പുസ്തകത്താളിൽ മയിൽപ്പീലി സൂക്ഷിച്ചൊ-
രോമനബാല്യമകലെയായി….
കൺകളിൽ കൗതുകം വാരിവിതറിയ
കൗമാരകാലം കടന്നു പോയി…
ആയിരം മോഹങ്ങളുള്ളിൽ നിറച്ചൊരെൻ
യൗവ്വനം യാത്രയ്ക്കൊരുങ്ങിടുന്നു …
കാലവും തെറ്റിവന്നെത്തും ഋതുക്കളും
കാര്യമോതാതെ കലമ്പിടുന്നു …..
മാഞ്ഞു പോകുന്നുവോ നന്മതൻ കാലങ്ങൾ
മണ്ണിൽ വൃഥ വീശി … കാറ്റുപോലെ
വേനലിൽ തെറ്റി വന്നെത്തുന്ന വർഷവും
മഞ്ഞിനിടയ്ക്കെത്തുമത്യുഷ്ണവും …
സ്നേഹം പകർന്ന മാർമൊട്ടുകളിന്നിതാ,
കാമനകൾക്കായ് ചുരന്നിടുന്നു
രക്ഷയാകേണ്ടവൻ ശിക്ഷകനാകുന്നു
രാക്ഷസചിത്തരായ് മാറുന്നു നാം.
തണലായ് മാറേണ്ട താലിതന്നുടയവൻ
വിലയിട്ടു വിൽക്കുന്നു വിത്തമോഹാൽ
നൻമകളെല്ലാംപഴങ്കഥയാകുന്നു
സീത കഥയായ് സതിയുമൊപ്പം
മഞ്ജു .നായർ