17.1 C
New York
Wednesday, September 22, 2021
Home Literature മാറ്റൊലികൾ... (ചെറുകഥ)

മാറ്റൊലികൾ… (ചെറുകഥ)

✍ബീന ബിനിൽ , തൃശൂർ

ആരോടെന്നില്ലാതെ അവൾ ആത്മഗതം പറഞ്ഞു, യാതൊന്നിൻ്റെയും പിൻബലമില്ലാതെ സ്വയം വളരാൻ പറ്റുമെന്നതാണല്ലോ ഇവിടം വരെ ജീവിച്ചതിൻ്റെ നേർസാക്ഷ്യം. അതു പറ്റാത്ത മനുഷ്യരാണ് പല വഴിക്കായി, പല ലക്ഷ്യങ്ങൾക്കായി ,പലരുടെ പ്രീതിക്കായി വളവു തിരിവുകളിലൂടെ സഞ്ചരിക്കുന്നത്.

ജാലകത്തിലെ ചെറിയ വിടവിലൂടെ പോലും കയറിവരുന്ന സൂര്യപ്രകാശത്തിനു പോലും നെടുനേർക്ക് നിലക്കുന്ന സൂര്യൻ്റെ ചൂടിനോളം കാഠിന്യമേൽക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു.

ജീവിതത്തിൻ്റെ സഞ്ചാര പാതകൾ ഓരോരുത്തരിലും വ്യത്യസ്തമാവും എന്നത് കാര്യങ്ങളെ വേർതിരിച്ച് അറിഞ്ഞ് സ്വാഭിപ്രായങ്ങൾ എടുക്കാൻ തുടങ്ങിയ നാൾ മുതൽ അവൾ ആഴത്തിൽ മനസ്സിലാക്കിയ സത്യമാണ്. സ്വന്തം നിലപാടുകളോടു മാത്രമേ എന്നും മുന്നോട്ട് പോയിട്ടുള്ളൂ,
സമൂഹത്തിലും, കുടുംബത്തിലും, അവൾ പ്രഥമമായി ആഗ്രഹിച്ച സ്ഥാനം കോളേജിലെ അധ്യാപികയായി അറിയപ്പെടുക എന്നതു തന്നെ, അതിനുശേഷം എഴുത്തുകാരിയും.

ഇന്നിപ്പോൾ അവൾ തിരിഞ്ഞു നോക്കിയപ്പോൾ 20 വർഷത്തിലേറെയായ അധ്യാപന പരിചയമുളള അധ്യാപിക, ഒരു പാട് ശിഷ്യഗണ സ്നേഹം, കൂടാതെ Perfect Teacher എന്ന ആവർത്തിച്ച് പറയുന്ന സുഹൃത്തുക്കൾ അതെല്ലാം അവളെ കൂടുതൽ വിനയമുള്ളവളും, സന്തോഷവതിയുമാക്കി, ആ യാത്രയിലും തൂലികയെ പടവാളാക്കി എഴുതുകയും ചെയ്തു.

എഴുത്തിലെ ശക്തിയും, ധൈര്യവും, തുറന്ന് പറയുവാനുള്ള സ്ത്രീയുടെ ആർജ്ജവവും അവളിൽ കത്തിജ്വലിച്ചിരുന്നു. തെറ്റിന് കൂട്ടുനിൽക്കാതിരിക്കുകയും, ആർക്കും അടിമയാവാതിരിക്കുകയും, തൻ്റെ നിലപാടിൽ മാത്രം ഉറച്ച കാൽവെപ്പുകളോടെ മാത്രം സഞ്ചരിച്ചതാണ്, സത്യസന്ധതയുടെ സ്ത്രീയായി അവളിൽ പലരും തിരിച്ചറിഞ്ഞതും, ബഹുമാനിച്ചതും.

ആവൂ, “എന്തൊരു ആശ്വാസം ” കനത്ത കാറ്റും ഇടിയുമായി ഒരു മഴ പെയ്തു തോർന്ന പോലെ അവൾക്ക് തോന്നി.

അതെ അവൾ കഴിഞ്ഞതിൻ്റെ ചിത്രങ്ങളെ ചിന്തയുടെ മൂർത്തതയിലേക്ക് കൊണ്ടുവന്നു. എഴുത്തിലെ സ്ത്രീയായതുകൊണ്ടും, അച്ചടക്കത്തോടും, കൃത്യനിഷ്ഠതയോടും പ്രവൃത്തി പരിചയം സെമിനാർ പോലെയുള്ള പരിപാടികളിൽ ഉണ്ടെന്ന് അവളിൽ മനസ്സിലാക്കിയ ചില മനുഷ്യർ പല സാഹിത്യ പരിപാടികളും ചെയ്യാനായി ഉത്തരവാദിത്തം ഏൽപ്പിച്ചു കൊടുത്തു. കുറച്ച് നാൾ ചെയ്താൽ മനസ്സിലാവും മനുഷ്യപ്രകൃതം, പ്രത്യേകിച്ച് അവൾ ആറാമിന്ദ്രീയദർശനക്കാരിയെ പോലെ സ്വയം അവൾ മനസ്സിലാക്കുകയായിരുന്നു, ഈ പ്രവൃത്തി ചെയ്യുന്നതിൽ ആത്മാർത്ഥതയെ മുതലെടുക്കുകയോ, സ്വന്തം വ്യക്തിത്വം ചൂഷണം ചെയ്യുകയോ ആണെന്ന്.അടിമവ്യവസ്ഥയുടെ കാലമല്ല ഇപ്പോൾ…

കോറിയിട്ട ചിത്രങ്ങൾ ദർശിച്ച് ദർശിച്ച് അവൾക്ക് തിരിച്ചറിയാനായി, എൻ്റെ തോന്നൽ യാഥാർത്ഥ്യമാണല്ലോ,
സമൂഹത്തിലെ ഏറ്റവും നല്ല മാർഗ്ഗദർശിയായ അധ്യാപികയാവണം എന്ന മനപ്രതിജ്ഞയിലാണ് അധ്യാപനവൃത്തിയിലേക്ക് കടന്നത്. അതുകൊണ്ട് നല്ല രീതിയിൽ തെളിയാൻ എൻ്റെ നിലപാടുകളിൽ നിൽക്കാനെ പറ്റൂ,
എന്ന് ആത്മഗതം മനസ്സിലാക്കിയ അവൾ സാഹിത്യ പരിപാടികൾ ചെയ്യുന്നതിൽ നിന്നും സ്വമേധയാ ഒഴിയുകയും,

” എല്ലാവരെപോലെയല്ല ഞാൻ, എനിക്ക് ഞാനാവാനേ പറ്റൂ, ന്യായമായ വഴിയിലൂടെയേ സഞ്ചരിക്കൂ, അപ്പോൾ എവിടെയോ തലയുർത്തി നിൽക്കാനും ,മുഖം നോക്കാതെ സംസാരിക്കാനും കഴിയും” എന്ന് മനസ്സിൽ അടിവരയിട്ട്കുറിച്ചിടുകയും ചെയ്തു.

” ആരും മറ്റുള്ളവരെ വളർത്തുകയില്ല, അവരുടെ ചില ലക്ഷ്യങ്ങൾ നേടാനായി മാത്രമേ പ്രവർത്തിക്കൂ, അത്തരത്തിൽ ആവാൻ എനിക്കാവില്ല “

ആ ഉറച്ച തീരുമാനത്തോടെ സ്ത്രീകൾക്ക് മാർഗ്ഗദർശിയായി, ധൈര്യത്തെ പകർന്നു കൊടുത്തുകൊണ്ട് സ്വന്തം ജീവിതം, കുടുംബം, അധ്യാപനം, എഴുത്ത്, സ്ത്രീകൾ നേരിടുന്ന പ്രവർത്തനങ്ങൾ എന്നിവയിലേക്കായി അവൾ തിരിഞ്ഞു പോന്നു.

ആഞ്ഞടിച്ചു വീശുന്ന കാറ്റിന് മുന്നോടിയായി തഴുകിയുണർത്തുന്ന കാറ്റായിരുന്നു പ്രതിഫലിച്ചത് ആദ്യത്തിൽ,

ലോകം എന്നും വ്യത്യസ്തയിലൂടെയല്ലേ മനുഷ്യരെ വളർത്തുന്നത്.
പല മനുഷ്യർക്ക് എപ്പോഴും മരു പച്ചയിലേക്ക് ആയിരിക്കും നോട്ടം. അങ്ങനെയാവുമ്പോൾ തഴുകിയ കാറ്റ് മനുഷ്യരിൽ നിന്ന് കൊടുങ്കാറ്റായി വിശീയടിപ്പിക്കും, പിന്നീട് ചുഴലിയായി, കനത്ത മഴയായി, വെള്ളപാച്ചിലായി, ഒഴുകി ഒഴുകി പോവും.
അവൾ ഇടി വെട്ടും മുഴക്കത്തിൽ പൊട്ടിത്തെറിച്ചത് സ്വന്തം നിലപാടുകൾ ഉള്ളതുകൊണ്ടാണ്.
അങ്ങനെ ആർത്തലച്ച മഴ പെയ്തു തോർന്നു.

✍ബീന ബിനിൽ , തൃശൂർ

COMMENTS

2 COMMENTS

  1. ബീന വളരെ നന്നായിട്ടുണ്ട്.ഇനിയും ഉയരങ്ങിലാകെ നിറയട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: