17.1 C
New York
Wednesday, June 29, 2022
Home Literature മായാത്ത ചിത്രം (ചെറുകഥ)

മായാത്ത ചിത്രം (ചെറുകഥ)

✍️✍️ ഷിജി ജയരാജ്🙏🙏

തണലും തണുപ്പും ഒരു പോലെ നൽകുന്ന ഒരു പേരാലിൻ ചോട്ടിലാണ് ഞാനവളെ ആദ്യമായി കാണുന്നത്. നിസ്സംഗത നിറഞ്ഞ ഭാവം, ഒരു തുള്ളി കണ്ണ് നീരു കൊണ്ട് നിറയുന്നതായിരുന്നില്ല അവളുടെ നേത്രങ്ങൾ. അത്രയ്ക്ക് വലു തായിരുന്നു……മാറോടടക്കി പിടിച്ചിരിക്കുന്ന കുഞ്ഞു പൈതൽ. കുഞ്ഞ് കരയുന്നുണ്ട്. ….പക്ഷേ അവന്റെ വിശപ്പ് മാറ്റാൻ തക്ക പാൽ അവളുടെ മാറിടങ്ങൾ ചുരത്തില്ലാന്ന് നമുക്ക് വ്യക്തമായി അറിയാൻ കഴിയും ….. കാരണം അത്രയ്ക്ക് ശുഷ്ക്കിച്ചതായിരുന്നു ആ മാറിടങ്ങൾ. മുഖവും കണ്ണും വല്ലാതെ തളർന്ന് വിളറിയിരിക്കുന്നു. “വിശക്കുന്നവന്റെ വിഷമം എന്നെപ്പോലെ ആർക്കറിയും. മുട്ടിൽ തല ചേർത്ത് വച്ചിരിക്കും ചിലനേരം ., ചില ദിവസം വിദൂരതയിലേക്കും. കുഞ്ഞിന്റെ കരച്ചിലോ ചിരിയോ അവൾ ശ്രദ്ധിക്കാറില്ല എന്ന് തോന്നു ന്നു ….. ബസിറങ്ങി കോളേജിലേക്ക് പോകുന്ന ഞാൻ എന്നും അവളെ നോക്കും…..എന്തോ മനസിൽ വല്ലാത്ത സങ്കടം വരും….. കുഞ്ഞിനെ കാണുമ്പോഴും. ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിയാത്ത എനിക്ക് എന്നോട് തന്നെ പുച്‌ഛം തോന്നി…… അതെങ്ങനെ രാവിലെ ശർക്കരയിട്ട ഒരു കാപ്പിയാണ് എന്റെ ഭക്ഷണം. വൈകിട്ട് വീട്ടിൽ ചെന്നാൽ കറിയില്ലാത്ത ചോറ്… അതും വയർ നിറയെ കിട്ടാറുമില്ല ……… ഒരു ദിവസം കാലു നീട്ടിയിരിക്കുന്ന അവളുടെ പാദത്തിലേക്കെന്റെ കണ്ണുകൾ പാഞ്ഞെത്തി. രണ്ടാം വിരലിൽ ഒരു മിഞ്ചി … സ്വർണമിഞ്ചി….. ഞാൻ ഒരിക്കൽ കൂടി നോക്കി …. അതേ സ്വർണ്ണം തന്നെ. ഞാനെന്റെ കാതിൽ പരതി. അഞ്ചു രൂപാ കമ്മൽ എന്റെ കൈയ്യിൽ തടഞ്ഞു. ഒരു നേർത്ത പുഞ്ചിരിയുമായി ഞാൻ മുന്നോട്ട് നീങ്ങി….. അങ്ങനെ ആഴ്ചയുടെ അവസാനം വന്നെത്തി…… പതിവ്പോലെ ആ മരച്ചോട്ടിലേക്കൊന്നു നോക്കി. തന്റെ അടിവയർ അമർത്തി പിടിച്ചുവേദന സഹിക്കുന്ന അവളെ ഞാൻ നിർന്നിമേഷം നോക്കിനിന്നു. മാസംതോറുമുള്ള ചുവന്ന ദിനങ്ങളെ ഇവൾ എങ്ങനെ സഹിക്കും. കുറച്ച് ചൂടുവെള്ളം കിട്ടിയാൽ കൊടുക്കാമായിരുന്നു. പക്ഷേ എവിടുന്ന് , വേദന സഹിക്കാനും കൂടിയുള്ള ആരോഗ്യമില്ലാത്ത പെണ്ണ്…… ക്ലാസ്സിലിരിക്കുമ്പോഴും അവൾ തന്നെയായിരുന്നു മനസ്സിൽ ….. ലഞ്ച് ബ്രേക്ക് ആയപ്പോഴാ കൂട്ടുകാരി ഷൈനി പറയുന്നത് …. ടീ …..ഞാൻ ഉച്ചകഴിഞ്ഞ് ക്ലാസ്സിലിരിക്കുന്നില്ലാ ട്ടോ……. അമ്മച്ചിയുടെ വീട്ടിൽ കല്യാണമാ…. നേരത്തെ പോണം …. അടിച്ചു പൊളിക്കണം മോളേ …….
. നീ ഫുഡ്ഡു ന്നില്ലെ? ഞാൻ ചോദിച്ചു ..

. ഷൈനി മറുപടി പറഞ്ഞു, അമ്മച്ചി പതിവ് പോലെ ചോറ് പൊതിഞ്ഞ് വച്ചിട്ടുണ്ട്. എനിക്കെങ്ങും വേണ്ട … ഞാനത് വേസ്റ്റ് ബോക്സിൽ ഇടും….
…… എടീ ആ ചോറ്പൊതി എനിക്ക് തര്യോ ?

ഷൈനി എന്നെ സാകൂതം നോക്കി. ന്നിട്ട് ചോദിച്ചു. നിനക്ക് ഉച്ചക്ക് ഊണ് പതിവില്ലാലോ..പിന്നെന്താ.” ന്തായാലും ഒരുമിച്ച് കഴിക്കാൻ പറ്റിലേലും നീയ്ഭക്ഷണം കഴിക്ക് … ആശ്വാസം… അവൾ ചോറ് പൊതിയെടുത്ത് എന്റെ കൈയിൽത്തന്നു.

ബസ്റ്റോപ്പിലേക്ക് കൂടെ ഞാനും നടന്നു. ഷൈനി ചോദിച്ചു… നീ എങ്ങട്ടാ ? പോയി കഴിക്ക്…..

റോഡിൽ എത്തിയ ഞാൻ പേരാലിൻ ചോട്ടിലേക്ക് നോക്കി. ഉവ്വ് അവൾ അവിടെത്തന്നെയുണ്ട്….ഞാനിപ്പ വരാം.. ഞാൻ ഓടി സന്തോഷംകൊണ്ട് ….. കിതച്ചുകൊണ്ട് ഞാനവളുടെ മുന്നിൽ നിന്നു…… പൊതിച്ചോറ് ഞാനവളുടെ കൈകളിൽ വച്ച് കൊടുത്തു……..
വളരെ നന്ദിയോടെ…. അവൾ എന്നെ നോക്കി…… പൊതിയഴിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി. ഞാനപ്പഴേക്കും അവിടെ നിന്ന കന്നിരുന്നു …… കത്തുന്ന വയറിന്റെ കാളൽ അമർത്തിപ്പിടിച്ചു കൊണ്ട്………

വൈകുന്നേരം തിരികെ വരുമ്പോൾ വാത്സല്യം നിറഞ്ഞ ഒരു പുഞ്ചിരി അവളെനിക്ക് സമ്മാനിച്ചു…….. മാറിടത്തിൽ അമർന്ന് കിടന്ന് അമ്മിഞ്ഞ കുടിക്കുന്ന ആ കുഞ്ഞു പൈതൽ ഇടക്കിടക്ക് സാരിയുടെ മറവിൽ നിന്ന് പുറത്തേക്ക് പാളി നോക്കുന്നു ….ഞാൻ കണ്ടു… അമ്മയുടെ നിർവൃതി ….. വാത്സല്യാമൃത് ഊട്ടുന്ന തായ … ആസ്വദിച്ച് കഴിക്കുന്ന കുട്ടിക്കുറുമ്പൻ ….
…… അന്ന് ഞാൻ കഴിച്ച കറിയില്ലാത്ത ചോറിന് വല്ലാത്ത രുചിയായിരുന്നു……. വർണ്ണപ്പകിട്ടാർന്ന സ്വപ്നമായിരുന്നു ആ രാവെനിക്ക് സമ്മാനിച്ചത്…. എന്റെ ജീവിതത്തിൽ ഒരിക്കലും മായാത്ത ചിത്രം ……

Facebook Comments

COMMENTS

- Advertisment -

Most Popular

ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി അൽ സജാ ലേബർ പാർക്കിൽ തൊഴിലാളികൾക്കായി ഈദ് അൽ അദ്ഹ ഫെസ്റ്റിവലും കാർണിവലും നടത്തുന്നു.

ഷാർജ: "ഈദ് വിത്ത് വർക്കേഴ്സ്" എന്ന പേരിൽ 2022 ജൂൺ 30 മുതൽ ജൂലൈ 15 വരെയാണ് പരിപാടി നടക്കുന്നത് ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി (എൽഎസ്ഡിഎ) ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കായി...

മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി.

കോട്ടയ്ക്കൽ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി. ബഷീർ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ബഹു:പാണക്കാട്...

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക്...

ആലപ്പുഴയിൽ കമ്പിളി വിൽപ്പനക്കെത്തിയ ആൾ ഗൃഹനാഥനെ പൂട്ടിയിട്ട് പണം കവർന്നു; ഉടനടി കള്ളനെ പിടികൂടി പോലീസ്.

ആലപ്പുഴ: വസ്ത്ര വിൽപനയ്ക്കെത്തിയ ബിഹാർ സ്വദേശിയായ യുവാവ് ഗൃഹനാഥനെ പൂട്ടിയിട്ട ശേഷം വീട്ടിൽ നിന്നു പണവുമായി കടന്നു. ഇയാളെ വൈകിട്ടോടെ കായംകുളത്ത് നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സാക്കിറാണ് (23) പിടിയിലായത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: