മുഖംപൂഴ്ത്തി ചിരിക്കുവാനുള്ളകഴിവ് മനുഷ്യനുമാത്രമല്ലേയുള്ളൂ…

ചിറകുകൾ പാതിയരിഞ്ഞുതന്നെ കൂട്ടിടലക്കും

താഴ്എന്നെയും ചിറക്നിന്നെയും ചതിക്കുമെന്ന ധൈര്യത്തോടെ
എനിക്കുറങ്ങാലോ.

മിണ്ടാപ്രാണികളുടെ രാജാവായി.

എന്നെയളന്ന പണത്തിന്റെ മുഴക്കോല് ഞാൻതന്നെയൊടിക്കും

എന്നിട്ടവിടെ സ്നേഹത്തിന്റെ ഭാഷമാത്രം എഴുതിച്ചേർക്കും

എന്നിട്ടിങ്ങനെയൊരു അടിവരയിടും

മൃഗങ്ങൾക്ക് കടന്നുവരാം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ന്യൂയോർക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളായി സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. സി. വി സൈമണ്‍, ക്ലര്‍ജി ട്രസ്റ്റി. റവ. മോന്‍സി കെ ഫിലിപ്പ്, അത്മായ ട്രസ്റ്റി &...

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: