(അമ്പിളി പ്രകാശ്, ടെക്‌സാസ്, ഹ്യുസ്റ്റൺ)
പ്രതീക്ഷകളൊരുപാടു കൊരുത്തു കെട്ടി,
പുതുവർഷമൊരു പാടു കടന്നില്ലേ നാം.
പലതും പഠിച്ചു നാം പടി കടക്കുമ്പോൾ,
പലപടിയിലായ് നാം തളർന്നിരുന്നില്ലേ?
നനരനാണീയുലകിലെ ശ്രേഷoനെന്ന
നിലയിലായ് നാമും നിനച്ചിരുന്നില്ലേ?
നിലമാറി നാമന്യോന്യം കാണാനുമാകാതെ,
നിലയത്തിലങ്ങു തളച്ചിരുന്നില്ലേ?
അതിജീവനത്തിന്റെ പാഠങ്ങളനവധി
അറിയാതെ നാമങ്ങു താണ്ടിയില്ലേ.
അറിയേണം നാമീ കാലമാ പ്രകൃതിയെ
അവനായൊരുക്കീടുക നൽ വെളിച്ചം.
മനസിന്റെകോണിലൊളിച്ചിരിക്കുന്ന
മദ(ത) ചിന്തയെല്ലാം വെടിഞ്ഞീടുക,
മണ്ണിനും പെണ്ണിനും കണ്ണീരുതേവുന്ന
മണ്ണിൻ കുടമായ് വാണീടുക.
കാലംകണ്ണീരൊലിപ്പിച്ചു പോകാതെ,
കാക്കുകീ കാടും,കിളികളും,കുളിർ നിലാവും
കാലത്തിൻ പിഞ്ഞാണത്തിൽ കൈയിട്ടുവാരാതെ
കാത്തുസൂക്ഷിക്കേണമീ നൽ പ്രപഞ്ചം.
നാളെയവരുമൊരുക്കും ശിശിരവും,ഗ്രീഷ്മവും
നാട്ടു മാവിൻ മധുരവും ,തേനൂറും പാട്ടുകളും
നാളെനമുക്കും ഉണരാമീ നാട്ടിലായി,
നല്ലൊരു ശുഭ ദിനാശംസയോടെ.
അർത്ഥവത്തായ വരികൾ 👏🥰