17.1 C
New York
Thursday, September 23, 2021
Home Literature മാലാഖയുടെ സന്ദർശനം (ഓർമ്മകുറിപ്പ്)

മാലാഖയുടെ സന്ദർശനം (ഓർമ്മകുറിപ്പ്)

✍ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

മാലാഖയെ ആദ്യം പരിചയപ്പെടുത്തിയത് താരമ്മാമ എന്നു വിളിക്കപ്പെട്ടിരുന്ന എന്റെ അപ്പച്ചന്റെ അമ്മയാണ് മറിയം എന്നായിരുന്നു അമ്മാമ്മയുടെ പേര് എങ്കിലും ശൗര്യത്തിലും വീരത്തിലും ഭർത്താവ് താരു അപ്പാപ്പനൊപ്പം ആയിരുന്നു മറിയം അമ്മാമ്മ .അതു കൊണ്ട് ഞങ്ങൾ ഓമനിച്ചു വിളിച്ചതാണ് താരമ്മാമ എന്ന്. മക്കളെയും മരു മക്കളെയൊക്കെ വരച്ച വരയിൽ നിർത്തി ഒരു പുലിയെ പോലെ വീടു ഭരിച്ച എന്റെ അമ്മാമ്മ 😀 മുക്കാട്ടുകര പളളിയുടെ തൊട്ടടുത്ത് സെന്റ് ജോർജ്ജ് പ്രൈമറി സ്ക്കൂളിനോടു ചേർന്നുള്ള ഞങ്ങളുടെ പഴയ തറവാട്ടു വീട്ടിൽ ആയിരുന്നു അമ്മാമ താമസിച്ചിരുന്നത്.

സ്കൂളിൽ ഇന്റർവെൽ സമയത്ത് ആരെങ്കിലും ഞാനുമായി തല്ലു പിടിച്ചാൽ പിച്ച്, നുള്ള് എന്നു വേണ്ട എന്നെ തോണ്ടിയാൽ പോലും അവരെ പരമാവധി എനിക്ക് കൊടുക്കാൻ പറ്റുന്നത് പിച്ചായും അടിയായും ഒരു രക്ഷയും ഇല്ലെങ്കിൽ നല്ല കടി വെച്ചു കൊടുത്തും ഞാൻ അമ്മാമയെ അഭയം പ്രാപിക്കും .അത് ക്ലാസ്ടീച്ചറായ സിസ്റ്റർ മേരിജിന്റെ ചൂരൽ കഷായത്തിൽ നിന്നും രക്ഷപ്പെടാനാണ്. അമ്മാമ്മയ്ക്ക് സ്കൂളിന്റെ അയൽ വാസി എന്ന നിലയിൽ നല്ല hold ആണെന്ന് എന്നിലെ 5 വയസ്സുകാരിക്ക് അറിയാം. അമ്മാമ്മയോട് ഞാൻ ചെയ്ത കാര്യം മറച്ചു വെച്ചാണ് സ്കൂളിലേക്ക് കൊണ്ടു വരിക അമ്മാമ്മ വന്നാൽ സിസ്റ്റർ അടിക്കില്ല പക്ഷേ ഞാൻ മറ്റേ കുട്ടിയെ ചെയ്ത അക്രമങ്ങൾ എല്ലാം ‘ കാണിച്ചു കൊടുക്കും . എനിക്കൊരു ന്യായമുണ്ടാകും അതിന് “വെറുതെയിരുന്ന എന്നെ ലവളാണ് ആദ്യം തോണ്ടിയത്” 😂തന്റെ കൊച്ചു മകൾ തന്നെ പ്പോലെ ത്തന്നെ ആണല്ലോ എന്ന് കരുതി സിസ്റ്ററിനെയും ആക്രമിക്കപ്പെട്ട കുട്ടിയെയും ആശ്വസിപ്പിച്ച് അമ്മാമ്മ പോവും . ഇത് പല തവണ ആവർത്തിച്ചെങ്കിലും ഒരിക്കലും ഞാൻ വിളിച്ചാൽ വരാതിരുന്നിട്ടില്ല എന്റെ അമ്മാമ്മ😍

അമ്മാമ്മയുടെ വിവാഹശേഷം ഒല്ലൂർ പള്ളി ഇടവകയിലെ മാളിയേക്കൽ കുടുംബത്തിൽ നിന്നും മുക്കാട്ടുകരയിലെ ഗീവർഗ്ഗീസിന്റെ പള്ളി ഇടവകയിലെ മഞ്ഞിലാസ് കുടുംബത്തിലേക്ക് പറിച്ചു നട്ടപ്പോഴും അമ്മാമ്മ റപ്പായി മാലാഖയെ ആശ്രയം വെച്ചു. പ്രതിസന്ധികളിൽ ഈശ്വരനോട് പ്രാർത്ഥിച്ചാൽ ഒല്ലൂരിലെ റപ്പായി മാലാഖയെ അയച്ച് എന്റെ മോളെ രക്ഷിക്കും എന്ന് എന്നോട് പറയുമ്പോൾ ഒരു പക്ഷേ താനില്ലാതായാലും എന്റെ കുഞ്ഞ് ഒറ്റപ്പെടരുത് എന്ന കരുതൽ ആവാം …ഇരുപത്തിയൊന്ന് പേരക്കു ട്ടികളിൽ 17- മത്തെ ഏറ്റവും ഇരുണ്ട നിറമുള്ള കുഞ്ഞിനോട് ഉള്ള സഹാനുഭൂതി ആയിരിക്കാം പൂവൻ പഴത്തിന്റെ നിറം ഉണ്ടായിരുന്ന എന്റെ സുന്ദരി അമ്മാ മ്മയ്ക്ക്❤️ തൃശുരിലെ അന്നത്തെ സിറിയൻ കത്തോലിക്ക കുടുംബങ്ങളിൽ നിറം വലിയൊരു മഹത്വത്തിന്റെ അടയാളം ആയിരുന്നു 😂

അമ്മാമ്മ മരിക്കാറായപ്പേൾ എന്റെ അമ്മയോടും അമ്മായിയോടും തന്റെ താലിമാല wedding chain ലവ്‌ലി ക്കുള്ളതാണ് എന്ന് പറയാൻ മാത്രം ഒരിഷ്ടക്കൂടുതൽ എന്നോട് ഉണ്ടായിരുന്നു അമ്മാമയ്ക്ക്.

വർഷങ്ങൾ കഴിഞ്ഞ്….

അമ്മാമ്മ പറഞ്ഞ മാലാഖ, ദോഹയിൽ വെച്ച് Ananya എന്ന പഞ്ചാബി പെൺകുട്ടി ആയും shyji എന്ന നഴ്സ് സുഹൃത്തായും Nishana എന്ന അയൽക്കാരിയായും സാന്നിധ്യമറിയിക്കാൻ തുടങ്ങിയിരുന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രണ്ടാമത്തെ കുഞ്ഞു ജനിച്ച ശേഷം ഒരു മാസത്തിനുള്ളിൽ ഞങ്ങൾക്ക് ദോഹയിൽ നിന്നും നാട്ടിലേക്ക് പോവേണ്ടതായി വന്നു. നാട്ടിൽ നിന്നും15 ദിവസത്തിനുശേഷം ബാബുവിന് ദുബായിലേക്ക് പോകണം പുതിയ ജോലിയിൽ കയറണം. എത്ര അമ്പേഷിച്ചിട്ടും എന്റെയും കുഞ്ഞുങ്ങളുടെയും കൂടെ നിൽക്കാൻ പറ്റിയ വിശ്വസ്തയായ ഒരാളെ കണ്ടത്താൻ പറ്റിയില്ല. ബാബു പോയി കഴിഞ്ഞാൽ വീട്ടിൽ ഞാനും 6 വയസ്സുള്ള ഓട്ടിസം ഉള്ള ബ്രെറ്റ്ലിയും ഒരു മാസം പ്രായം ഉള്ള കുഞ്ഞു ഏബലും മാത്രം. പ്രസവ ശുശ്രൂഷ ചെയ്യുന്ന റോസി യേടത്തിയോടൊപ്പം പിറ്റേദിവസം രാവിലെ വരാമെന്ന് അമ്മ . പിന്നീട് വരാമെന്ന് അമ്മായിയമ്മ
രണ്ടു പേരോടും ചോദിക്കണമെന്നുണ്ട് ബാബു പോവുന്ന ദിവസം രാത്രിയെങ്കിലും എനിക്ക് കൂട്ടായി നിൽക്കാമോ എന്ന് എന്തേ ഞാൻ അങ്ങനെ ചോദിച്ചില്ല പക്ഷേ സങ്കടം കൊണ്ട് മനസ് വിതുമ്പുന്നുണ്ട്😢

പ്രതാപശാലിയായിരുന്ന അപ്പൻ കിഡ്നി patient ആയ ശേഷം സട കൊഴിഞ്ഞ സിംഹത്തെ പോലെ നിൽക്കുന്നുണ്ട്.. എന്നോട് പറഞ്ഞു എന്തെങ്കിലും വാങ്ങണമെങ്കിൽ ജോർജ്ജിനെ വിളിച്ചാൽ മതി ശരിയെന്നു ഞാൻ തലയാട്ടി. പക്ഷേ ഞാൻ ഒന്നും ചോദിച്ചില്ല.

വൈകിട്ട് 5 മണിക്ക് ആണ് flight. ഉച്ചയ്ക്ക് 12 മണിയായി ഞാൻ ഉള്ളിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.ബാബു പെട്ടെന്ന് റൂമിലേക്ക് വന്നു പറഞ്ഞു, മുറ്റത്ത് ഒരു സ്ത്രീ നിന്നെ അന്വേഷിച്ചു വന്നിരിക്കുന്നു ഭിക്ഷക്കാരിയാണോ ?എന്നു ചോദിച്ചപ്പോൾ കണ്ടിട്ടു തോന്നുന്നില്ല എന്നു പറഞ്ഞു. ഞാൻ എണീറ്റു വന്നു നല്ല വൃത്തിയുള്ള കാണാൻ ഒരു കവിയൂർ പൊന്നമ്മ ലുക്ക് ഉള്ള ഏകദേശം 55 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. എനിക്ക് ഒരു മുഖ പരിചയവും ഇല്ല.

നിങ്ങൾ ആരാണ് എന്തു വേണം എന്ന് ചോദിച്ചപ്പോൾ മോളെ നിൽക്കാൻ ഒരിടം വേണം കഴിക്കാൻ ആഹാരം വേണം ശമ്പളം മോൾക്കിഷ്ടമുള്ളത് എന്ന് പറഞ്ഞു എന്റെ മനസിൽ ലഡു പൊട്ടി ഇതാ അമ്മാമ്മയുടെ മാലാഖ ❤️❤️എങ്കിലും ചെറിയ ഒരു പേടി അത് ജോർജ് ചേട്ടൻ സാക്ഷ്യപ്പെടുത്തിയപ്പേൾ മാറി. ചേട്ടന് അറിയാവുന്ന ആളാണ്. മകനുമായി ഒരു വാക്കു തർക്കത്തിൽ വീട് വിട്ടിറങ്ങിയതാണ്. പാടം മുറിച്ച് നേരെ കണ്ട ഞങ്ങളുടെ വീട്ടിലേക്ക് കയറി വന്നിരിക്കയാണ് ആ മാലാഖ. ഞാൻ ഫുജൈറയിലേക്ക് പോവുന്ന വരെയുള്ള 6 മാസം ഞാൻ ഒരു രാജകുമാരിയാണെന്ന് എനിക്ക് തോന്നുന്നു എന്ന് എന്നോട് ഞാൻ പറയുന്ന രീതിയിൽ അവരെന്നെ ശുശ്രൂഷിച്ചു. അതെ.. അമ്മാമ്മയുടെ മാലാഖ..❤️❤️❤️❤️❤️


✍ലൗലി ബാബു തെക്കെത്തല, കുവൈറ്റ്

COMMENTS

6 COMMENTS

  1. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഓരോ മാലാഖമാരുണ്ട്, പക്ഷെ നമ്മൾ അറിയാതെ പോകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: